spot_img

യുഎഇയിൽ റമദാൻ എന്ന് അവസാനിക്കും? ഈദ് അവധി എന്ന് മുതൽ ?അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിൻ്റെ പ്രവചനങ്ങൾ ഇങ്ങനെ

Published:

ദുബായ്: വിശ്വാസികൾക്ക് ആത്മ നിർവൃതിയുടെ നാളുകൾ സമ്മാനി ക്കുന്ന റമദാൻ മാസം അവസാന ഘട്ടത്തിലേക്ക്. ഇതോടെ യുഎഇ യിലെ പ്രവാസികൾ ഉൾപ്പെടെയു ള്ളവർ ഉറ്റുനോക്കുന്നത് ഈ വർഷ ത്തെ റമദാൻ എന്ന് അവസാനിക്കു മെന്നും ചെറിയ പെരുന്നാൾ (ഈദ് അൽ ഫിത്തർ) എന്ന് വരുമെന്നു മാണ്.
ഫെബ്രുവരി 18 ബുധനാഴ്ചയാണ് യുഎഇയിൽ ഈ വർഷത്തെ റമദാൻ ആരംഭിച്ചത്. ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിനെ അടിസ്ഥാനമാ ക്കിയാണ് മാസത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത് എന്നതിനാൽ, റമദാൻ 29 ദിവസമാണോ അതോ 30 ദിവസമാണോ എന്ന കാര്യ ത്തിൽ നിലവിൽ രണ്ട് വ്യത്യസ്ത പ്രവചനങ്ങളാണ് പുറത്തുവന്നി ട്ടുള്ളത്.
പ്രധാന പ്രവചനങ്ങൾ:
* ഐഎസിഎഡി (IACAD): ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് നൽകുന്ന സൂചന പ്രകാരം ഇത്തവണ റമദാൻ 29 ദിവസമായിരിക്കും. ഇതനുസരിച്ച് മാർച്ച് 18 ബുധനാഴ്ച റമദാൻ അവസാനിക്കാനാണ് സാധ്യത.
* അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം: അബുദാബിയിലെ ഇന്റർനാഷണൽ അസ്‌ട്രോണമി സെന്റർ നൽകുന്ന വിവരമനു സരിച്ച്, റമദാൻ 30 ദിവസം പൂർത്തിയാക്കി മാർച്ച് 19 വ്യാഴാഴ്ച അവസാനിക്കാനാണ് സാധ്യത. ശവ്വാൽ മാസപ്പിറവി മാർച്ച് 19-ന് നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാ കുമെന്നും ഇവർ കണക്കുകൂട്ടുന്നു.
റമദാൻ എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീക രണം മാസപ്പിറവി നിരീക്ഷണ സമിതിയുടെ അറിയിപ്പിന് ശേഷം മാത്രമേ ഉണ്ടാകൂ.ഈദ് അവധി പ്രഖ്യാപിച്ചു റമദാൻ എന്നവസാ നിച്ചാലും യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്കുള്ള ഈദ് അവധി ദിവസങ്ങൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മാർച്ച് 19 വ്യാഴാഴ്ച മുതൽ അവധി ആരം ഭിക്കും. നാല് ദിവസത്തെ നീണ്ട വാരാന്ത്യമാണ് ഈദ് പ്രമാണിച്ച് താമസക്കാർക്ക് ലഭിക്കുക.

Cover Story

Related Articles

Recent Articles