ദുബായ്: മനോഹരമായ തെളിഞ്ഞ നീലാകാശവും സുഖകരമായ കാലാവസ്ഥയുമാണ് ദുബായിലെ 365 ദിവസങ്ങളിൽ ഭൂരിഭാഗവും. എങ്കിലും, മണലാരണ്യ നഗരമായ ദുബായിലും അപൂർവ്വമായി മഴ എത്താറുണ്ട്. നിങ്ങൾ ദുബായ് സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന വരോ അതോ ഒരു കുട വാങ്ങണോ എന്ന് ആലോചിക്കുന്നവരോ ആണെങ്കിൽ ദുബായിലെ കാലാ വസ്ഥാ മാറ്റങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.
ദുബായിൽ മഴക്കാലമുണ്ടോ?
ഔദ്യോഗികമായി പറഞ്ഞാൽ, ഉഷ്ണമേഖലാ രാജ്യങ്ങളിലേതു പോലെ ഒരു പ്രത്യേക ‘മഴക്കാലം’ ദുബായിലില്ല. ദുബായിലെ പ്രധാന സീസണുകൾ വേനലും ശൈത്യ വുമാണ്. ഇതിൽ ശൈത്യകാല ത്താണ് മഴ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളത്. യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, ദുബായിൽ പ്രതിവർഷം ശരാശരി 70 മിമി മുതൽ 150 മിമി വരെ മഴ മാത്രമേ ലഭിക്കാറുള്ളൂ. ലണ്ടനിൽ ലഭിക്കുന്ന 600-700 മിമി മഴയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
ദുബായിലെ ശൈത്യകാലം (Dubai Winter)
നിലവിലെ ശൈത്യകാലം ഡിസംബർ 21-നാണ് ഔദ്യോഗിക മായി ആരംഭിച്ചത്. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം യുഎഇ യിലെ ശൈത്യകാലത്തിന്റെ അവസാന ഘട്ടമായ ‘സ്കോർപിയോൺ സീസൺ’ (Scorpion Season) 2026 മാർച്ച് 20 വെള്ളിയാഴ്ചയോടെ അവസാ നിക്കും. ശരാശരി 24–27°C താപനില അനുഭവപ്പെടുന്ന ഈ സമയമാണ് ദുബായിലെ ഔട്ട്ഡോർ വിനോദങ്ങൾക്കും ഡൈനിംഗിനും ഏറ്റവും അനുയോജ്യം.
ദുബായിലെ വേനൽക്കാലം (Dubai Summer)
വേനൽക്കാലത്ത് ദുബായിൽ മഴ ലഭിക്കാൻ സാധ്യത വളരെ കുറവാണ്. 2026 ജൂൺ 21 ഞായറാ ഴ്ചയാണ് ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുന്നത്. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങ ളിൽ തന്നെ ചൂടും ഹുമിഡിറ്റിയും വർദ്ധിച്ചു തുടങ്ങും. ചില സമയങ്ങ ളിൽ താപനില 40°C കടക്കാറുണ്ട്. 2024-ൽ യുഎഇയുടെ ചില ഭാഗങ്ങ ളിൽ 50°C വരെ ചൂട് രേഖപ്പെടുത്തി യിരുന്നു.
എന്താണ് ക്ലൗഡ് സീഡിംഗ് (Cloud Seeding)?
യുഎഇയിൽ മഴയുടെ അളവ് വർദ്ധിപ്പിക്കാൻ കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിനെയാണ് ‘ക്ലൗഡ് സീഡിംഗ്’ എന്ന് വിളിക്കു ന്നത്. “മേഘങ്ങളിൽ സിൽവർ അയോഡൈഡ് പോലുള്ള രാസക ണങ്ങൾ വിതറി കൃത്രിമ മായി മഴ പെയ്യിക്കുന്ന രീതിയാണിത്. ഒന്നുകൂടിലളിതമായി പറഞ്ഞാൽ, മഴ പെയ്യാൻ സാധ്യതയുള്ള മേഘ ങ്ങളിലേക്ക് പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ച് രാസവസ്തുക്കൾ (സിൽവർ അയോഡൈഡ്) സ്പ്രേ ചെയ്യുന്നു. ഇത് മേഘത്തിനുള്ളിലെ ജലകണങ്ങളെ ഒന്നിച്ച് ചേർ ക്കാനും വേഗത്തിൽ മഴയായി താഴേക്ക് പതിക്കാനും സഹായി ക്കുന്നു. ഇതാണ് യുഎഇയിൽ മഴ വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ക്ലൗഡ് സീഡിംഗ് എന്ന സാങ്കേതി കവിദ്യ. 1990-കളുടെ അവസാനം മുതൽ യുഎഇ ഈ സാങ്കേതി കവിദ്യ ഉപയോഗിക്കു ന്നുണ്ട്. ഇതുവഴി ഓരോ വർഷവും ലഭിക്കുന്ന മഴയുടെ അളവിൽ കുറഞ്ഞത് 15 ശതമാനം വർദ്ധനവ് ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. മേഘങ്ങളുടെ മഴ പെയ്യിക്കാനുള്ള ശേഷി കൂടുതൽ കൃത്യമായി വിശകലനം ചെയ്യാനുള്ള പുതിയ ഗവേഷണങ്ങളും യുഎഇയിൽ നടന്നുവരുന്നു.



