spot_img

കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: വിവാഹമോചിതരായ ദമ്പതികൾക്ക് അബുദാബി കോടതിയുടെ കർശന വിലക്ക്

Published:

അബുദാബി: വിവാഹമോചിത രായ ദമ്പതികൾ തങ്ങളുടെ മക്കളുടെ ചിത്രങ്ങളോ മറ്റ് വിവരങ്ങളോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നത് വിലക്കി അബുദാബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു. വാണിജ്യ ആവശ്യങ്ങൾക്ക് മാത്രമല്ല, കുട്ടികളെ ഉൾപ്പെടുത്തി യുള്ള എല്ലാത്തരം ഓൺലൈൻ പോസ്റ്റുകൾക്കും ഈ വിലക്ക് ബാധകമാണ്. ഡിജിറ്റൽ യുഗത്തിലെ രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട് കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിർണായക ഇടപെടലാണിത്.തന്റെ മുൻഭാര്യ രണ്ട് പെൺമക്കളെ പരസ്യ ങ്ങൾക്കും പ്രമോഷനുകൾക്കുമായി സോഷ്യൽ മീഡിയയിൽ ഉപയോഗി ക്കുന്നുവെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് കോടതി നടപടി. പണം സമ്പാദിക്കുന്നതു മായി ബന്ധപ്പെട്ട പോസ്റ്റുകളെ ലക്ഷ്യം വെച്ചായിരുന്നു പരാതി യെങ്കിലും, കുട്ടികളുടെ സ്വകാര്യ തയും ക്ഷേമവും സംരക്ഷിക്കുന്ന തിൽ രണ്ട് മാതാപിതാക്കൾക്കും വീഴ്ച പറ്റിയതായി ജഡ്ജി വിലയിരുത്തി. വരുമാനമുണ്ടാക്കുന്നതാണോ അതോ വ്യക്തിഗത അക്കൗണ്ടു കളിൽ പങ്കുവെക്കുന്നതാണോ എന്ന് നോക്കാതെ, കുട്ടികളുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് അവരുടെ താൽപ്പര്യ ങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ഉത്തരവിനെ തുടർന്ന് ഇരുപങ്കാ ളികളും കുട്ടികളുടെ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ഉടനടി നിർത്തലാക്കാൻ കോടതി നിർദ്ദേശിച്ചു. കൂടാതെ, കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന രീതിയിൽ നിലവിൽ സോഷ്യൽ മീഡിയയിലുള്ള എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാനും ഉത്തരവിലുണ്ട്.
നിയമപരമായ അടിത്തറയും കുട്ടികളുടെ അവകാശങ്ങളും
യു.എ.ഇ.യുടെ ചൈൽഡ് റൈറ്റ്‌സ് നിയമം (മുമ്പ് ‘വദീമ നിയമം’ എന്ന് അറിയപ്പെട്ടിരുന്നിരുന്നത്) മുൻനിർത്തിയാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. കുട്ടികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കു ന്നതിനും അവരുടെ സ്വകാര്യതയും അന്തസ്സും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നിയമം രൂപീകരിച്ചിട്ടുള്ളത്. മാതാപിതാക്കളുടെ താൽപ്പര്യങ്ങ ളേക്കാൾ കുട്ടികളുടെ ഭാവിയിലെ സ്വയംഭരണാധികാരത്തിനാണ് കോടതി മുൻഗണന നൽകിയ തെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാ ണിക്കുന്നു.
