spot_img

യു എ ഇ സ്കൂൾ പ്രവേശന പ്രായപരിധിയിൽ മാറ്റം: കട്ട്-ഓഫ് തീയതി ഡിസംബർ 31 ലേക്ക് മാറ്റി; പുതിയ നിബന്ധനകൾ ഇങ്ങനെ

Published:

അബുദാബി :-യുഎഇ സ്കൂൾ പ്രവേശന പ്രായപരിധിയിൽ മാറ്റം: കട്ട്-ഓഫ് തീയതി ഡിസംബർ 31 ലേക്ക് മാറ്റി; പുതിയ നിബന്ധനകൾ ഇങ്ങനെ.യുഎഇയിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരി ധിയിൽ വിദ്യാഭ്യാസ മന്ത്രാലയം സുപ്രധാന മാറ്റം വരുത്തി. 2026-2027 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉത്തരവ് പ്രകാരം, കിന്റർഗാർട്ടൻ (KG), ഗ്രേഡ് 1 പ്രവേശനത്തിനുള്ള കട്ട്-ഓഫ് തീയതി ഡിസംബർ 31 ആയിരിക്കും. നിലവിൽ ഇത് ഓഗസ്റ്റ് 31 ആയിരുന്നു.
ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ബ്രിട്ടീഷ്, ഫ്രഞ്ച്, അമേരിക്കൻ കരിക്കുലം സ്കൂളുകൾക്കെല്ലാം ഈ മാറ്റം ബാധകമാണ്. എഡ്യൂക്കേഷൻ, ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൗൺസിലാണ് പുതിയ തീരുമാന ത്തിന് അംഗീകാരം നൽകിയത്.
പ്രവേശന മാനദണ്ഡങ്ങൾ ഒറ്റനോട്ടത്തിൽ:
പ്രവേശന വർഷം ഡിസംബർ 31-നകം കുട്ടിക്ക് താഴെ പറയുന്ന പ്രായം പൂർത്തിയായിരിക്കണം:
* പ്രീ-കെജി (Pre-KG / FS1): 3 വയസ്സ്.
* കെജി1(KG1 / FS2): 4 വയസ്സ്.
* കെജി2 (KG2 / Year1): 5 വയസ്സ്.
* ഗ്രേഡ് 1 (Grade 1 / Year 2): 6 വയസ്സ്.
വിവിധ അന്താരാഷ്ട്ര കരിക്കു ലങ്ങൾ പിന്തുടരുന്ന സ്കൂളുകളിലെ പ്രവേശന നടപടികൾ ഏകീകരി ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇന്ത്യൻ സ്കൂളുകൾ ശ്രദ്ധിക്കാൻ
ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് (സിബിഎസ്ഇ ഉൾപ്പെടെയുള്ള ഇന്ത്യൻ സ്കൂളുകൾ) ഈ മാറ്റം ബാധകമല്ല. അത്തരം സ്കൂളുകളിൽ നിലവിലുള്ള മാർച്ച് 31 എന്ന കട്ട്-ഓഫ് തീയതി തന്നെ മാറ്റമില്ലാതെ തുടരും.

 

Cover Story

Related Articles

Recent Articles