തിരുവനന്തപുരം: വയനാട്ടിൽ ഷിഗെല്ല (Shigella) ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ അണുബാധ സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് യു.പി സ്കൂളിലെ കുട്ടികൾക്കാണ് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് രോഗല ക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെ ട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഷിഗെല്ല പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും വിദ്യാലയങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. അതിവേഗം പകരാൻ സാധ്യത യുള്ള ഈ രോഗം പ്രധാനമായും മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയും രോഗബാ ധിതരുടെ മലവുമായുള്ള സമ്പർക്ക ത്തിലൂടെയുമാണ് പകരുന്നത്. കുട്ടികളിൽ രോഗവ്യാപന സാധ്യത കൂടുതലായതിനാൽ മാതാപിതാ ക്കളും സ്കൂൾ അധികൃതരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
എന്താണ് ഷിഗെല്ല…?
ഷിഗെല്ല (Shigella) എന്നത് മനുഷ്യന്റെ കുടലിനെ ബാധിക്കുന്ന, അതിവേഗം പകരുന്ന ഒരു തരം ബാക്ടീരിയ ആണ്. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ അണുബാധയെയാണ് ‘ഷിഗെല്ലോസിസ്’ (Shigellosis) എന്ന് വിളിക്കുന്നത്. സാധാരണ യായി കണ്ടുവരുന്ന വയറിളക്ക രോഗങ്ങളേക്കാൾ കൂടുതൽ ഗുരുത രമാണ് ഷിഗെല്ല അണുബാധ.
പ്രധാന ലക്ഷണങ്ങൾ
രോഗാണുബാധയേറ്റ് സാധാരണ യായി 1 മുതൽ 3 ദിവസങ്ങൾ ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും:
* കടുത്ത വയർഇളക്കം (ചിലപ്പോൾ രക്തവും മ്യൂക്കസും/ചീന്തിയും കലർന്നത്)
* ശക്തമായ വയറുവേദനയും വയറുകോച്ചലും
* ഉയർന്ന പനി, ഓക്കാനം, ഛർദ്ദി
* വിശപ്പില്ലായ്മയും കടുത്ത ക്ഷീണവും
കുട്ടികളിലെ നിർജലീകരണ ലക്ഷണങ്ങൾ:വായ വരണ്ടു പോവുക, കണ്ണുകൾ കുഴിയുക, മൂത്രത്തിന്റെ അളവ് കുറയുക, അമിതമായ തളർച്ച എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*കൈകഴുകൽ ശീലമാക്കുക: ആഹാരം കഴിക്കുന്നതിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
*ഭക്ഷണവും വെള്ളവും പങ്കിടരുത്: രോഗവ്യാപനം തടയാൻ സുഹൃത്തു ക്കളുമായി ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ള ക്കുപ്പികൾ പങ്കുവെക്കുന്നതും തൽക്കാലം പൂർണ്ണമായും ഒഴിവാക്കുക.
*തിളപ്പിച്ചാറ്റിയ വെള്ളം മാത്രം: സ്കൂളിൽ പോകുമ്പോൾ വീട്ടിൽ നിന്ന് തിളപ്പിച്ചാറ്റിയ വെള്ളം കുപ്പികളിൽ കരുതിക്കൊണ്ടു പോവുക.
*ലക്ഷണങ്ങൾ മറച്ചുവെക്കരുത്: വയറുവേദന, പനി, ഛർദ്ദി, വയറി ളക്കം എന്നിവ തോന്നിയാൽ ഉടൻ തന്നെ ക്ലാസ് ടീച്ചറെയോ മാതാപി താക്കളെയോ വിവരമറിയിക്കുക.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*അസുഖമുള്ളപ്പോൾ സ്കൂളിൽ അയക്കരുത്: കുട്ടികൾക്ക് പനിയോ വയറിളക്കമോ ഉണ്ടെങ്കിൽ യാതൊരു കാരണവശാലും അവരെ സ്കൂളിലേക്ക് അയക്ക രുത്. വീട്ടിൽ വിശ്രമം നൽകി കൃത്യമായ ചികിത്സ ഉറപ്പാക്കുക.
*ആരോഗ്യപൂർണ്ണമായ ഭക്ഷണം: കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുക. പുറത്തുനിന്നുള്ള തണുത്തതോ തുറന്നുവെച്ചതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കി എപ്പോഴും ചൂടുള്ള ആഹാരം നൽകുക.
