spot_img

സ്നേഹം: വിജയത്തിന്റെയും ഐശ്വര്യത്തിന്റെയും യഥാർത്ഥ താക്കോൽ

Published:

ജീവിതമെന്നത് പൊരുത്തപ്പെടലു കളുടെയുംതിരഞ്ഞെടുപ്പുളുടെയും ഒരു വലിയ യാത്രയാണ്. പലപ്പോഴും നാം വിജയത്തിന് പിന്നാലെ പായുന്നു, അല്ലെങ്കിൽ സമ്പത്ത് കുന്നുകൂട്ടാൻ ആയുസ്സ് മുഴുവൻ ഹോമിക്കുന്നു. എന്നാൽ ഇവയ്ക്കെല്ലാം അപ്പുറം ജീവിത ത്തിന്റെ അടിസ്ഥാനശിലയായി മാറേണ്ടത് ‘സ്നേഹം’ എന്ന വികാരമാണ്. ഒരു പഴയ കഥ ഇതിന് മനോഹരമായ ഒരു ഉദാഹരണം നൽകുന്നു.

ഇടവിടാതെ പെയ്യുന്ന കർക്കടക മഴയുള്ള ഒരു സായാഹ്നം. ആകാശത്തിന്റെ കറുപ്പ് ഭൂമിയി ലേക്ക് പടർന്നുകഴിഞ്ഞിരുന്നു. മരങ്ങൾക്കിടയിലൂടെ വീശിയടി ക്കുന്ന കാറ്റിൽ ആ പഴയ വീടിന്റെ ഉമ്മറത്തേക്ക് മൂന്ന് രൂപങ്ങൾ നടന്നടുത്തു. കീറിപ്പറിഞ്ഞ അവരുടെ വസ്ത്രങ്ങൾ മഴയിൽ കുതിർന്ന് ശരീരത്തോട് ഒട്ടിക്കി ടന്നിരുന്നു. തണുപ്പ് അവരുടെ എല്ലുകളിലേക്ക് തുളച്ചുകയറുന്നു ണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ നന്നെ വിറയ്ക്കുന്നുണ്ടാ യിരുന്നു
മുറ്റത്ത് ആരൊക്കെയോ നിൽക്കു ന്നതറിഞ്ഞ് വീടിന്റെ വാതിൽ സാവധാനം തുറന്നു. മങ്ങിയ വെളിച്ചത്തിൽ, വിറച്ചുനിൽക്കുന്ന ആ വയോവൃദ്ധരെ കണ്ട് ഗൃഹനാഥ യായ സുമിത്രയുടെ ഉള്ളൊന്ന് പിടഞ്ഞു.
“ഈശ്വരാ… ഈ മഴയത്ത് നിങ്ങൾ എവിടെനിന്ന് വരുന്നു?” അവർ വേഗം അകത്തുപോയി മൂന്ന് തോർത്തുമുണ്ടുകൾ എടുത്തുകൊ ണ്ടുവന്നു. “ഇത് പിടിക്കൂ, ആദ്യം തലയൊന്ന് തുടയ്ക്കൂ.” ശേഷം
സുമിത അവരെ സ്നേഹപൂർവ്വം അകത്തേക്ക് ക്ഷണിച്ചു. “വരൂ, അകത്തേക്ക് കയറിയിരിക്കൂ. ഞാൻ ചൂടുള്ള കാപ്പി എടുക്കാം. നിങ്ങൾ അത് കുടിച്ച് തണുപ്പ് അകറ്റുമ്പോഴെക്കും ഞാൻ നിങ്ങൾക്കായി ആഹാരം പാകം ചെയ്യാം.” അതുകേട്ട്
അവരിൽ ഒരാൾ ശാന്തനായി ചിരിച്ചുകൊണ്ട് പറഞ്ഞു, “മോളേ, ഞങ്ങൾക്ക് ഒന്നിച്ച് ഒരു വീട്ടിൽ കയറാൻ അനുവാദമില്ല. ഞങ്ങളിൽ ഒരാളെ മാത്രമേ നിനക്ക് തിരഞ്ഞെ ടുക്കാൻ കഴിയൂ.”
സുമിത്ര അമ്പരന്നു. “അതെന്താണ് അങ്ങനെ?” അപ്പോൾ
അവരിൽ ആദ്യത്തെയാൾ പറഞ്ഞു, “എന്റെ പേര് സമ്പത്ത് .”
രണ്ടാമത്തെയാൾ ഗൗരവത്തിൽ പറഞ്ഞു, “ഞാൻ വിജയം.”
മൂന്നാമത്തെയാൾ ആർദ്രമായി പുഞ്ചിരിച്ചു, “എന്റെ പേര് സ്നേഹം.”
“നിങ്ങൾ പോയി വീട്ടുകാരോട് ആലോചിച്ച് തീരുമാനിക്കൂ, ആരെയാണ് നിങ്ങൾക്ക് വേണ്ടതെന്ന്.” അവർ കൂട്ടിച്ചേർത്തു.
സുമിത്ര അകത്തേക്ക് ചെന്ന് ഭർത്താവായ രാഘവനോട് കാര്യങ്ങൾ വിവരിച്ചു.
“സമ്പത്തിനെ വിളിക്കാം സുമിത്രേ,” രാഘവന്റെ കണ്ണുകളിൽ ഒരു തിളക്കം. “അദ്ദേഹം വന്നാൽ  നമുക്ക് അല്പം കൂടെ വലിയ വീടും സൗകര്യങ്ങളും ഉണ്ടാകും. കഷ്ടപ്പാ ടില്ലാത്ത ജീവിതം ഉണ്ടാകും.?”
അതുകേട്ട സുമിത്ര അല്പം ആലോചിച്ചു. അവൾ ജനാല യിലൂടെ പുറത്തെ മഴയിലേക്ക് നോക്കി. “പക്ഷേ രാഘവേട്ടാ, നമുക്ക് ജീവിക്കാൻ ആവശ്യമുള്ളത് ഇപ്പോഴുമില്ലേ? അമിതമായ സമ്പത്ത് വന്നാൽ സമാധാനം പോകില്ലേ? നമുക്ക് സ്നേഹത്തെ വിളിച്ചുകൂടേ? സ്നേഹമില്ലാത്ത വലിയ വീട്ടിൽ എന്ത് സന്തോഷമാ ണുള്ളത്?”
അവരുടെ സംഭാഷണം കേട്ടു കൊണ്ടിരുന്ന മകൾ അരികി ലേക്ക് വന്നു. “അമ്മ പറഞ്ഞതാണ് ശരി. സ്നേഹം വരുന്നത് നമ്മുടെ വീടിനെ സ്വർഗ്ഗമാക്കും.”
അവസാനം സുമിത്ര പുറത്തേക്ക് നടന്നു. ആ മൂന്ന് വയോവൃദ്ധരോടു മായി അവൾ പറഞ്ഞു:
“ഞങ്ങൾ ആലോചിച്ചു. ഞങ്ങൾക്ക് വേണ്ടത് ‘സ്നേഹത്തെയാണ്’. സ്നേഹം, ദയവായി അങ്ങ് ഞങ്ങളുടെ അതിഥിയായി അകത്തേക്ക് വന്നാലും.”

