spot_img

ദുബായിൽ ഡോക്ടർമാർക്കും ആശുപത്രികൾക്കും സമൂഹമാധ്യമ ങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ; അതിശയോക്തി പരസ്യങ്ങൾക്ക് വിലക്ക്

Published:

ദുബായ്:- ദുബായിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും ക്ലിനിക്കു കൾക്കും ആശു പത്രികൾക്കും സമൂഹമാധ്യമങ്ങളുടെ ഉപയോഗ ത്തിൽ കർശനമാർഗ നിർദ്ദേശങ്ങ ളുമായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA). രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും അതിശയോക്തി കലർന്ന വാക്കുകളും സമൂഹമാധ്യമ ങ്ങളിൽ ഉപയോഗിക്കുന്നത് DHA ഔദ്യോ ഗികമായി നിരോധിച്ചു. പ്രധാന നിയന്ത്രണങ്ങൾ:

  • വിലക്കപ്പെട്ട വാക്കുകൾ: “അത്ഭുതം” (miraculous), “മാജിക്”, “ഏറ്റവും മികച്ചത്” (the best), “നൂറുശതമാനം വിജയം” (100 per cent), “പാർശ്വഫല ങ്ങളില്ല” തുടങ്ങിയ അതിശ യോക്തി പരത്തുന്ന വാക്കുകൾ പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.
  • ഔദ്യോഗിക പദവികൾ മാത്രം: DHA ലൈസൻസിൽ അംഗീകരി ച്ചിട്ടുള്ള ഔദ്യോഗിക പദവികൾ മാത്രമേ ഡോക്ടർമാർ ഉപയോ ഗിക്കാവൂ. ‘അതേസ്റ്റിക് കൺ സൾട്ടന്റ്’, ‘ബ്യൂട്ടി എക്സ്പേർട്ട്’ തുടങ്ങിയ അംഗീകാരമില്ലാത്ത ടൈറ്റിലുകൾക്ക് കർശന വില ക്കുണ്ട്. ഫിസിഷ്യൻമാർ, ദന്ത ഡോക്ടർമാർ, അംഗീകൃത പിഎച്ച്ഡി ഉള്ളവർ എന്നിവർക്ക് മാത്രമേ ‘ഡോക്ടർ’ (Dr) എന്ന് ഉപയോഗിക്കാൻ അനുവാദ മുള്ളൂ.
  • മെഡിക്കൽ ഡയറക്ടറുടെ അനുമതി: ആശുപത്രികളുടെ പേരോ വിവരങ്ങളോ പരാമർശി ക്കുന്ന എല്ലാ സമൂഹമാധ്യമ പോസ്റ്റുകളും അതത് സ്ഥാപന ങ്ങളിലെ മെഡിക്കൽ ഡയറക്ടർ മുൻകൂട്ടി അംഗീകരിച്ചിരിക്കണം. സ്ഥാപനത്തിനുള്ളിൽ ചിത്രീക രിക്കുന്ന എല്ലാ ദൃശ്യങ്ങളുടെയും ഉത്തരവാദിത്തം ആശുപത്രി മാനേജ്മെന്റിനാണ്.
  • രോഗികളുടെ അനുമതിയും ചിത്രങ്ങളും: പരസ്യങ്ങളിൽ രോഗികളുടെ ഫോട്ടോകളോ വീഡിയോകളോ ഉപയോഗി ക്കുന്നതിന് മുൻപ് രേഖാമൂല മുള്ള അനുമതി വാങ്ങിയിരി ക്കണം. 18 വയസ്സിന് താഴെയു ള്ളവരാണെങ്കിൽ രക്ഷിതാക്ക ളുടെ സമ്മതം നിർബന്ധമാണ്. ശസ്ത്രക്രിയ നടക്കുന്ന ഓപ്പറേഷൻ തിയേറ്ററുകൾ ക്കുള്ളിൽ നിന്ന് ചിത്രീകരിക്കുന്ന തോ ലൈവ് സ്ട്രീം ചെയ്യുന്നതോ പൂർണ്ണമായി നിരോധിച്ചിരി ക്കുന്നു.
  • മറ്റ് വ്യവസ്ഥകൾ: പരസ്യങ്ങളിൽ മറ്റ് ഡോക്ടർമാ രെയും ആരോഗ്യ സ്ഥാപനങ്ങ ളെയും താഴ്ത്തിക്കെട്ടുന്നതോ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതോ ആയ പ്രവണതകൾ പാടില്ല. കൂടാതെ, പോസ്റ്റുകൾ യുഎഇയുടെ സംസ്കാരത്തിനും ഇസ്ലാമിക മൂല്യങ്ങൾക്കും എതിരാകാനും പാടില്ല.

​ദുബായ് ആരോഗ്യ മേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കു ന്നതിനും രോഗികളെ ചൂഷണ ത്തിൽ നിന്ന് സംരക്ഷിക്കുന്നതിനു മായാണ് DHA ഈ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കി യിരിക്കുന്നത്. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Cover Story

Related Articles

Recent Articles