ദുബായ്: യു.എ.ഇയിൽ പുതിയ ഫെഡറൽ ഗതാഗത നിയമങ്ങളുടെ ഭാഗമായി 2027 ജനുവരി 1 മുതൽ രണ്ട് വർഷത്തെ വാഹനം രജിസ്ട്രേഷൻ നിലവിൽ വരുന്നു. പുതിയ കാബിനറ്റ് തീരുമാന പ്രകാരം (Cabinet Decision No. 174 of 2026) വണ്ടി രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ യിൽ വലിയ മാറ്റങ്ങളാണ് വരുത്തി യിരിക്കുന്നത്.
രണ്ട് വർഷത്തെ വാഹനം രജിസ്ട്രേഷൻ: പ്രധാന വ്യവസ്ഥകൾ
ചില ലഘുവാഹനങ്ങളുടെ (Light Vehicles) ഉടമകൾക്ക് ഇനിമുതൽ ഒരു വർഷത്തിന് പകരം രണ്ട് വർഷത്തേക്ക് രജിസ്ട്രേഷൻ പുതുക്കാം. എന്നാൽ ഇതിനായി താഴെ പറയുന്ന മൂന്ന് പ്രധാന നിബന്ധനകൾ പാലിക്കണം:
1.വാഹനം ആദ്യമായി രജിസ്റ്റർ ചെയ്യുമ്പോൾ പുത്തൻ (Brand new) ആയിരിക്കണം.
2.നിർമ്മാണ തീയതി മുതൽ ആറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള തായിരിക്കരുത്.
3.കമ്പനികളുടെയോ മറ്റ് നിയമപര മായ സ്ഥാപനങ്ങളുടെയോ പേരില ല്ലാതെ, വ്യക്തികളുടെ (Individual) പേരിലായിരിക്കണം വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ മൂന്ന് വ്യവസ്ഥകൾ പാലി ച്ചാലും, ലൈസൻസിംഗ് അതോറി റ്റിയുടെ അന്തിമ അനുമതി ലഭിച്ചാൽ മാത്രമേ രണ്ട് വർഷത്തെ രജിസ്ട്രേഷൻ അനുവദിക്കൂ.
പ്രധാനപ്പെട്ട മറ്റ് മാറ്റങ്ങൾ:
*വലത് വശത്ത് സ്റ്റിയറിങ്ങുള്ള വാഹനങ്ങൾക്ക് നിരോധനം: യു.എ.ഇ റോഡുകളിൽ വലത് വശത്ത് സ്റ്റിയറിങ്ങുള്ള (Right-hand-drive) വാഹനങ്ങളുടെ രജിസ്ട്രേ ഷൻ അനുവദിക്കില്ല. പ്രദർശന ആവശ്യങ്ങൾക്ക് മാത്രമെ ഇവയ്ക്ക് അനുമതിയുണ്ടാവുക യുള്ളൂ.
*അഞ്ച് വർഷത്തിലധികം കാലാവധി കഴിഞ്ഞ വാഹനങ്ങൾ: രജിസ്ട്രേഷൻ കാലാവധി അഞ്ച് വർഷത്തിലേറെയായി പുതുക്കാത്ത വാഹനങ്ങളെ ട്രാഫിക് റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യാൻ ലൈസൻസിംഗ് അധികാരികൾക്ക് പുതിയ നിയമപ്രകാരം അധികാരമുണ്ട്.
ചില പ്രത്യേക ഇളവുകൾ: ‘നിശ്ചയദാർഢ്യമുള്ള വിഭാഗ ത്തിൽപെട്ടവർക്ക്’ (People of Determination) ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ ഫീസിൽ നിന്ന് ഇളവ് ലഭിക്കും (ആർട്ടിക്കിൾ 104).
*ഡ്രൈവിംഗ് ലൈസൻസ് പ്രായപരിധി:
*ലഘുവാഹനങ്ങൾക്ക്: കുറഞ്ഞത് 18 വയസ്സ്.
*ഹെവി വെഹിക്കിൾ: 20 വയസ്സ്.
*മോട്ടോർസൈക്കിൾ കാറ്റഗറി 1: 17 വയസ്സ്, കാറ്റഗറി 2: 21 വയസ്സ്.
*ലൈസൻസ് കാലാവധി: 21 വയസ്സിന് താഴെയുള്ളവർക്ക് ആദ്യമായി ലഭിക്കുന്ന ലൈസൻ സിന് ഒരു വർഷമായിരിക്കും *കാലാവധി. 21 വയസ്സിന് മുകളിലു ള്ളവർക്ക് രണ്ട് വർഷത്തെ കാലാവധിയുള്ള ലൈസൻസ് ലഭിക്കും. പിന്നീട് പുതുക്കുമ്പോൾ *യു.എ.ഇ, ജി.സി.സി പൗരന്മാർക്ക് 10 വർഷത്തേക്കും പ്രവാസികൾക്ക് 5 വർഷത്തേക്കും ലൈസൻസ് പുതുക്കി നൽകും.
ഈ പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതൽ യു.എ.ഇയിലുട നീളം ഔദ്യോഗികമായി പ്രാബല്യ ത്തിൽ വരും.
2027 ജനുവരി 1 മുതൽ യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും
Published:
Cover Story



