spot_img

ദുബായിൽ ഈ ജൂലൈയിൽ വൻ മാറ്റങ്ങൾ: വിസ നിയമങ്ങൾ, യാത്രാ ഓഫറുകൾ, സമ്മർ സർപ്രൈസ് എന്നിവയെക്കുറിച്ച് പ്രവാസികൾ അറിയേണ്ടതെല്ലാം

Published:

ദുബായ്: യുഎഇയിലും പ്രത്യേകിച്ച് ദുബായിലും താമസിക്കുന്നവർക്കും സന്ദർശകർക്കും ഒരുപോലെ നിർണായകമായ നിരവധി മാറ്റങ്ങളാണ് ജൂലൈ മാസത്തിൽ പ്രാബല്യത്തിൽ വരുന്നത്. പുതിയ വിസ നിയമങ്ങൾ, യാത്രാ ഇളവുകൾ, സ്കൂൾ അവധി, വാർഷിക വിനോദ പരിപാടികൾ തുടങ്ങി ഈ മാസം സംഭവിക്കാൻ പോകുന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
1. വിസ യുഎഇ ഗ്രേസ് പിരീഡ് അവസാനിക്കുന്നു
യാത്രാ തടസ്സങ്ങൾ നേരിട്ടവർക്ക് പിഴ കൂടാതെ വിസ നിയമവിധേയ മാക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺ ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അനുവദിച്ച ഗ്രേസ് പിരീഡ് ജൂലൈ 9 വ്യാഴാഴ്ച അവസാനിക്കും. നിയമങ്ങൾ പാലിച്ച് താമസം തുടരാനോ പിഴകളില്ലാതെ രാജ്യം വിടാനോ ഉള്ള അവസാന അവസരമാണിത്. 2. ‘ദുബായ് സമ്മർ സർപ്രൈസ്’ തിരിച്ചെത്തുന്നു
ദുബായിലെ ഏറ്റവും ജനപ്രിയമായ വാർഷിക ഷോപ്പിംഗ്-വിനോദോത്സ വമായ ‘ദുബായ് സമ്മർ സർപ്രൈസ്’ (DSS) ജൂലൈ2 മുതൽ ഓഗസ്റ്റ് 30 വരെ  നടക്കും. 60 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ വൻ വിലക്കിഴി വുകൾ, സംഗീത പരിപാടികൾ, 10 ദിർഹം വിഭവങ്ങൾ (Dhs10 Dishes) തുടങ്ങിയവ ജനങ്ങളെ കാത്തിരി ക്കുന്നു.
3. എമിറേറ്റ്സ് എയർലൈസിന്റെ സൗജന്യ 5-സ്റ്റാർ ഹോട്ടൽ താമസം
എമിറേറ്റ്സ് എയർലൈൻസിൽ ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ 5-സ്റ്റാർ ഹോട്ടൽ താമസം നൽകുന്ന ഓഫർ ജൂലൈ 12-ഓടെ അവസാനിക്കും. ബിസിനസ്/ഫസ്റ്റ് ക്ലാസ് യാത്ര ക്കാർക്ക് രണ്ട് രാത്രിയും, ഇക്കോ ണമി യാത്രക്കാർക്ക് ഒരു രാത്രിയും ‘ജെ.ഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ’ സൗജന്യമായി താമസിക്കാം.
4. സ്കൂളുകൾക്ക് വേനൽക്കാല അവധി
ദുബായിലെ സ്കൂളുകൾക്ക് ജൂലൈ 3വെള്ളിയാഴ്ച മുതൽ രണ്ട് മാസത്തെ വേനൽക്കാല അവധി ആരംഭിക്കുകയാണ്. ഇതോടെ ദുബായ് റോഡുകളിൽ രാവിലെക ളിലെ തിരക്ക് ഗണ്യമായി കുറയും. എയർപോർട്ടുകളിൽ തിരക്ക് കൂടുമെന്നതിനാൽ യാത്രക്കാർ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
