ദുബായ്: 2026-ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചതോടെ യുഎഇയിലെ താമസക്കാർ നീണ്ട അവധിക്കാലത്തിനായുള്ള കാത്തി രിപ്പിലാണ്. ഇസ്‌ലാമിക് ഹിജ്‌രി കലണ്ടറിനെ അടിസ്ഥാനമാക്കി യുള്ള ഈദ് ആഘോഷങ്ങളും ദേശീയ ദിനവുമാണ് ഇത്തവണയും അവധിപ്പട്ടികയിൽ പ്രധാനമായിട്ടു ള്ളത്. കുറഞ്ഞത് 12 ഔദ്യോഗിക അവധി ദിനങ്ങളാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.
ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) റമദാൻ മാസത്തെ തുടർന്നുവരുന്ന ഈദുൽ ഫിത്തർ ജ്യോതിശാസ്ത്ര കണക്കുകൂട്ട ലുകൾ പ്രകാരം മാർച്ച് മാസത്തി ലാണ് വരുന്നത്.
* തുടങ്ങുന്ന തീയതി: മാർച്ച് 20, വെള്ളി.
* അവധി ദിനങ്ങൾ: മാർച്ച് 20, 21, 22 (വെള്ളി, ശനി, ഞായർ).
* മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വാരാന്ത്യ അവധിയായിരിക്കും ഇത്.
ഈദുൽ അദ്‌ഹ (ബലിപെരുന്നാൾ)
ഹജ്ജ് തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ആഘോഷിക്കുന്ന ബലിപെരുന്നാ ളിന് 2026-ൽ ആറ് ദിവസത്തെ നീണ്ട അവധി ലഭിക്കാൻ സാധ്യത യുണ്ട്.
* അറഫാ ദിനം: മെയ് 26, ചൊവ്വ.
* ഈദ് അവധി: മെയ് 27, 28, 29 (ബുധൻ, വ്യാഴം, വെള്ളി).
* ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ചേരുന്നതോടെ മെയ് 26 മുതൽ മെയ് 31 വരെ തുടർച്ചയായ 6 ദിവസത്തെ അവധി ലഭിച്ചേക്കും.
ഈദ് അൽ ഇതിഹാദ് (യുഎഇ ദേശീയ ദിനം) യുഎഇയുടെ രൂപീകരണ വാർഷികമായ ഡിസംബർ 2, 3 തീയതികളിലാണ് ദേശീയ ദിന അവധി വരുന്നത്.
* ദിവസങ്ങൾ: ഡിസംബർ 2 (ബുധൻ), ഡിസംബർ 3 (വ്യാഴം).
* ഡിസംബർ 4 വെള്ളിയാഴ്ച സർക്കാർ മേഖലയിൽ ‘വർക്ക് ഫ്രം ഹോം’ നൽകാൻ സാധ്യതയുണ്ടെ ങ്കിലും, ഔദ്യോഗിക സ്ഥിരീകരണം പിന്നീട് മാത്രമേ ഉണ്ടാവുകയുള്ളൂ.
> ശ്രദ്ധിക്കുക: ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കി ഹിജ്‌രി കലണ്ടറിലെ തീയതികളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, ഔദ്യോഗിക അവധി പ്രഖ്യാപന ങ്ങൾ യഥാസമയം യുഎഇ ഭരണകൂടം അറിയിക്കുന്നതാണ്.
2026:യുഎഇ പൊതുഅവധി : ഈദ് ആഘോഷങ്ങളും നീണ്ട വാരാന്ത്യങ്ങളും; അറിയേണ്ട വിവരങ്ങൾ
Published:
Cover Story


