ദുബായ്:ദുബായ് മെട്രോ സ്റ്റേഷനു കളിൽ നിന്ന് സൂം കൺവീനിയൻസ് സ്റ്റോറുകൾ പതുക്കെ അപ്രത്യക്ഷ മാകുന്നു.മെട്രോ യാത്രക്കാരുടെ ദൈനംദിന ജീവിതത്തിന്റെ സ്ഥിരം ഭാഗമായിരുന്ന ‘സൂം’ സ്റ്റോറുകൾ പതുക്കെ അപ്രത്യക്ഷമാകുന്നത്. ടിക്കറ്റ് ഗേറ്റുകളും പ്ലാറ്റ്ഫോമുകളും തമ്മിലുള്ള പരിചിതമായ ഇടവേളയിൽ ഒരു കാപ്പിയ്ക്കോ ചെറിയ നാശ്തയ്ക്കോ ആശ്രയമായിരുന്ന നിരവധി സൂം ഔട്ട്ലെറ്റുകൾ കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിരമായി അടച്ചുപൂട്ടിയിരി ക്കുകയാണ്.ബുർജുമാൻ, യൂണിയൻ ഉൾപ്പെടെയുള്ള തിരക്കേറിയ ഇന്റർചേഞ്ച് സ്റ്റേഷനുകളിലാണ് പ്രധാനമായും അടച്ചുപൂട്ടൽ നടന്നിരിക്കുന്നത്. ചില സ്റ്റേഷനുകളിൽ സ്റ്റോറുകൾ പൂർണ്ണമായും ഷട്ടർ അടച്ച നിലയി ലാണുള്ളത്; അടച്ചുപൂട്ടലിന് കാരണമെന്തെന്ന് വ്യക്തമാക്കുന്ന യാതൊരു അറിയിപ്പും അവിടെയില്ല.
ബിസിനസ് ലിസ്റ്റിംഗുകളും ഈ മാറ്റം സ്ഥിരീകരിക്കുന്നു. റോവ് ട്രേഡ് സെന്റർ / അൽ ജാഫിലിയ സൂം ബ്രാഞ്ച് ‘പെർമനന്റ്ലി ക്ലോസ്ഡ്’ എന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അൽ റാസ് ഉൾപ്പെടെയുള്ള ചില സ്റ്റോറുകൾ താൽക്കാലികമായോ നിർജീവമായോ ആയി കാണപ്പെടുന്നു. സൂമിന്റെ ഉടമസ്ഥതയിലുള്ള ഇനോക് (ENOC) ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വ്യാപകമായ തന്ത്രമാറ്റത്തെ ക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപ നവും ഇതുവരെ ഉണ്ടായിട്ടില്ല.
മെട്രോ സ്റ്റേഷനുകളിൽ മാത്രം മാറ്റം
ഓൺലൈൻ കമ്മ്യൂട്ടർ ചർച്ചകൾ സൂചിപ്പിക്കുന്നത്, അടച്ചുപൂട്ടൽ പ്രധാനമായും മെട്രോ സ്റ്റേഷനു കളിലെ സൂം സ്റ്റോറുകളിലേക്കാണ് പരിമിതമെന്ന്. പെട്രോൾ സ്റ്റേഷനു കളിലെ സൂം ഔട്ട്ലെറ്റുകൾ ഇപ്പോഴും സജീവമാണ്; അവ ഇനോക്കിന്റെ റീട്ടെയിൽ ശൃംഖല യിലെ പ്രധാന ഭാഗമായിത്തന്നെ തുടരുന്നു.
മെട്രോ സ്റ്റേഷനുകളിലെ കുറഞ്ഞ ഫുട്ഫാളും ദുർബലമായ വിൽപ്പ നയും ഇതിന് പിന്നിലെ പ്രധാന കാരണമാകാമെന്നാണു സ്ഥിരം യാത്രക്കാരുടെ വിലയിരുത്തൽ. പെട്രോൾ സ്റ്റേഷനുകളിൽ ഉപഭോക്താക്കൾ മുൻകൂട്ടി പദ്ധതിയിട്ടാണ് എത്തുന്നതെങ്കിൽ, മെട്രോ റീട്ടെയിൽ ആശ്രയിക്കുന്നത് തിരക്കേറിയ സമയങ്ങളിലെ ഇംപൾസ് വാങ്ങലുകളിലായിരുന്നു.
