അബുദാബി:-ദുബായിൽ മഴ കുറഞ്ഞു: ജാഗ്രത പാലിക്കുക ഇല്ലെങ്കിൽ ലൈസൻസ് തെറിക്കും; ട്രാഫിക് നിയമങ്ങളും പിഴകളും അറിയാം.യുഎഇയിൽ നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറുകളിൽ കാലാ വസ്ഥാ വ്യതിയാനം തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വാഹനമോടിക്കുന്നവർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്. മാർച്ച് 27 വെള്ളിയാഴ്ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരുന്നത്. മഴസമയത്ത് റോഡിലെ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്ക ണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
സുരക്ഷിത യാത്രയ്ക്കായി പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ:
* വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുക.
* ടയറുകൾ, വൈപ്പറുകൾ, ലൈറ്റുകൾ എന്നിവ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
* നനഞ്ഞ റോഡുകളിൽ വേഗത കുറച്ച് മാത്രം വാഹനമോടിക്കുക.
* പെട്ടെന്ന് ബ്രേക്ക് ഇടുന്നത് ഒഴിവാക്കുക, വളവുകളിൽ അതീവ ജാഗ്രത പാലിക്കുക.
* വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടു നിൽക്കുക.
ശ്രദ്ധിക്കേണ്ട പ്രധാന പിഴകൾ:
1. ഫോൺ ഉപയോഗം (Fine: Dhs 800 | 4Black Points)
മഴയുടെ ദൃശ്യങ്ങൾ പകർത്താനോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനോ വേണ്ടി വാഹനമോടി ക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കടുത്ത നിയമലംഘനമാണ്. ഇത് ശ്രദ്ധ തിരിക്കുകയും അപകടസാധ്യത 32% വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
2. ലൈൻ അച്ചടക്കം (Fine: Dhs 400)
മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലൈൻ മാറുന്നത് മഴസമയത്ത് വലിയ അപകടങ്ങൾക്ക് കാരണമാകും. ട്രക്കുകളാണ് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നതെങ്കിൽ 1500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
3. അശ്രദ്ധമായ ഡ്രൈവിംഗ് (Fine: Dhs 2000 | 23 Black Points)
മറ്റുള്ളവരുടെ ജീവന് ഭീഷണിയാ കുന്ന രീതിയിൽ വാഹനമോടിച്ചാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും ലഭിക്കും. കൂടാതെ 60 ദിവസത്തേക്ക് വാഹനം കണ്ടുകെ ട്ടുകയും ചെയ്യും. അപകടകരമായ രീതിയിൽ വെട്ടിത്തിരിക്കുന്നവർക്ക് (Swerving) 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
4. സുരക്ഷിത അകലം പാലിക്കാത്തത് (Fine: Dhs 400 | 4Black Points)
മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കാ ത്തവർക്ക് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ചുമത്തും.
ദുബായ് ട്രാഫിക് നിയമപ്രകാരം ഒരാൾക്ക് 24 ബ്ലാക്ക് പോയിന്റുകൾ ലഭിച്ചാൽ ആറ് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കു ന്നതാണ്. അതിനാൽ മഴസമയത്ത് അതീവ ജാഗ്രതയോടെ വാഹന മോടിക്കാൻ ദുബായ് പോലീസ് നിർദ്ദേശിച്ചു.
ദുബായിൽ മഴ കുറഞ്ഞു: എങ്കിലും ജാഗ്രത പാലിച്ചില്ലെങ്കിൽ ലൈസൻസ് തെറിക്കും; ട്രാഫിക് നിയമങ്ങളും പിഴകളും അറിയാം
Published:
Cover Story