സ്നേഹം പതുക്കെ എഴുന്നേറ്റ് വാതിൽക്കലേക്ക് നടന്നു. എന്നാൽ അത്ഭുതമെന്നു പറയട്ടെ, സമ്പത്തും വിജയവും അദ്ദേഹത്തിന്റെ പിന്നാലെ നടക്കാൻ തുടങ്ങി.
സുമിത്ര അത്ഭുതത്തോടെ അവരെ നോക്കി ചോദിച്ചു ” നിങ്ങൾ പറഞ്ഞത് ഒരാൾക്കേ വരാൻ കഴിയൂ എന്നല്ലേ? ഞാൻ സ്നേഹത്തെ മാത്രമേ വിളിച്ചുള്ളൂ.”
അപ്പോൾ സമ്പത്തും വിജയവും ഒരേസ്വരത്തിൽ പറഞ്ഞു:
“മോളേ, നീ സമ്പത്തിനെയോ വിജയത്തിനെയോ ആണ് വിളിച്ചിരുന്നതെങ്കിൽ ഞങ്ങളിൽ ഒരാൾ മാത്രമേ വരുമായിരുന്നുള്ളൂ. എന്നാൽ നീ തിരഞ്ഞെടുത്തത് സ്നേഹത്തെയാണ്. സ്നേഹം എവിടെയുണ്ടോ അവിടെ സമ്പത്തും വിജയവും ഉണ്ടായേ തീരൂ. സ്നേഹമില്ലാത്ത ഇടത്ത് ഞങ്ങൾക്ക് അധികകാലം നിലനിൽക്കാനാവില്ല. സ്നേഹം മുന്നിൽ നടക്കുമ്പോൾ ഞങ്ങൾ അതിന്റെ നിഴലായി കൂടെയു ണ്ടാകും.” പുറത്ത് മഴ തോർന്നി രുന്നു. പെയ്തൊഴിഞ്ഞ കാർമേ ഘങ്ങൾ ക്കിടയിലൂടെ നിലാ വെളിച്ചം ആ വീടിന്റെ മുറ്റത്തേക്ക് വീണു. സ്നേഹവും സമ്പത്തും വിജയവും ഒന്നിച്ച് ആ കൊച്ചു വീടിന്റെ പടികൾ കയറി.

