spot_img

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട യുഎഇ എമിറേറ്റ്സ് ഐഡിയുടെ ഏറ്റവും പുതിയ അഞ്ച് പ്രധാന ഉപയോഗങ്ങൾ

Published:

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾ നിർബന്ധമായും കൈവശം വെക്കേണ്ട ഒന്നാണ് എമിറേറ്റ്സ് ഐഡി (Emirates ID). ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് (ICP) നൽകുന്ന ഈ കാർഡ് തിരിച്ചറിയൽ രേഖ എന്നതിലുപരി ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കുന്ന നിരവധി സേവന ങ്ങൾക്കായി ഉപയോഗിക്കാം.
​എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് നമുക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന അഞ്ച് പ്രധാന കാ ര്യങ്ങൾ താഴെ പറയുന്നവ യാണ്:
​1) എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം
​യുഎഇയിലെ പ്രമുഖ ബാങ്കുകൾ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലി ക്കാൻ അവസരം നൽകുന്നുണ്ട്.
​എമിറേറ്റ്സ് എൻബിഡി (Emirates NBD): എമിറേറ്റ്സ് എൻബിഡി മൊബൈൽ ആപ്പ് വഴി കോഡ് ജനറേറ്റ് ചെയ്ത് എടിഎമ്മിൽ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പണം പിൻവലിക്കാം.
​മാഷ്‌റെക്ക് ബാങ്ക് (Mashreq Bank): എമിറേറ്റ്സ് ഐഡി മാത്രം ഉപയോ ഗിച്ച് അക്കൗണ്ട് തുറക്കാനും ബില്ലുകൾ അടക്കാനും, പണം നിക്ഷേപിക്കാനും പിൻവലി ക്കാനും സാധിക്കും.
​അൽ ഹിലാൽ ബാങ്ക് (Al Hilal Bank): ഈ ബാങ്കിന്റെ എടിഎമ്മു കളിലും എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പണം പിൻവലിക്കലും ട്രാൻസ്ഫറും നടത്താം.
​2) പെട്രോൾ പമ്പുകളിൽ ഇന്ധനവില നൽകാം
​ADNOC വാളറ്റ് (ADNOC Wallet) ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ എമിറേറ്റ്സ് ഐഡിയു മായി ബന്ധിപ്പിച്ചാൽ എടിഎം കാർഡുകൾ ഇല്ലാതെ തന്നെ പണം നൽകാം. ADNOC പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധനം നിറയ്ക്കു മ്പോൾ കാർഡ് സ്ലോട്ടിൽ എമിറേ റ്റ്സ് ഐഡി കാർഡ് വെച്ച് പണമ ടയ്ക്കാം. ADNOC ഒയാസിസ് സ്റ്റോറുകളിലെ പർച്ചേസുകൾക്കും കാർ വാഷുകൾക്കും ഈ സൗകര്യം ഉപയോഗിക്കാം.
​3) ആരോഗ്യ ഇൻഷുറൻസ് കാർഡായി ഉപയോഗിക്കാം
​ഡോക്ടറെ കാണാൻ പോകു മ്പോൾ ഇൻഷുറൻസ് കാർഡ് എടുക്കാൻ മറന്നുപോയാൽ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ എമിറേറ്റ്സ് ഐഡി കാണിച്ചാൽ മതിയാകും. മെഡിക്കൽ സേവനദാ താക്കൾക്ക് ഇൻഷുറൻസ് പ്രോസസ്സ് ചെയ്യാൻ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാൻ സാധിക്കും.
​4) ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റുകളിൽ ഉപയോഗിക്കാം
​ദുബായ് എയർപോർട്ട് ടെർമിനൽ 3-ലെ സ്മാർട്ട് ഗേറ്റുകൾ വഴി എളുപ്പത്തിൽ പാസ്സ് ചെയ്യാൻ എമിറേറ്റ്സ് ഐഡി ഉപയോ ഗിക്കാം. ഐസിപിയിൽ (ICP) എമിറേറ്റ്സ് ഐഡി രജിസ്റ്റർ ചെയ്ത ശേഷം, സ്മാർട്ട് ഗേറ്റിൽ കാർഡ് സ്വൈപ്പ് ചെയ്ത് ക്യാമറയിലേക്ക് നോക്കിയാൽ എളുപ്പത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.
​5) വിവിധ സ്ഥലങ്ങളിൽ വിലക്കുറവ് (Discounts) നേടാം
​യുഎഇയിലെ വിവിധ ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ, ടൂറിസ്റ്റ് അട്രാക്ഷനുകൾ എന്നിവിടങ്ങളിൽ റെസിഡന്റുകൾക്കായി പ്രത്യേക ഡിസ്കൗണ്ടുകൾ ലഭിക്കും. ഇതിനായി നിങ്ങളുടെ എമിറേറ്റ്സ് ഐഡി കാണിച്ചാൽ മതിയാകും.

Cover Story

Related Articles

Recent Articles