കുട്ടികളെ പണം ലഭിക്കുന്ന കണ്ടന്റുകളിൽ ഉൾപ്പെടുത്തു മ്പോൾ വിഷയം കൂടുതൽ സങ്കീർണ്ണമാകുന്നുവെന്ന് കേസ് കൈകാര്യം ചെയ്ത അഭിഭാഷകർ വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകൾ വരുമ്പോൾ ഇത് കേവലം സ്വകാര്യതയുടെ പ്രശ്നം മാത്രമല്ല, മറിച്ച് ബാലവേലയ്ക്ക് സമാനമായ സാഹചര്യമായി മാറുന്നു. ഡിജിറ്റൽ ലോകത്ത് സ്ഥിരമായി അവശേഷിക്കുന്ന അടയാളങ്ങളെക്കുറിച്ച് (Digital Footprint) പൂർണ്ണമായ സമ്മതം നൽകാൻ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഴിയില്ല. മുതിർന്നുകഴിയുമ്പോൾ (ഉദാഹരണത്തിന് 16 വയസ്സിൽ സ്വന്തം പേര് ഓൺലൈനിൽ തിരയുമ്പോൾ) തങ്ങളെ ബാധിച്ചേ ക്കാവുന്ന അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ അവർക്ക് സാധിക്കില്ലെന്നും കോടതി വിലയിരുത്തി.
വിധി എല്ലാവർക്കും ബാധകമാണോ?
ഈ വിധി കർശനമാണെങ്കിലും, യു.എ.ഇയിലെ എല്ലാ മാതാപിതാ ക്കൾക്കും കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ പൂർണ്ണമായ നിരോധനമുണ്ട് എന്ന് ഇതിനർ ത്ഥമില്ലെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇത് ഒരു ഫാമിലി കോർട്ട് കേസിൽ ഉണ്ടായ പ്രത്യേക വിധിയാണെന്നും ദേശീയ നിയമത്തിലെ ഭേദഗതിയല്ലെന്നും കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക ഡയാൻ ഹമാദെ പറഞ്ഞു.
എല്ലാ മാതാപിതാക്കളെയും വിലക്കുന്ന തരത്തിലുള്ള പുതിയൊരു നിയമ തത്ത്വമല്ല കോടതി ഇവിടെ കൊണ്ടുവന്നിരി ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ രണ്ട് മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ, നിലവി ലുള്ള ശിശുക്ഷേമ നിയമങ്ങൾ പ്രയോഗിക്കുക മാത്രമാണ് കോടതി ചെയ്തത്. കുട്ടികളുടെ ഡിജിറ്റൽ എക്സ്പോഷറിനെക്കുറിച്ച് മാതാപിതാക്കൾക്ക് ഇരുവർക്കും ഒരേ അഭിപ്രായത്തിൽ എത്താൻ സാധിക്കാതെ വന്ന സാഹചര്യ ത്തിലാണ് കോടതിയുടെ ഈ ഇടപെടൽ.
ഭാവി സൂചനകൾ
കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാ ണെങ്കിലും, പ്രായപൂർത്തിയാകാ ത്തവരുടെ ഡിജിറ്റൽ സമ്മതത്തെ ക്കുറിച്ചും “മറവിയിലാകാനുള്ള അവകാശത്തെക്കുറിച്ചും” (Right to be forgotten) ആഗോളതലത്തിൽ നടക്കുന്ന ചർച്ചകൾക്ക് അടിവര യിടുന്നതാണ് ഈ കേസ്. സോഷ്യൽ മീഡിയ കുട്ടിക്കാലത്തെ വിവരങ്ങൾ സ്ഥിരമായി രേഖപ്പെടു ത്തുന്ന ഒന്നായതിനാൽ, സ്വകാര്യ മായ കുടുംബ നിമിഷങ്ങളും പൊതുപ്രദർശനവും തമ്മിലുള്ള അതിർവരമ്പ് നിശ്ചയിക്കേണ്ട അവസ്ഥയിലാണ് ഇന്ന് കോടതികൾ. മാതാപിതാക്കളുടെ ഉദ്ദേശശുദ്ധിയേക്കാൾ, പങ്കുവെക്കുന്ന വിവരങ്ങളുടെ ആയുസ്സിനും വ്യാപ്തിക്കും തന്നെയാണ് മുൻഗണന നൽകേണ്ടതെന്ന ജുഡീഷ്യൽ പ്രവണതയിലേക്കാണ് ഈ അബുദാബി കോടതി വിധി വിരൽ ചൂണ്ടുന്നത്.

Cover Story

Related Articles

Recent Articles