spot_img

മലയാളിയുടെ ഓണം മാസ്സാക്കാൻ എത്തുന്ന സിനിമകൾ

Published:

സിനിമാപ്രേമികൾ ഏറെ ആവേശ ത്തോടെ കാത്തിരിക്കുന്ന ഓണക്കാലം ഇതാ വീണ്ടും എത്തുന്നു! തിയറ്ററുകളെ ഉത്സവ പ്പറമ്പാക്കാൻ ഒന്നിനൊന്ന് മികച്ച ചിത്രങ്ങളാണ് ഇത്തവണത്തെ ഓണം റിലീസുകളായി അണിനിര ക്കുന്നത്. ഫാമിലി ഡ്രാമ, കോമഡി, ആക്ഷൻ ത്രില്ലർ തുടങ്ങി എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തി പ്പെടുത്തുന്ന വൈവിധ്യമാർന്ന വിഭവങ്ങളുമായി സിനിമാലോകം സജ്ജമായിക്കഴിഞ്ഞു. ജീ.ഡി. നായിഡുവിന്റെ ജീവചരിത്ര ചിത്രം ‘ജിഡിഎൻ’ മുതൽ മോഹൻലാൽ-വിസ്മയ കൂട്ടുകെട്ടിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’, പൃഥ്വിരാജിന്റെ ‘ഖലീഫ’, നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’, ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’, സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’, ഷൈൻ ടോം ചാക്കോയുടെ ‘പിന്നാലെ’ തുടങ്ങിയ വലിയ നിരയാണ് ഇത്തവണത്തെ പ്രധാന ഓണം റിലീസുകൾ.

‘തുടക്ക’ത്തിലൂടെ അരങ്ങേറ്റം കുറിച്ച് വിസ്മയ മോഹൻലാൽഓണത്തിനു മുൻപെ മലയാളി  ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ്   മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച ‘തുടക്കം’ ആണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ഫാമിലി ഡ്രാമ ചിത്രം ഓഗസ്റ്റ് ഏഴിനാണ് റിലീസ് ചെയ്യതത്. മോഹൻലാലും വിസ്മയയും അരവിന്ദ് സദാശിവനു മാണ് പ്രധാന വേഷങ്ങളിൽ. അഖിൽ കൃഷ്ണ, ജൂഡ് ആന്തണി, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്നാണ് തിരക്കഥയൊരു ക്കിയിരിക്കുന്നത്. ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. ജിബിൻ ഗോപിനാഥ്, സായ് കുമാർ, മനോജ് കെ. ജയൻ, ഗണേഷ് കുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ജീ.ഡി. നായിഡുവിന്റെ ജീവിതകഥ പറയുന്ന ‘ജിഡിഎൻ’ ഓണത്തിന് തിയറ്ററുകളിൽഓണം സിനിമ റീസുകളിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാണ് തമിഴ് ചിത്രമായ ‘ജിഡിഎൻ’. സാങ്കേതിക രംഗത്ത് ഇന്ത്യയുടെ അഭിമാനമായ, ‘ഇന്ത്യയുടെ എഡിസൺ’ എന്നറിയപ്പെടുന്ന ഗോപാലസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ (ജീ.ഡി. നായിഡു) ജീവിതകഥ പറയുന്ന ഈ ചിത്രം കൃഷ്ണകുമാർ രാമകുമാറാണ് സംവിധാനം ചെയ്യുന്നത്. ആർ. മാധവനും പ്രിയാമണിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളി ലെത്തുന്നത്. ഒപ്പം സത്യരാജ്, ദുഷാര വിജയൻ, ജയറാം എന്നിവരും അണിനിരക്കുന്നുണ്ട്. ആർ. മാധവൻ, സരിത മാധവൻ, വിജയ് മൂലൻ, വർഗീസ് മൂലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ജിഡിഎൻ’ ഓഗസ്റ്റ് ഏഴിനാണ് തിയറ്ററുകളിലെത്തുന്നത്.

തിയറ്റർ പൂരപ്പറമ്പാക്കാൻ പൃഥ്വിരാജിന്റെ ‘ഖലീഫ’പൃഥ്വിരാജ് നായകനാകുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് ‘ഖലീഫ’. ജിനു ഏബ്രഹാമിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 20നാണ് റിലീസ് ചെയ്യുന്നത്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്വർണക്കടത്ത് പശ്ചാത്തല മാക്കുന്ന ചിത്രം പ്രതികാര ത്തിന്റെയും തിരിച്ചടിയുടെയും കഥയാണ് പറയുന്നത്. ഇന്ദ്രൻസ്, ബോയ്വുഡ് താരം നീൽ നിതിൻ മുകേഷ്, കൃതി ഷെട്ടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘പ്രേമലു’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഓഗസ്റ്റിൽ തിയറ്ററിലെ ത്തുന്ന ചിത്രത്തിൽ നിവിൻ പോളി, മമിത ബൈജു, സംഗീത് പ്രതാപ് എന്നിവരാണ് കേന്ദ്രകഥാപാ ത്രങ്ങൾ. പ്രായവ്യത്യാസമുള്ള ജീവിതപങ്കാളികളുടെ കഥ പറയുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, ശ്രിന്റാ, ബിന്ദു പണിക്കർ, ശ്യാം മോഹൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

ദുൽഖർ സൽമാന്റെ ആക്ഷൻ ത്രില്ലർ ‘ഐ ആം ഗെയിം’ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിന്റെ സംവിധാനം ‘ആർഡിഎക്സ്’ fame നഹാസ് ഹിദായത്താണ്. ജീവനേക്കാൾ ഉപരി ഭാഗ്യത്തെ വിശ്വസിക്കുന്ന ഒരു ചൂതാട്ടക്കാരന്റെ കഥയാണ് ഈ ആക്ഷൻ ത്രില്ലർ പറയുന്നത്. ദുൽഖറിനൊപ്പം സംയുക്ത വിശ്വനാഥ് നായികയാകുന്നു. മിഷ്ക്കിൻ, കതിർ, വിനയ് ഫോർട്ട്, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

​സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’തമിഴിൽ നിന്നുള്ള മറ്റൊരു പ്രധാന ഓണം റിലീസാണ് സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും പ്രധാന വേഷത്തി ലുണ്ട്. രാജ്യാന്തര ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് തന്റെ ജീവിത ത്തിലൂടെ കടന്നുപോകുന്ന വിവിധ ഘട്ടങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഓഗസ്റ്റ് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഷൈൻ ടോം ചാക്കോയുടെ ‘പിന്നാലെ’നിഗൂഢത നിറഞ്ഞ മോഷണ പരമ്പരയുടെ കഥ പറയുന്ന ‘പിന്നാലെ’ എന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ജിസ്സോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം അങ്കമാലി ഫിലിം സാണ്. രാഹുൽ മാധവ്, രാജേഷ് പറവൂർ, ഗബ്രി ജോസ്, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഓഗസ്റ്റ് ആറിന് ചിത്രം തിയറ്ററുകളിലെത്തി.

 

Cover Story

Related Articles

Recent Articles