ഇത് ഒരു സാധാരണ കഥയല്ല, മറിച്ച് ജീവിതത്തിന്റെ ആഴം തുറന്നു കാട്ടുകായാണ് . ഈക്കഥ  തുറന്നു കാട്ടുന്നത്. സമ്പത്ത്, വിജയം, സ്നേഹം, ഇവയിൽ ഏത് തിരഞ്ഞെടുക്കണമെന്നുള്ള ഒരു ചോദ്യമല്ല ഇത്; ജീവിതത്തിൽ എന്താണ് അടിസ്ഥാ നമെന്നുള്ള ഒരു തിരിച്ചറിവാണ്.
സുമിത്രയും കുടുംബവും തിരഞ്ഞെ ടുക്കുന്നത് സ്നേഹത്തെ ആയി രുന്നു. അതിലൂടെ അവർ നേടിയത്, സ്നേഹത്തോടൊപ്പം സ്വാഭാവി കമായി എത്തുന്ന സമ്പത്തും വിജയവും.അതെ  സ്നേഹം ഒരു ചാലകശക്തിയാണ് .ഇത് തന്നെയാണ് ഗാന്ധിജി നമ്മുടെ പറഞ്ഞിട്ടുള്ളതും “Where there is love there is life.” (സ്നേഹം ഉള്ളിടത്ത് ജീവിതമുണ്ട്.”) ഗാന്ധിജിയുടെ ഈ വാക്കുകൾ മുകളിൽ പറഞ്ഞ കഥയുടെ കാതലാണ്. സ്നേഹമില്ലാത്ത വീടോ ജീവിതമോ വെറും ശൂന്യമാണ്. സ്നേഹമാണ് ഒരു മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ ഊർജ്ജം. സ്നേഹം മനസ്സിലുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കാ നുള്ള കരുത്ത് തനിയെ ഉണ്ടാകുമെന്നും ഗാന്ധിജി നമ്മോട് പറയുന്നു.1952-ലെ സമാധാനത്തി നുള്ള നോബൽ സമ്മാനം കരസ്ഥമാക്കിയിട്ടുള്ള ആഫ്രിക്ക യിലെ ഗാബോണിൽ മിഷനറി ഡോക്ടറായിരുന്ന ആൽബർട്ട് ഷ്വൈറ്റ്സർ പറയുന്നത് “നിങ്ങൾ ചെയ്യുന്നതിനെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ വിജയിച്ചി രിക്കും.” ( “Success is not the key to happiness. Happiness is the key to success.”) എന്നാണ്. വിജയം എന്നത് കേവലം ഒരു ലക്ഷ്യസ്ഥാന മല്ല. നാം ചെയ്യുന്ന പ്രവൃത്തിയോടും ചുറ്റുമുള്ളവരോ ടുമുള്ള സ്നേഹത്തിൽ നിന്നാണ് യഥാർത്ഥ വിജയം ജനിക്കുന്നത്. നിങ്ങൾ സ്നേഹത്തോടെ ഒരു കാര്യം ചെയ്യുമ്പോൾ, ആ കർമ്മം പൂർണ്ണതയിലെ ത്തുകയും വിജയം നിങ്ങളെ തേടി വരികയും ചെയ്യുന്നു.വിജയത്തെ പിന്തുടരുന്ന തിനു പകരം സന്തോഷ ത്തെയും (സ്നേഹത്തെയും) തിരഞ്ഞെടുക്കു മ്പോൾ വിജയം സ്വയംഎത്തുമെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. ടിബറ്റൻ ബുദ്ധിസത്തിന്റെ പരമോന്നത ആത്മീയ നേതാവും ,  സമാധാനത്തിന്റെ ആഗോള വക്താവുമായ പതിനാലാമത്തെ ദലൈലാമ പറയുന്നു”“Love and compassion are necessities, not luxuries.”സ്നേഹം ഒരു ഐച്ഛിക മല്ല; അതൊരു അടിസ്ഥാനമാണ്. സുമിത്രയുടെ വീട് സമ്പന്നമാക്കി യത് ഈ അടിസ്ഥാനമൂല്യമാണ്. കാരുണ്യത്തിൻ്റെ അമ്മ മദർ തെരേസ പറയുന്നു”ബാങ്ക് ബാലൻസല്ല ഒരാളുടെ സമ്പന്നത നിശ്ചയിക്കുന്നത്. ഹൃദയത്തിൽ എത്രത്തോളം സ്നേഹം സൂക്ഷി ക്കുന്നു എന്നതാണ് പ്രധാനം. സ്നേഹമുള്ള ഒരാൾക്ക് ചുറ്റും എപ്പോഴും സഹായ മനസ്കരായ മനുഷ്യരുണ്ടാകും. ഈ മനുഷ്യബ ന്ധങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപം.”The one who is able to love is the richest person in the world ” അതുപോലെ അമ്മ മറ്റൊരിക്കൽ സ്നേഹത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് “It is not how much we do, but how much love we put into doing. ” (നാം എത്രത്തോളം കാര്യങ്ങൾ ചെയ്യുന്നു എന്നതിലല്ല, മറിച്ച് ചെയ്യുന്ന കാര്യ ങ്ങളിൽ എത്രത്തോളം സ്നേഹം നിറയ്ക്കുന്നു എന്നതിലാണ് കാര്യം.) അതെ ജീവിതത്തിൽ ഒരു മനുഷ്യൻ നിഴൽ പോലെ പിന്തുട രേണ്ട  ഐശ്വര്യമാണ് സ്നേഹം. ഇതുതന്നെയാണ് ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകാരനുമായി രുന്ന വിക്ടർ ഹ്യൂഗോ നമ്മെ ഓർമ്മപ്പെടുത്തുന്നതും. അദ്ദേഹം പറയുന്നു””Life is the flower for which love is the honey.” (ജീവിതം ഒരു പൂവാണെങ്കിൽ അതിലെ തേനാണ് സ്നേഹം)ജീവിതത്തിന്റെ മാധുര്യം സ്നേഹമാണെന്ന വലിയ സത്യമാണ് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്. അതായത് നമ്മുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വേണമെങ്കിൽ സ്നേഹമാകുന്ന പൂവ് വിരിയണം. സ്നേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് ഒരിക്കലും ഐശ്വര്യത്തിന് ദൗർലഭ്യം അനുഭവപ്പെടില്ല. കാരണം, അത് പ്രപഞ്ചത്തിന്റെ നിയമമാണ് ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവായ ജെ.കെ റൗളിങ് അഥവാ ജോവാൻ റൌളിംഗ് തൻ്റെ വിഖ്യാതമായ ‘ഹാരി പോട്ടർ’ (Harry Potter and the Chamber of Secrets) എന്ന പുസ്ത കത്തിലൂടെ “It is our choices, Harry, that show what we truly are, far more than our abilities.” എന്ന് പറയുന്നുണ്ട്.നമ്മുടെ കഴിവുകളേ ക്കാൾ ഉപരിയായി നമ്മുടെ കഴിവിനേക്കാളും പ്രാധാന്യം നമ്മൾ എടുക്കുന്ന തീരുമാനങ്ങൾക്കാ ണെന്ന് ഈ വരികൾ നമ്മെ ഓർമ്മി പ്പിക്കുന്നു.
കഥയിലെ ഗൃഹനാഥ സമ്പത്തിന് പകരം സ്നേഹത്തെ തിരഞ്ഞെടു ത്തത് പോലെ, ജീവിതത്തിൽ ശരിയായ മൂല്യങ്ങളെ തിരഞ്ഞെടു ക്കാൻ നമുക്ക് സാധിക്കണം. ശരിയായ മൂല്യങ്ങൾക്കൊപ്പം നിൽക്കുമ്പോൾ ബാക്കിയെല്ലാം തനിയെ വന്നുചേരും.
ഉപസംഹാരം
ഈ പ്രൊഫഷണൽ ലോകത്ത് മത്സരങ്ങൾക്കും തിരക്കുകൾ ക്കുമിടയിൽ നാം പലപ്പോഴും സ്നേഹിക്കാൻ മറന്നുപോകുന്നു. എന്നാൽ ഓർക്കുക, സമ്പത്തും വിജയവും തനിയെ നിലനിൽക്കാൻ കെല്പുള്ളവരല്ല. അവയ്ക്ക് നിലനിൽക്കാൻ സ്നേഹത്തിന്റെ അടിസ്ഥാനം ആവശ്യമാണ്.
നിങ്ങളുടെ പ്രവൃത്തികളിൽ സ്നേഹം നിറയ്ക്കുക, നിങ്ങളുടെ ബന്ധങ്ങളിൽ ആർദ്രത പുലർ ത്തുക. അപ്പോൾ വിജയവും സമ്പത്തും നിങ്ങളുടെ വാതിൽ ക്കൽ കാത്തുനിൽക്കുന്നത് കാണാം. കാരണം, സ്നേഹമുള്ളി ടത്ത് ലോകം മുഴുവൻ വന്നുചേരും. അതെ…ജീവിതത്തിൽ പലപ്പോഴും നമുക്ക് തിരഞ്ഞെടുക്കേണ്ടി വരും , അപ്പോൾ ഈ കഥ ഓർമ്മിക്കുക. കാരണം ഈ കഥ നമ്മെ പഠിപ്പിക്കുന്നത്:സ്നേഹം തിരഞ്ഞെടുക്കുമ്പോൾ, ബാക്കി എല്ലാം നിങ്ങളെ തിരഞ്ഞെടുക്കും എന്ന പ്രപഞ്ചസത്യമാണ്.

 

Cover Story

Related Articles

Recent Articles