“നിങ്ങളുടെ ഇന്നലകളെ മാറ്റാൻ നിങ്ങൾക്ക് കഴിയില്ലായിരിക്കാം, പക്ഷേ, നിങ്ങളുടെ ശീലങ്ങളെ മാറ്റാൻ നിങ്ങൾക്ക് കഴിയും. ആ ശീലങ്ങൾ തീർച്ചയായും നിങ്ങളുടെ നാളെയെ മാറ്റിവരയ്ക്കും.”
ജീവിതത്തിന്റെ അവസാന നിമിഷം നാം എത്തിനിൽ ക്കുമ്പോൾ, നമ്മൾ ‘ആയിത്തീർന്ന’ വ്യക്തിയും, നമുക്ക് ‘ആകാമായി രുന്ന’ വ്യക്തിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്ന് പറയാറുണ്ട്. ആ കൂടിക്കാഴ്ചയിൽ കുറ്റബോധം തോന്നാതിരിക്കണ മെങ്കിൽ, ഇന്ന് നമ്മൾ ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതി നേക്കാൾ ഉപരിയായി ചില ശീലങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ജീവിതം മാറ്റിമറിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട 10 ആശയങ്ങൾ താഴെ നൽകുന്നു:
1.അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിക്കുക
നമ്മുടെ ശരീരമാണ് നമുക്ക് ജീവിക്കാൻ ലഭിച്ചിട്ടുള്ള ഒരേയൊരു ഇടം. ആരോഗ്യകരമായ ഭക്ഷണ ക്രമവും ചിട്ടയായ വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കുക. ആരോഗ്യമില്ലെങ്കിൽ മറ്റൊരു വിജയത്തിനും തിളക്കമുണ്ടാകില്ല.
2.ഹ്രസ്വകാല ചിന്താഗതികൾ മാറ്റിവെക്കുക
വിജയമെന്നത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല. അത് ദീർഘ കാല ലക്ഷ്യങ്ങളിലേക്ക് നടത്തുന്ന കൊച്ചു കൊച്ചു യാത്രകളാണ്. ശീലങ്ങൾ കേവലം ഒരു താൽക്കാ ലിക പരിപാടിയായി കാണാതെ, അവ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറ്റുക.
3.വലിയ സ്വപ്നങ്ങൾ കാണാൻ പഠിക്കുക
മറ്റുള്ളവർക്ക് അപകർഷതാ ബോധം തോന്നാതിരിക്കാൻ വേണ്ടി നിങ്ങളുടെ കഴിവുകളെ ഒളിപ്പിച്ചു വെക്കരുത്. നിങ്ങൾ പൂർണ്ണമായി പ്രകാശിക്കുമ്പോൾ മാത്രമേ ലോകത്തിന് നിങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കൂ. പരാജയത്തെ ഭയപ്പെടാതെ വലിയ ലക്ഷ്യങ്ങൾക്കായി ഇറങ്ങിത്തി രിക്കുക.
4.ഒഴികഴിവുകൾ പറയുന്നത് അവസാനിപ്പിക്കുക
സാഹചര്യങ്ങളെ പഴിചാരുന്നത് പരാജയപ്പെടുന്നവരുടെ ശീലമാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഉത്തര വാദിത്തം നിങ്ങൾ തന്നെ ഏറ്റെടുക്കുക. ഒഴികഴിവുകൾ വളർച്ചയെ തടയുന്ന മതിലുകളാണ്.
5.പുതിയ കാര്യങ്ങൾ പഠിക്കാനുള്ള മനസ്സിനെ പ്രേരിപ്പിക്കുക
ബുദ്ധിയും കഴിവും ജന്മനാ കിട്ടുന്ന താണെന്നും അത് മാറ്റാൻ കഴിയില്ലെന്നും വിശ്വസിക്കരുത്. നിരന്തരമായ വായനയിലൂടെയും പരിശീലനത്തിലൂടെയും പുതിയ നൈപുണ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക. ഇന്നത്തെ നിങ്ങളല്ല നാളെയാകേണ്ടത്.
6.പെർഫെക്ഷനിസം ഉപേക്ഷിക്കുക
എല്ലാം തികഞ്ഞ നിമിഷത്തിന് വേണ്ടി കാത്തിരുന്നാൽ നിങ്ങൾ ഒരിക്കലും തുടങ്ങില്ല. ഒരു കാര്യം പൂർത്തിയാക്കുന്നതിലാണ് (Shipping) വിജയം ഇരിക്കുന്നത്. തെറ്റുകൾ സംഭവിക്കാം, പക്ഷേ തുടങ്ങിയാൽ മാത്രമേ അത് മെച്ചപ്പെടുത്താൻ കഴിയൂ.
7.ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക : ശ്രദ്ധപലയിടങ്ങളിലേക്ക് ചിതറി പ്പോയാൽ ഒന്നിനും ഗുണനിലവാര മുണ്ടാകില്ല. ചെയ്യുന്ന ജോലി എന്തുതന്നെയായാലും അതിൽ പൂർണ്ണമായി മുഴുകുക. ഒരു സമയത്ത് ഒരു ലക്ഷ്യം എന്ന രീതിയിൽ മുന്നോട്ട് പോവുക.