റെഡിറ്റ് ഉപയോക്താക്കളുടെ അഭിപ്രായമനുസരിച്ച്, 2024 അവസാനത്തോടെയും 2025 തുടക്കത്തോടെയും കൂടിയാണ് ഈ പ്രവണത ആരംഭിച്ചത്. ദെയ്റ, ഔദ് മെത്ത തുടങ്ങിയ പഴയ മെട്രോ സ്റ്റേഷനുകളിലാണ് ആദ്യം അടച്ചുപൂട്ടൽ ശ്രദ്ധയിൽപ്പെട്ടത്.
ദൈനംദിന യാത്രക്കാരുടെ നഷ്ടബോധം
പലർക്കും ഇത് ഒരു റീട്ടെയിൽ മാറ്റം മാത്രമല്ല. ഒരു ഹോട്ട്ഡോഗോ ബാഗലോ, രാവിലെ കാപ്പിയോ, അല്ലെങ്കിൽ നോൾ കാർഡ് ടോപ്പ്അപ്പോ—സൂം ദൈനംദിന യാത്രയുടെ ഭാഗമായിരുന്നു.
“എന്റെ യാത്രയ്ക്കിടയിൽ എളുപ്പത്തിൽ കിട്ടിയിരുന്ന ബാഗൽ-ഹോട്ട്ഡോഗ് ഓഫറുകൾ ഞാൻ മിസ് ചെയ്യും,” ഒരു സ്ഥിരം യാത്രക്കാരൻ പറഞ്ഞു. മറ്റൊരാൾ പറഞ്ഞു: “സൂമിന്റെ ഹോട്ട്ഡോഗ് വളരെ ഇഷ്ടമായിരുന്നു. അത് ഇനി കിട്ടില്ലെന്നത് വിഷമമാണ്.”
ഭക്ഷണത്തിനപ്പുറം, നോൾ കാർഡ് പേയ്മെന്റുകൾ, ഡീവാ-ഗ്യാസ് ബിൽ അടയ്ക്കൽ, സാലിക് ടോപ്പ്അപ്പ് തുടങ്ങിയ സേവന ങ്ങളും മെട്രോ സമയക്രമത്തി നനുസരിച്ചുള്ള ദീർഘ പ്രവർത്തന സമയവും സൂം സ്റ്റോറുകളെ വേറിട്ടുനിറുത്തിയിരുന്നു.
ഇപ്പോൾ തുറന്നിരിക്കുന്ന ചില സൂം ഔട്ട്ലെറ്റുകളിലെ മാനേജർമാർ പറയുന്നതനുസരിച്ച്, അടച്ചുപൂട്ടിയ സ്റ്റോറുകളിലെ ജീവനക്കാരെ മറ്റ് സൂം ലൊക്കേഷനുകളിലേക്ക് മാറ്റാനാണ് സാധ്യത.
സൂമിന് പകരം ആരെത്തും?
മെട്രോ സ്റ്റേഷനുകളിലെ സൂമിന്റെ സാന്നിധ്യം കുറയുന്നുവെങ്കിലും, ശൂന്യമായ ഇടങ്ങൾ ദീർഘകാലം ഒഴിഞ്ഞുകിടക്കില്ലെന്നാണ് സൂചന. ചില സ്റ്റേഷനുകളിൽ പുതിയ ഓപ്പറേറ്റർമാർ എത്താൻ സാധ്യത യുണ്ടെന്നും, മദീന ഗ്രൂപ്പ് പോലുള്ള പേരുകൾ ചില കേന്ദ്രങ്ങളിൽ ഉയർന്നുകേൾക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ഇപ്പോൾ, ദുബായിലെ മെട്രോ ശൃംഖലയി ലുടനീളം സൂം സ്റ്റോറുകളുടെ എണ്ണം കുറയുന്ന പ്രവണത, യാത്രക്കാരുടെ ശീലങ്ങളിലും റീട്ടെയിൽ സാമ്പത്തി കാവസ്ഥയിലും നഗരജീവിത ത്തിലും നടക്കുന്ന നിശ്ശബ്ദമായ മാറ്റങ്ങളുടെ പ്രതിഫലനമായി മാത്രം കാണാം — ട്രെയിൻ വരവും പോവവും തമ്മിലുള്ള ഇടവേളയിൽ.
ദുബായ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് സൂം കൺവീനിയൻസ് സ്റ്റോറുകൾ പതുക്കെ അപ്രത്യക്ഷമാകുന്നു
Published:
Cover Story


