spot_img

വെല്ലുവിളികളെ അതിജീവിച്ച് യുഎഇ; വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

Published:

ദുബായ്: -പ്രാദേശിക സാഹചര്യ ങ്ങളെത്തുടർന്ന് താൽക്കാലിക മായി നിർത്തിവെച്ചിരുന്ന നേരി ട്ടുള്ള അധ്യയനം യുഎഇയിലെ വിദ്യാലയങ്ങളിൽ പുനരാരംഭിച്ചു. സുരക്ഷാ മുൻകരുതലുകൾ പൂർത്തിയാക്കിയ ശേഷം തിങ്കളാ ഴ്ചയാണ് സ്കൂളുകളും സർവകലാ ശാലകളും തുറന്നത്. വിദ്യാലയങ്ങളിലേക്ക് തിരിച്ചെ ത്തിയ വിദ്യാർത്ഥികൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നു.
കഴിഞ്ഞ മാർച്ച് 2 മുതൽ മുൻകരുതൽ നടപടികളുടെ ഭാഗമായി യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ രാജ്യത്തിന് സാധിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
“നമ്മുടെ മക്കൾ ഇന്ന് വിദ്യാലയ ങ്ങളിലേക്ക് തിരിച്ചെത്തുകയാണ്. മേഖല നേരിട്ട വെല്ലുവിളികൾ ക്കിടയിലും വിദ്യാഭ്യാസരംഗത്ത് പൂർണ്ണമായ തുടർച്ച ഉറപ്പാക്കാൻ നമ്മുടെ സിസ്റ്റത്തിന് സാധിച്ചു. വെല്ലുവിളികൾക്ക് മുന്നിൽ പതറാത്ത രാജ്യമാണ് നമ്മുടേതെന്ന്” – ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പറഞ്ഞു. പഠനവും അധ്യാപനവും യുഎഇയെ സംബന്ധിച്ചിടത്തോളം ഒരിക്കലും നിലയ്ക്കാത്ത പ്രക്രിയയാണെന്നും, രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നത് പുതുത ലമുറയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യയനം പുനരാ രംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാർ ത്ഥികളുടെയും അധ്യാപക രുടെയും സുരക്ഷ ഉറപ്പാക്കാൻ കർശനമായ പ്രോട്ടോക്കോ ളുകളാണ് അധികൃതർ നടപ്പിലാക്കിയിരിക്കു ന്നത്.

Cover Story

Related Articles

Recent Articles