8.നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ വിടുക
മലയാളത്തിൽ ഒരു പഴമൊഴിയുണ്ട് “കൊക്കിൽ ഒതുങ്ങാത്തത് കൊത്തരുത് ” ലോകത്തെ എല്ലാ കാര്യങ്ങളെയും നമുക്ക് നിയന്ത്രി ക്കാൻ കഴിയില്ല. നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീക രിക്കുക. മറ്റുള്ളവയെ അതിന്റെ വഴിക്ക് വിടുന്നത് മാനസിക സമാധാന ത്തിനും വിജയത്തിനും അത്യന്താ പേക്ഷിതമാണ്.
9.വിഷലിപ്തമായ സൗഹൃദങ്ങളോട് ‘നോ’ പറയുക
“ഒരാൾ ആരാണെന്നറിയാൻ അയാളുടെ സുഹൃത്തുക്കൾ ആരെന്ന് അറിഞ്ഞാൽ മതി” എന്നതുപോലെ നിങ്ങൾ ഭാവിയിൽ ആര് ആവും എന്നറിയാൻ നിങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവഴി ക്കുന്ന അഞ്ച് വ്യക്തികളെ സൂക്ഷ്മമായി നിരിക്ഷിച്ചാൽ മതി. ആ അഞ്ച് വെക്തികളുടെ ശരാശരി ആയിരിക്കും നിങ്ങൾ. നിങ്ങളെ തളർത്തുന്നവരെയല്ല, മറിച്ച് നിങ്ങളെ പ്രചോദിപ്പി ക്കുകയും വളരാൻ സഹായി ക്കുകയും ചെയ്യുന്നവരെ കൂടെ നിർത്തുക. അവരുടെ കൂടെ നിൽക്കുക.
10.സോഷ്യൽ മീഡിയയുടെയും, ടിവി യുടെയും അടിമത്തം കുറയ്ക്കുക
ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ “ഒരു യുവ വ്യാപാരിക്കുള്ള ഉപദേശം” എന്ന ഉപന്യാസത്തിൽ നിന്ന് ഉത്ഭവിച്ച ഒരു പഴഞ്ചൊല്ലുണ്ട് “Time is money” ( സമയം പണമാണ്) ഈ പഴഞ്ചൊല്ല് നിങ്ങൾ എപ്പോഴും ഓർമ്മിക്കുക നിങ്ങളുടെ സമയമാണ് നിങ്ങളുടെ പണം. അതുകൊണ്ട് നിങ്ങളുടെ പണമായ സമയം അനാവശ്യമായ വെബ് ബ്രൗസിംഗും ടിവി കാഴ്ചകൾക്കായി കളയരുത്. ഇത് നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള സമയത്തെ കവർന്നെടുക്കുന്നു. ജീവിതത്തെ സമ്പന്നമാക്കുന്ന കാര്യങ്ങൾക്കായി ആ സമയം ഉപയോഗിക്കുക.
ജീവിതം നമുക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനം ‘ഇന്ന്’ എന്ന ഈ നിമിഷമാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉപേക്ഷിക്കുക എന്നത് ഒറ്റദിവസം കൊണ്ട് നടക്കുന്ന കാര്യമല്ലായിരിക്കാം, പക്ഷേ ഒരു തുടക്കം അനിവാര്യമാണ്. ഓർക്കുക;ലോകം കീഴടക്കിയ വരൊന്നും അസാമാന്യ കഴിവുക ളുള്ളവരല്ല, മറിച്ച് തങ്ങളുടെ മോശം ശീലങ്ങളെ കീഴടക്കാൻ ധൈര്യം കാണിച്ചവരാണ്.നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ആ വലിയ വ്യക്തിത്വത്തെ പുറത്തെ ടുക്കാൻ നിങ്ങൾ തയ്യാറെടു ക്കുമ്പോൾ ചുറ്റുമുള്ളവർ എന്തുപറ യുമെന്ന് ഭയപ്പെടേണ്ടതില്ല. സിംഹത്തെപ്പോലെ ലക്ഷ്യത്തി ലേക്ക് മാത്രം കുതിക്കുക. ഓരോ ചെറിയ മാറ്റവും നിങ്ങളെ ആ വലിയ വിജയത്തിലേക്ക് അടുപ്പിക്കും.
മുന്നോട്ടുള്ള യാത്രയിൽ പരാജയങ്ങൾ സംഭവിച്ചേക്കാം, പക്ഷേ വീഴുന്നതല്ല പരാജയം, വീണിടത്ത് തന്നെ കിടക്കുന്നതാണ്. എഴുന്നേൽക്കുക, പൊടിതട്ടിക്ക ളയുക, കൂടുതൽ കരുത്തോടെ വീണ്ടും പോരാടുക. നാളെ നിങ്ങൾ നിങ്ങളെത്തന്നെ കണ്ണാടിയിൽ നോക്കുമ്പോൾ, “ഞാൻ ആഗ്രഹിച്ച വ്യക്തിയായി ഞാൻ മാറിക്കൊ ണ്ടിരിക്കുന്നു” എന്ന് അഭിമാന ത്തോടെ പറയാൻ നിങ്ങൾക്ക് കഴിയട്ടെ.വിജയം ദൂരെയല്ല, അത് നിങ്ങളുടെ തീരുമാനങ്ങളിലാണ്!
സമാപ്തി:
വിജയം എന്നത് നിങ്ങൾ നേടിയെ ടുക്കുന്ന കാര്യങ്ങൾ മാത്രമല്ല, അതിനായി നിങ്ങൾ വേണ്ടെന്ന് വെക്കുന്ന കാര്യങ്ങൾ കൂടിയാണ്. ഈ മാറ്റങ്ങൾ ഇന്ന് തന്നെ തുടങ്ങാൻ നിങ്ങൾ തയ്യാറാണോ?


