ദുബായ്: യുഎഇ വ്യോമപാത അടച്ചതിനെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവള ത്തിലുണ്ടായ വിമാന സർവീസ് തടസ്സങ്ങളിൽ വലയുന്ന യാത്ര ക്കാർക്ക് ആശ്വാസ നടപടിക ളുമായി അധികൃതർ. ഫെബ്രുവരി 28 മുതൽ വിമാനങ്ങൾ റദ്ദാക്കിയതുമൂലം വിസാ കാലാവധി കഴിഞ്ഞവർക്ക് പിഴ ഈടാക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICP) അറിയിച്ചു.
യാത്രക്കാർക്കുള്ള പ്രധാന ആശ്വാസ നടപടികൾ:
1.വിസ പിഴകളിൽ ഇളവ്:
ഫെബ്രുവരി 28 ശനിയാഴ്ചയോ അതിനുശേഷമോ വിമാനങ്ങൾ റദ്ദാക്കപ്പെട്ടതുമൂലം യുഎഇയിൽ കുടുങ്ങിപ്പോയവർക്കും വിസാ കാലാവധി കഴിഞ്ഞവർക്കും പിഴ ഒഴിവാക്കി നൽകാൻ തീരുമാനിച്ചു. അപ്രതീക്ഷിത സാഹചര്യങ്ങൾ പരിഗണിച്ചാണ് ഐസിപിയുടെ ഈ തീരുമാനം.
2എമിറേറ്റ്‌സ് എയർവേയ്‌സ് :
ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെ യാത്ര നിശ്ചയിച്ചിരുന്നവർക്ക് ടിക്കറ്റുകൾ സൗജന്യമായി പുതുക്കി നൽകുകയോ പണം തിരികെ (Refund) നൽകുകയോ ചെയ്യും.
* റീബുക്കിംഗ്: ഏപ്രിൽ 30-നകം യാത്ര ചെയ്യുന്ന രീതിയിൽ ടിക്കറ്റു കൾ മാറ്റിയെടുക്കാം.
* റീഫണ്ട്: എമിറേറ്റ്‌സ് വെബ്‌സൈ റ്റിലെ ഓൺലൈൻ ഫോം വഴി റീഫണ്ടിന് അപേക്ഷിക്കാം. ട്രാവൽ ഏജന്റുമാർ വഴി ബുക്ക് ചെയ്ത വർ ബന്ധപ്പെട്ട ഏജൻസിയെ തന്നെ സമീപിക്കണം.
3.ഫ്ലൈ ദുബായ്
ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെയുള്ള യാത്രക്കാർക്ക് ഒറിജിനൽ തിയതിയിൽ നിന്ന് 30 ദിവസത്തിനുള്ളിലെ മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാം.
* റീഫണ്ട്: ഫ്ലൈ ദുബായ് വൗച്ചറുകളായാണ് പണം തിരികെ നൽകുന്നത്. വിമാനം റദ്ദാക്കു കയോ സമയം മാറ്റുകയോ ചെയ്തവർക്ക് വെബ്‌സൈറ്റ് വഴി ഇതിനായി അപേക്ഷിക്കാം.
യാത്രക്കാർ ശ്രദ്ധിക്കാൻ:
സ്കൂൾ അവധിയും ഈദുൽ ഫിത്തർ ആഘോഷങ്ങളും വരുന്ന സമയമായതിനാൽ തിരക്ക് ഒഴിവാ ക്കാൻ യാത്രക്കാർ എയർലൈനു കളുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണം. വിമാനത്താവ ളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ അവസ്ഥ (Flight Status) പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ദുബായ് വിമാനത്താവളത്തിലെ പ്രതിസന്ധി: വിസ പിഴകൾ എങ്ങനെ ഒഴിവാക്കാം, ടിക്കറ്റ് റീഫണ്ട് എങ്ങനെ ലഭിക്കും :യാത്രക്കാർക്കുള്ള വഴികാട്ടി
Published:
Cover Story



