spot_img

ദുബായ് സന്ദർശനം ഇനി കൂടുതൽ ആഡംബരവും എളുപ്പവും; പ്രത്യേക ആനുകൂല്യങ്ങളും ‘ദുബായ് ആക്സസ് ക്ലബ്ബും’ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

Published:

ദുബായ്: ലോകത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലൊന്നായ ദുബായ് സന്ദർശിക്കുന്ന വിനോ ദസഞ്ചാരികൾക്കായി വിപ്ലവകര മായ പദ്ധതികൾ പ്രഖ്യാപിച്ചു. സഞ്ചാരികളുടെ യാത്രാനുഭവം കൂടുതൽ സുഗമമാക്കുന്നതിനും പതിവ് സന്ദർശകരെ ആദരിക്കുന്ന തിനുമായി മൂന്ന് പ്രധാന പദ്ധതിക ളാണ് ദുബായ് അവതരിപ്പിച്ചത്. യു.എഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

​ഗ്ലോബൽ ട്രാവലർമാരുടെ പ്രിയപ്പെട്ട ഇടമായി ദുബായിയെ മാറ്റുക, ആതിഥ്യമര്യാദയിലും സേവനങ്ങളിലും പുതിയ ആഗോള മാനദണ്ഡങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.

​പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്:

1. ദുബായ് ആക്സസ് ക്ലബ്ബ് (Dubai Access club)   ലോകത്ത് ആദ്യമായി അവതരിപ്പിക്കുന്ന ‘ഇൻവൈറ്റ്-ഒൺലി’ (Invite-only) അംഗത്വ പദ്ധതിയാണിത്. അന്താരാഷ്ട്ര സഞ്ചാരികളെയും പതിവ് സന്ദർശ കരെയും ലക്ഷ്യമിട്ടുള്ള ഈ എക്സ്ക്ലൂസീവ് പ്രോഗ്രാമിലൂടെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്:

  • ​അഞ്ച് വർഷത്തെ മൾട്ടി-എൻട്രി വിസ: ഒരു വർഷത്തിനുള്ളിൽ 90 ദിവസം വരെ തുടർച്ചയായി തങ്ങാൻ അനുവാദമുള്ള വിസ.
  • ​സൗജന്യ കണക്റ്റിവിറ്റി: യാത്രക്കാർക്കായി സൗജന്യ du സിം കാർഡ്.
  • ​സ്പെഷ്യൽ ക്രെഡിറ്റ്: ദുബായിലെ മികച്ച ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവയിൽ ചെലവഴിക്കുന്നതിനായി 2,000 ദിർഹത്തിന്റെ പ്രത്യേക ക്രെഡിറ്റ്.

​2. ലളിതമായ വിസ പ്രക്രിയ

സഞ്ചാരികൾക്ക് ദുബായ് വിസ ലഭിക്കുന്നത് കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി സിംഗിൾ-എൻട്രി, മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ പ്രക്രിയകൾ ലളിതമാക്കി. യോഗ്യതാ മാനദണ്ഡങ്ങൾക്ക് വിധേയമായി ‘Visit Dubai’ വെബ്‌സൈറ്റ് വഴി ഇനി മുതൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും വിസകൾ ലഭ്യമാകും. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സിന്റെ (GDRFA) കീഴിലാണ് അംശീകൃത അനുമതികൾ ലഭിക്കുകയെങ്കിലും നടപടിക്രമങ്ങൾ വളരെ ലളിതമാക്കിയിട്ടുണ്ട്.

​3. ഷെയേർഡ് ഡിജിറ്റൽ ചാനൽസ് ഇനിഷ്യേറ്റീവ് (Shared Digital Channels Initiative)

വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. സർക്കാർ സേവനങ്ങൾ, വിസ അപേക്ഷാ വിവരങ്ങൾ, നഗരത്തിലെ പ്രധാന ആകർഷണങ്ങളുടെ ബുക്കിംഗ് എന്നിവയെല്ലാം ഇനി മുതൽ ഈ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.

​യാത്രാ രംഗത്ത് പുതിയ നാഴികക്കല്ല്

​ലോകത്തെ ഏറ്റവും മികച്ച മൂന്ന് ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി ദുബായിയെ നിലനിർത്താനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ പുതിയ പദ്ധതികളിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ അറിയിച്ചു. സന്ദർശകരുടെ വരവ് മുതൽ മടക്കം വരെയുള്ള ഓരോ ഘട്ടവും കൂടുതൽ ആനന്ദകരമാക്കാനും ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കാനും ഈ പദ്ധതികൾ സഹായകരമാകും.

Cover Story

Related Articles

Recent Articles