spot_img

ജനുവരി 17 ഐക്യദാർഢ്യ ദിനം: നാളെ രാവിലെ 11-ന് ദേശീയ ഗാനത്തിനായി അണിനിരക്കാൻ ശൈഖ് ഹംദാന്റെ ആഹ്വാനം

Published:

ദുബായ്: യുഎഇയുടെ കരുത്തും ഐക്യവും വിളംബരം ചെയ്യുന്ന ‘ഐക്യദാർഢ്യ ദിനം’ (Day of Solidarity) ആചരിക്കുന്നതിന്റെ ഭാഗമായി നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്ക് ദേശീയ മാധ്യമങ്ങൾ ശ്രദ്ധിക്കാനും ദേശീയ ഗാനത്തിനൊപ്പം അണിചേരാനും ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങളോട് അഭ്യർത്ഥിച്ചു.
രാജ്യത്തോടുള്ള പ്രതിജ്ഞ പുതുക്കാനും യുഎഇയുടെ ഉന്നതിക്കായി ഒത്തൊരുമയോടെ മുന്നേറാനുമുള്ള അവസരമാ ണിതെന്ന് സോഷ്യൽ മീഡിയ യിലൂടെ അദ്ദേഹം വ്യക്തമാക്കി.
എന്താണ് ഐക്യദാർഢ്യ ദിനം?
2022 ജനുവരി 17-ന് അബുദാബിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണ ത്തിന്റെ നാലാം വാർഷികമാണ് ഈ ദിവസം അടയാളപ്പെടു ത്തുന്നത്. അന്ന് രാജ്യം പ്രകടിപ്പിച്ച അചഞ്ചലമായ ഐക്യവും തളരാത്ത പോരാട്ടവീര്യവും സ്മരിക്കുന്നതിനാണ് എല്ലാ വർഷവും ഈ ദിനം ആചരി ക്കുന്നത്. ദേശീയ പതാകയ്ക്ക് പിന്നിൽ അണിനിരന്ന് രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യത്തെ ശൈഖ് ഹംദാൻ പ്രകീർത്തിച്ചു.
വ്യോമാഭ്യാസ പ്രകടനങ്ങൾ
ദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർണ്ണാഭമായ എയർ ഷോകൾ (Air Displays) നടക്കും. പ്രധാന കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്:
* അബുദാബി: ഫ്ലാഗ് പോൾ പരിസരം.
* ദുബായ്: ബുർജ് അൽ അറബ്.
* ഉമ്മുൽ ഖുവൈൻ: ഫ്ലാഗ് പോൾ.
* റാസൽഖൈമ: അൽ ഖവാസിം കോർണിഷ്.
* ഫുജൈറ: അംബ്രല്ല ബീച്ച്.
* ഷാർജ & അജ്മാൻ: ഇരു എമിറേറ്റുകളുടെയും തീരപ്രദേശങ്ങൾക്ക് ഇടയിലായി പ്രത്യേക പ്രകടനങ്ങൾ നടക്കും.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉയർത്തിപ്പിടി ക്കാനുള്ള യുഎഇയുടെ കരുത്ത് വിളിച്ചോതുന്നതാകും ഈ പരിപാടികൾ.

Cover Story

Related Articles

Recent Articles