spot_img

ആടിപ്പാടി ഭക്ഷണംകഴിക്കാം; ദുബായി നഗരത്തിലെ ഏറ്റവും മികച്ച ‘പാർട്ടി ബ്രഞ്ചുകൾ’

Published:

ദുബായിലെ ബ്രഞ്ച് എന്നത് വെറുമൊരു ഭക്ഷണമല്ല, അതൊരു വികാരമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വലിയ മാറ്റങ്ങ ളാണ് ഈ മേഖലയിൽ ഉണ്ടായി രിക്കുന്നത്. ഭക്ഷണത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ പാർട്ടിയും നൃത്തവും സംഗീതവും ചേരുന്ന ‘പാർട്ടി ബ്രഞ്ചുകൾക്കാണ്’ ഇപ്പോൾ ആവശ്യക്കാർ ഏറെ.
ക്ലാസിക് അന്തരീക്ഷം മുതൽ ആഘോഷങ്ങൾ നിറഞ്ഞ ക്രേസി വൈബുകൾ വരെ ദുബായിലെ ബ്രഞ്ച് സ്പോർട്ടുകളിൽ ലഭ്യമാണ്.

1.ടേറ്റ്-എ-ടേറ്റ് (Tête-à-Tête)
ദക്ഷിണ ഫ്രാൻസിൽ നിന്നുള്ള വിഭവങ്ങളും ആവേശകരമായ നൃത്തങ്ങളും ചേരുന്ന ഒന്നാണിത്. ജെബിആറിലെ ഫൈവ് ലക്സ് (FIVE LUXE JBR) ഹോട്ടലിലാണ് ഇത് നടക്കുന്നത്.
* സമയം: ശനിയാഴ്ച, 1pm – 4.30pm
* നിരക്ക്: Dhs350 (സോഫ്റ്റ് ഡ്രിങ്ക്സ്) മുതൽ Dhs550 വരെ.

2.ഓബീച്ച് (OBeach)
ദുബായ് മറീനയിലെ ഹബ്തൂർ ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന ഈ ബ്രഞ്ച് ലോകോത്തര ഡിജെകളും ലൈവ് പെർഫോമൻസുകളും കൊണ്ട് ശ്രദ്ധേയമാണ്.
* നിരക്ക്: Dhs345 മുതൽ Dhs475 വരെ.

3.ഗ്ലാമറസ് സെക്സി ഫിഷ് (Sexy Fish)
ഡിഐഎഫ്‌സിയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ജാപ്പനീസ് വിഭവങ്ങളാണ് താരം. ബുർജ് ഖലീഫയുടെ മനോഹരമായ കാഴ്ച ആസ്വദിച്ച് ഭക്ഷണം കഴിക്കാം.
* നിരക്ക്: Dhs480 മുതൽ Dhs811 വരെ.

4.ഐറിസ് (Iris): മെയ്ദാൻ റേസ്‌കോഴ്‌സിൽ സ്ഥിതി ചെയ്യുന്ന ഇവിടെ അതിശയിപ്പിക്കുന്ന സ്കൈലൈൻ വ്യൂവും മികച്ച സംഗീതവും ലഭിക്കും. (Dhs290 – Dhs940).

5.സഫ്രോൺ 2.0 (Saffron 2.0): അറ്റ്‌ലാന്റിസ് ദ പാം ഹോട്ടലിലെ ഈ ബ്രഞ്ച് വിപുലമായ ബുഫെ സംവിധാനത്തിന് പേരു കേട്ടതാണ്. (Dhs525 മുതൽ).

6.ലക്കി വോയ്‌സ് (Lucky Voice): പാട്ടിനോട് താൽപ്പര്യമുള്ളവർ ക്കായി കരോക്കെ ‘സൗകര്യ ത്തോട് കൂടിയ ബ്രഞ്ച്. (Dhs195 മുതൽ).

7.വാണ്ടർലസ്റ്റ് (Wanderlust): ജെഡബ്ല്യു മാരിയറ്റിലെ ഈ ബ്രഞ്ച് യുവാക്കൾക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണ്. സ്ത്രീകൾക്ക് പ്രത്യേക നിരക്കുകൾ ലഭ്യമാണ്.
ബജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനുകൾ
കുറഞ്ഞ ചിലവിൽ ഒരു പാർട്ടി ബ്രഞ്ച് ആസ്വദിക്കാൻ ആഗ്രഹിക്കു ന്നവർക്ക് പിസ്സ എക്സ്പ്രസ്സ് ലൈവ് (PizzaExpress Live) മികച്ച ഓപ്ഷനാണ്. ശനിയാഴ്ചകളിൽ Dhs145 മുതൽ പാക്കേജുകൾ ലഭ്യമാണ്.
ശ്രദ്ധിക്കുക: ഈ ലിസ്റ്റിലെ ഭൂരിഭാഗം സ്ഥലങ്ങളിലും മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണ്. പാർട്ടിയുടെ സ്വഭാവമനുസരിച്ച് 21 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും ചിലയിടങ്ങളിൽ പ്രവേശനം.

Cover Story

Related Articles

Recent Articles