*നിർജലീകരണം തടയുക: കുട്ടികൾക്ക് വയറിളക്കം ഉണ്ടായാൽ ഒ.ആർ.എസ് (ORS) ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ ധാരാളമായി നൽകി ശരീരത്തിലെ ജലാംശം നിലനിർത്തുക.
*ഗുരുതര ലക്ഷണങ്ങൾ ശ്രദ്ധിക്കുക: മലത്തിൽ രക്തമോ കഫമോ കാണുക, ഉയർന്ന പനി, കടുത്ത ക്ഷീണം, മൂത്രം കുറയുക എന്നീ നിർജലീകരണ ലക്ഷണ ങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുക.
സ്കൂൾ അധികൃതർ ചെയ്യേണ്ടത്
*അവധിയും സുരക്ഷയും: രോഗവ്യാപന സാധ്യത കണക്കി ലെടുത്ത് നിലവിൽ അണുബാധ കണ്ടെത്തിയ സ്കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപി ച്ചിട്ടുണ്ട്. മറ്റ് വിദ്യാലയങ്ങൾ ക്ലാസ് മുറികളും പൊതു പ്രതലങ്ങളും കൃത്യമായി അണുവിമുക്ത മാക്കണം.
*ശുദ്ധജല ലഭ്യത ഉറപ്പാക്കുക: കുട്ടികൾക്ക് കുടിക്കാൻ നൽകുന്ന ജലസ്രോതസ്സുകൾ (കിണറുകൾ, വാട്ടർ ടാങ്കുകൾ) ക്ലോറിനേഷൻ നടത്തി ശുദ്ധിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. കൈകഴുകാനുള്ള സ്ഥലങ്ങളിൽ സോപ്പും വൃത്തി യുള്ള വെള്ളവും എപ്പോഴും ലഭ്യമാക്കണം.
*ദ്രുത നടപടികൾ: സ്കൂളിലെ ഏതെങ്കിലും വിദ്യാർത്ഥിക്ക് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ മാതാപിതാക്കളെയും പ്രാദേശിക ആരോഗ്യ പ്രവർത്തകരെയും വിവരമറിയിക്കുക. കുട്ടികളിൽ വ്യക്തിശുചിത്വത്തെക്കുറിച്ച് ക്ലാസുകളിൽ കൃത്യമായ ബോധ വൽക്കരണം നൽകുക.
പൊതുപ്രവർത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചെയ്യേണ്ടത്
*കമ്മ്യൂണിറ്റി ബോധവൽക്കരണം: രോഗം പടരുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുജനങ്ങൾ ക്കിടയിലും വീടുകളിലും ശുചിത്വ പാലനത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ എത്തിക്കുക.
* ജലസ്രോതസ്സുകളുടെ ശുചീകരണം: വാർഡുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും ആരോഗ്യ പ്രവർത്തകർക്കൊപ്പം മുന്നിട്ടിറ ങ്ങുക.
*ഹെൽപ് ഡെസ്കുകൾ: പ്രദേശത്ത് ലക്ഷണങ്ങളുള്ള ആളുകളെ കണ്ടെത്താനും അവർക്ക് ആവശ്യമായ ഒ.ആർ.എസ് പാക്കറ്റുകളും മരുന്നുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കാനും സന്നദ്ധപ്രവർത്തനം ഏകോപി പ്പിക്കുക.
*ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന: ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് നാട്ടിലെ ഭക്ഷണശാലകളിൽ ശുദ്ധമായ വെള്ളവും വൃത്തിയുള്ള സാഹച ര്യവുമാണ് ഉള്ളതെന്ന് ഉറപ്പുവരു ത്താൻ ശ്രദ്ധിക്കുക.
*ശ്രദ്ധിക്കുക: ഷിഗെല്ല ബാക്ടീരിയ ബാധിച്ചാൽ സ്വയംചികിത്സ പൂർണ്ണ മായും ഒഴിവാക്കണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ആന്റിബ യോട്ടിക്കുകൾ കഴിക്കാവൂ. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, മഴക്കാലമായതിനാൽ കനത്ത ജാഗ്രത പുലർത്തുന്നത് രോഗവ്യാ പനം വേഗത്തിൽ തടയാൻ സഹായിക്കും.



