കുവൈത്ത് :-കുവൈത്തിൽ സന്ദർശകർക്കും താമസക്കാർ ക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ചു.സന്ദർശകർക്കും താമസക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ച് കുവൈത്ത്. കുടുംബ വിസ ക്കാർക്കും വർക്ക് പെർമിറ്റിനും 50 ദിനാറിൽ നിന്ന് 100 ദിനാറായും താമസത്തിനുള്ള എട്ട് തരം എൻട്രി വിസകൾക്ക് 5 ദിനാറും കാർഷിക തൊഴിലാളികൾ മത്സ്യത്തൊഴി ലാളികൾ, ഇടയന്മാർ എന്നിവർക്ക് 10 ദിനാറുമായി ഫീസ് വർധിപ്പിച്ചു. വിദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചുള്ള ഭേദഗതികൾക്കും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഇതോടെ റെസി ഡൻസി അല്ലെങ്കിൽ വിസിറ്റ് വിസ കൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ഡിസംബർ 23 മുതൽ അവ പ്രാബല്യത്തിൽ വരും.