5. അർമേനിയയിലേക്ക് ഇനി യുഎഇ റസിഡന്റസിനും വിസ വേണം
യുഎഇ റസിഡന്റ്സ് വിസയുള്ള വർക്ക് അർമേനിയയിലേക്ക് അനുവദിച്ചിരുന്ന വിസ രഹിത യാത്രാ ആനുകൂല്യം ജൂലൈ 1 ബുധനാഴ്ച അവസാനിച്ചു. എന്നാൽ യുഎഇ പൗരന്മാർക്ക് (UAE Citizens) ഈ മാറ്റം ബാധകമല്ല. മറ്റ് രാജ്യക്കാരായ താമസക്കാർ ഇനി മുതൽ വിസ നിയമങ്ങൾ മുൻകൂട്ടി പരിശോധി ക്കേണ്ടതാണ്.
6. എത്തിഹാദ് റെയിൽ യാത്രാ സർവീസ് ആരംഭിച്ചു
യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ‘എത്തിഹാദ് റെയിൽ’ അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള യാത്രാ സർവീസുകൾ ആരംഭിച്ചു. എന്നാൽ ദുബായ് സ്റ്റേഷൻ സെപ്റ്റംബർ 30 ന് മാത്രമേ തുറക്കൂ. ദുബായ് നിവാസി കൾക്ക് അബുദാബി-ഫുജൈറ യാത്രയ്ക്ക് ഇപ്പോൾ ഇത് ഉപയോ ഗിക്കാം.
7. പൊതുമേഖലയിൽ ഫ്ലെക്സിബിൾ സമ്മർ പ്രവൃത്തിസമയം
ദുബായ് സർക്കാർ ജീവനക്കാർ ക്കായി ‘അവർ ഫ്ലെക്സിബിൾ സമ്മർ’ പദ്ധതി പ്രകാരം ജൂൺ 29 മുതൽ സെപ്റ്റംബർ 10 വരെ പ്രത്യേക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ആഴ്ചയിൽ 4 പ്രവൃത്തി ദിനങ്ങൾ മാത്രമുള്ള മോഡലോ അല്ലെങ്കിൽ കുറഞ്ഞ പ്രവൃത്തി സമയമുള്ള 5 ദിന മോഡലോ സർക്കാർ സ്ഥാപന ങ്ങൾക്ക് തിരഞ്ഞെടുക്കാം.
8. ഫിലിപ്പീൻസ് പൗരന്മാർക്ക് വിസ ഓൺ അറൈവൽ
ചില നിബന്ധനകൾക്ക് വിധേയ മായി ഫിലിപ്പീൻസ് പൗരന്മാർക്ക് യുഎഇ ‘വിസ ഓൺ അറൈവൽ’ പ്രഖ്യാപിച്ചു. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ, സിംഗപ്പൂർ, ന്യൂസിലാൻഡ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവടങ്ങളിലെ സാധുവായ വിസയോ ഗ്രീൻ കാർഡോ ഉള്ള ഫിലിപ്പീൻസ് പൗരന്മാർക്ക് 60 ദിവസത്തെ വിസ ഓൺ അറൈ വൽ ലഭിക്കും.
9. വാടകക്കാർക്ക് ആശ്വാസമായി ‘ഫ്ലെക്സി റെന്റ്’ പദ്ധതി
ദുബായിൽ താമസിക്കുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ‘ഫ്ലെക്സി റെന്റ്’ (Flexi Rent) പദ്ധതി അവതരിപ്പിച്ചു. തുടക്കത്തിൽ 12 പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികൾ ഉൾപ്പെടുന്ന ഈ പദ്ധതി വഴി വാടകക്കാർക്ക് പ്രതിമാസ വാടക നൽകാനും, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി പണമടയ്ക്കാനും സാധിക്കും.

Cover Story

Related Articles

Recent Articles