അബുദാബി:- ഇന്ത്യൻ പ്രവാ സിയെ അബുദാബിയിലെ ഖസർ അൽ ബഹറിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ആദരിച്ചു. അബുദാബിയിലെ അതോറിറ്റി ഓഫ് ഔഖാഫ് ആൻഡ് മൈനേഴ്സ് ഫണ്ട് അഫയേഴ്സിന് (ഔഖാഫ് അബുദാബി) സംഭാവന ഒരു ഇന്ത്യൻ നൽകിയതിൻ്റെ നന്ദി സൂചകമായിട്ടാണ് ഇന്ത്യൻ പ്രവാസി ഷെയ്ഖ് ഷക്കീലിനെ അബുദാബി യിലെ ഖസർ അൽ ബഹറിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മറ്റ് സംഭാവന നൽകിയവർക്കൊപ്പം ആദരിച്ചത്. ചെറിയ വരുമാനമായിരുന്നിട്ടും, ഷക്കീൽ ലൈഫ് എൻഡോവ്മെന്റ് കാമ്പെയ്നിനെ വ്യക്തിപരമായി പിന്തുണച്ചതിൻ്റെ പേരിലാണ് ആദരവ് നൽകിയത്.


