ദുബായ്: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്ക മ്പനിയായ എമിറേറ്റ്സ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. മാർച്ച് 16 തിങ്കളാഴ്ച രാവിലെ താൽക്കാ ലികമായി നിർത്തിവെച്ച സർവീസു കളാണ് ജിഎസ്ടി (GST) സമയം രാവിലെ 10 മണിയോടെ പരിമിത മായ തോതിൽ പുനരാരംഭിച്ചത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
* വിമാനങ്ങൾ റദ്ദാക്കി: ഇന്ന് പുറപ്പെടേണ്ട ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ വിമാന ങ്ങളിലെ യാത്രക്കാർക്ക് അത് സംബന്ധിച്ച അറിയിപ്പ് നൽകിയി ട്ടുണ്ടെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
* മറ്റൊരു വിമാനം (Reaccommodation): വിമാനം റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് യാത്ര തുടരുന്നതി നായി മറ്റ് ഓപ്ഷനുകൾ ലഭ്യമാക്കും.
* അന്വേഷണങ്ങൾ: വിമാനത്താവളത്തിലേക്ക് തിരിക്കു ന്നതിന് മുൻപ് തങ്ങളുടെ ഫ്ലൈറ്റ് കൃത്യസമയത്ത് ഉണ്ടോ എന്ന് യാത്രക്കാർ ഉറപ്പുവരുത്തണം.
* റീബുക്കിംഗ്: യാത്രക്കാർക്ക് എമിറേറ്റ്സ് ആപ്പിലെ ‘Manage Your Booking’ എന്ന ഓപ്ഷൻ വഴി 72 മണിക്കൂറിനുള്ളിൽ ഓൺലൈ നായി ബുക്കിംഗിൽ മാറ്റം വരുത്തുകയോ റീബുക്ക് ചെയ്യുകയോ ചെയ്യാം.
* ഏജൻസികൾ: ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുത്തവർ റീബുക്കിംഗിനായി ബന്ധപ്പെട്ട ഏജന്റുമാരെ സമീപിക്കേണ്ടതാണ്. നേരിട്ട് ബുക്ക് ചെയ്തവർക്ക് എമിറേ റ്റ്സുമായി നേരിട്ട് ബന്ധപ്പെടാം.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.

ദുബായ് എയർപോർട്ടിൽ നിന്നും എമിറേറ്റ്സ് വിമാനങ്ങൾ ഭാഗികമായി പുനരാരംഭിച്ചു
Published:
Cover Story



