spot_img

അബുദാബിയിൽ പുതിയ സാംസ്കാരിക നാഴികക്കല്ല്: ഗുഗ്ഗൻഹൈം അബുദാബി ടിക്കറ്റ് വിൽപ്പന ആരംഭിച്ചു; ഡിസംബർ 11-ന് ഔദ്യോഗിക ഉദ്ഘാടനം

Published:

അബുദാബി: സാംസ്കാരിക രംഗത്ത് പുതിയൊരു ചരിത്രമെഴു താൻ തയ്യാറെടുക്കുന്ന പ്രശസ്ത മായ ഗുഗ്ഗൻഹീം അബുദാബി (Guggenheim Abu Dhabi) മ്യൂസിയം ഈ വർഷം ഡിസംബർ 11-ന് ഔദ്യോഗികമായി പൊതുജന ങ്ങൾക്കായി തുറക്കുന്നു. ഇതിന്റെ മുന്നോടിയായി മ്യൂസിയത്തിലേ ക്കുള്ള ഓൺലൈൻ ടിക്കറ്റ് വിൽപന ആരംഭിച്ചു.

​സാദിയാത് കൾച്ചറൽ ഡിസ്ട്രി ക്ടിൽ (Saadiyat Cultural District) സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം, ലോകമെമ്പാടുമുള്ള ആധുനിക, സമകാലിക കലാരൂപങ്ങളുടെ വിപുലമായ ശേഖരമാണ് പ്രദർശി പ്പിക്കുന്നത്. പെയിന്റിംഗുകൾ, ശില്പങ്ങൾ, ഫോട്ടോഗ്രാഫി, ഇൻസ്റ്റലേഷനുകൾ തുടങ്ങി 1960-കൾ മുതൽ ഇന്നുവരെയുള്ള വിവിധ കലാ ആവിഷ്കാരങ്ങളും പൊതുപരിപാടികളും ഇവിടെ നടക്കും.​പ്രശസ്ത അന്തരിച്ച വാസ്തുശില്പി ഫ്രാങ്ക് ഗെഹ്രി (Frank Gehry) രൂപകൽപ്പന ചെയ്ത ഈ കെട്ടിടം തന്നെ സന്ദർശകർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും. ഗൾഫ് മേഖലയുടെ തനിമ ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന മ്യൂസിയത്തിൽ 28 ഗാലറികളും, സെൻട്രൽ അട്രിയവും, കടലിനോട് അഭിമുഖമായുള്ള ഔട്ട്ഡോർ പ്രദർ ശന സ്ഥലങ്ങളും സജ്ജീകരി ച്ചിട്ടുണ്ട്.

​ടിക്കറ്റ് വിവരങ്ങൾ:

  • ​ജനറൽ അഡ്മിഷൻ: 70 ദിർഹം.
  • ​ഇളവുകൾ (50 ദിർഹം): ഫസ (Fazaa), എസാദ് (Esaad) കാർഡ് ഉടമകൾക്ക്.
  • ​പകുതി നിരക്കിൽ (35 ദിർഹം): യു.ഇ.ഇയിലെ അധ്യാപകർ, സൈനിക ഉദ്യോഗസ്ഥർ, ഹോമത് അൽ വതൻ (Homat Al Watan) അംഗങ്ങൾ എന്നിവർക്ക്.
  • ​സൗജന്യ പ്രവേശനം: 18 വയസ്സിന് താഴെയുള്ളവർ, യു.ഇ.ഇയിലെ വിദ്യാർത്ഥികൾ, 60 വയസ്സിന് മുകളിലുള്ള യു.ഇ.ഇ പൗരന്മാരും താമസ ക്കാരും, ഭിന്നശേഷിക്കാർ (ഒപ്പമുള്ള സഹായിക്കും സൗജന്യ പ്രവേശനം ലഭിക്കും).

​സന്ദർശകർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവു ന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ @guggenheimabudhabi സന്ദർശിക്കുക.

Cover Story

Related Articles

Recent Articles