spot_img

ഗൾഫ് പ്രവാസികൾക്ക് കൈത്താങ്ങ്; അടിയന്തര ഹെൽപ്പ് ഡെസ്കുകളുമായി ഗൾഫ് മലയാളി ഫെഡറേഷൻ (GMF)

Published:

ദുബായ്: പശ്ചിമേഷ്യയിൽ ഇറാൻ – അമേരിക്ക – ഇസ്രായേൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങ ളിലെ ഇന്ത്യൻ പ്രവാസികൾക്കായി പ്രത്യേക സുരക്ഷാ ജാഗ്രത നിർദ്ദേ ശങ്ങളും ഹെൽപ്പ് ഡെസ്ക് സേവന ങ്ങളും പ്രഖ്യാപിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ (GMF). നിലവിലെ സാഹചര്യത്തിൽ പ്രവാസി സമൂഹം ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ കൃത്യമായ ജാഗ്രത പാലിക്കണമെന്നും സംഘടന അറിയിച്ചു. പശ്ചിമേഷ്യയിലെ ഈ പ്രത്യേക സാഹചര്യത്തിൽ പ്രവാസികൾക്ക് ആവശ്യമായ നിയമസഹായം, എംബസി ഏകോപനം, സുരക്ഷാ മാർഗനിർ ദ്ദേശങ്ങൾ എന്നിവ ഉറപ്പാക്കാൻ എല്ലാ ജിസിസി രാജ്യങ്ങളിലും ജിഎംഎഫിന്റെ പ്രത്യേക വിംഗുകൾ സജ്ജമായിട്ടുണ്ട്.
ജിഎംഎഫ് ഹെൽപ്പ് ഡെസ്ക് സേവനങ്ങൾ:
* 24 മണിക്കൂർ സാമൂഹ്യപ്രവർത്ത കരുടെ പിന്തുണ.
* വിസ, ഇമിഗ്രേഷൻ, ലേബർ പ്രശ്നങ്ങൾ എന്നിവയിൽ നിയമസഹായം.
* അടിയന്തര സാഹചര്യങ്ങളിൽ എംബസികളുമായി ബന്ധപ്പെടാനുള്ള സഹായം.
* ഔദ്യോഗിക വിവരങ്ങൾ പ്രവാസികളിലേക്ക് എത്തിക്കൽ.

പ്രവാസികൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ:
* അഭ്യൂഹങ്ങൾ തള്ളിക്കളയുക: സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ വിശ്വസിക്കരുത്. ഔദ്യോഗിക സർക്കാർ അറിയിപ്പുകൾ മാത്രം പിന്തുടരുക.
* രേഖകൾ സുരക്ഷിതമാക്കുക: പാസ്‌പോർട്ട്, ഇഖാമ/ഐഡി കാർഡുകൾ എന്നിവയുടെ പകർപ്പുകൾ കൈവശം വെക്കുകയോ ഡിജിറ്റലായി സൂക്ഷിക്കുകയോ ചെയ്യുക.
* സമ്പർക്കം പുലർത്തുക: അടുത്തുള്ള ഇന്ത്യൻ എംബസി/കോൺസുലേറ്റ് നമ്പറുകൾ ഫോണിൽ സേവ് ചെയ്യുക.
* യാത്രാ ജാഗ്രത: അടിയന്തര യാത്രകൾ ഉണ്ടെങ്കിൽ വിമാനത്താ വളങ്ങളിലെ അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുക.
* ആശയവിനിമയം: എന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടാൽ ഉടൻ തന്നെ ജിഎംഎഫ് പ്രവർത്ത കരെയോ എംബസി ഹെൽപ്പ് ലൈനെയോ ബന്ധപ്പെടുക.
അടിയന്തര സഹായത്തിന് ബന്ധപ്പെടാം (ഔദ്യോഗിക നമ്പറുകൾ):
ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കോൺസു ലേറ്റുകളുടെയും പ്രധാന ഹെൽപ്പ് ലൈൻ നമ്പറുകൾ താഴെ നൽകുന്നു:🇸🇦 സൗദി അറേബ്യ (Saudi Arabia)
* റിയാദ്: 00966-11-4884697 | വാട്‌സ്‌ആപ്പ്: 00966-542126748
* റിയാദ് ടോൾ ഫ്രീ: 800-247-1234
* ജെദ്ദ: 00966-12-6614276 | ടോൾ ഫ്രീ: 8002440003
🇦🇪 യുഎഇ (UAE)
* PBSK ടോൾ ഫ്രീ: 80046342
* വാട്‌സ്‌ആപ്പ്/SMS: 00971543090571
* ഇമെയിൽ: pbsk.dubai@mea.gov.in
🇶🇦 ഖത്തർ (Qatar)
* അടിയന്തര ഫോൺ: 00974-55647502
* ഇമെയിൽ: cons.doha@mea.gov.in
🇰🇼 കുവൈത്ത് (Kuwait)
* 24×7 എമർജൻസി: +965-22562151
* പൗരകാര്യ വിഭാഗം: +965-22530600 / 0612
🇴🇲 ഒമാൻ (Oman)
* ഹെൽപ്പ് ലൈൻ: +968-24695981
* ടോൾ ഫ്രീ: 80071234
* വാട്‌സ്‌ആപ്പ്: +968-93577979
🇧🇭 ബഹ്‍റൈൻ (Bahrain)
* എമർജൻസി: +973-39418071
* ജനറൽ: +973-17560360
“പ്രവാസികളുടെ സുരക്ഷയും സമാധാനവുമാണ് ഞങ്ങളുടെ ലക്ഷ്യം. ഏതു പ്രതിസന്ധി ഘട്ടത്തിലും ജിഎംഎഫ് പ്രവർത്തകർ പ്രവാസികൾക്കൊപ്പം ഉണ്ടാകും,” എന്ന് സംഘടനയ്ക്ക് വേണ്ടി ചെയർമാർ റാഫി പാങ്ങോട് അറിയിച്ചു.
ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി. ഈ വിവരങ്ങൾ പരമാവധി പ്രവാസി സുഹൃത്തുക്കളിലേക്ക്എത്തിക്കുക.

 

Cover Story

Related Articles

Recent Articles