spot_img

ആഗോള വെല്ലുവിളികൾ ക്കിടയിലും കുതിപ്പ് തുടർന്ന് ദുബായ്; സാമ്പത്തിക മാതൃകയുടെ കരുത്ത് വ്യക്തമാക്കി ബിസിനസ് ഗ്രൂപ്പ് നേതാക്കൾ

Published:

ദുബായ്:- ആഗോള സാമ്പത്തിക മാറ്റങ്ങളോടും വെല്ലുവിളികളോടും വേഗത്തിൽ പ്രതികരിക്കാനും പൊരുത്തപ്പെടാനുമുള്ള ദുബായുടെ കഴിവ് എമിറേറ്റിന്റെ സാമ്പത്തിക മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നുവെന്ന് ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിന് കീഴിലുള്ള വിവിധ ബിസിനസ് ഗ്രൂപ്പ് നേതാക്കൾ അഭിപ്രായപ്പെട്ടു. വൈവിധ്യവൽക്കരണം, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ശക്തമായ സഹകരണം, നൂതനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ദുബായുടെ ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് അവർ വ്യക്തമാക്കി.
ദുബായ് ഇക്കണോമിക് അജണ്ട (D33) ലക്ഷ്യമിടുന്ന സുസ്ഥിര വളർച്ചയിലേക്കുള്ള പ്രയാണം ഊർജിതമായി തുടരുകയാണെന്ന് വിവിധ മേഖലകളെ പ്രതിനിധീക രിക്കുന്ന ചെയർമാന്മാർ ചൂണ്ടിക്കാട്ടി.
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല കളുടെ കരുത്ത്

സന്ദർശകരുടെ ശക്തമായ ഡിമാൻഡും മികച്ച കണക്റ്റി വിറ്റിയും ടൂറിസം മേഖലയ്ക്ക് വലിയ പിന്തുണ നൽകുന്നതായി ദുബായ് ഹോട്ടൽസ് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ അമിത് നായക് പറഞ്ഞു. ഹോട്ടലുകളും റെസ്റ്റോ റന്റുകളും ഉപഭോക്തൃ സേവന നിലവാരത്തിൽ വിട്ടുവീഴ്ച യില്ലാതെ, പുതിയ സാഹചര്യ ങ്ങളോട് വേഗത്തിൽ പൊരുത്തപ്പെ ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തടസ്സമില്ലാത്ത വ്യാപാരവും യാത്രയും
ദുബായുടെ അടിസ്ഥാന സൗകര്യ ങ്ങളും സ്ഥാപനപരമായ സജ്ജീക രണങ്ങളും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വിതരണ ശൃംഖ ലകൾ എന്നിവയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നുണ്ടെന്ന് ട്രാവൽ ആൻഡ് ടൂർ ഏജന്റ്സ് ബിസിനസ് ഗ്രൂപ്പ് ഓണററി ചെയർമാൻ മുഹമ്മദ് ജാസിം അൽ റൈസ് പറഞ്ഞു. ഭരണകൂടത്തിന്റെ ദ്രുതഗതിയിലുള്ള തീരുമാനങ്ങളും സ്വകാര്യ മേഖലയുമായുള്ള ഏകോപനവുമാണ് ദുബായുടെ ഏറ്റവും വലിയ കരുത്ത്.
നിക്ഷേപകരുടെ ആത്മവിശ്വാസം
റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യമേഖല എന്നിവയിലും ദുബായ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ദുബായുടെ സമ്പദ്‌ വ്യവസ്ഥ ഏത് തരം ആഗോള പ്രതിസന്ധികളെയും അതിജീ വിക്കാൻ പ്രാപ്തമാണെന്ന് റിയൽ എസ്റ്റേറ്റ് വാല്യൂവേഷൻ ബിസിനസ് ഗ്രൂപ്പ് അധ്യക്ഷ മാനിയ മെറിക്കിയും എഡ്യൂക്കേഷൻ ബിസിനസ് ഗ്രൂപ്പ് അധ്യക്ഷ ബുഷ്റ ഖാനും വ്യക്തമാക്കി. മെഡിക്കൽ എക്യുപ്‌മെന്റ് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് കെനാന ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളുടെ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു.
ഭാവിയിലേക്കുള്ള കാഴ്ചപ്പാട്
ദുബായ് കേവലം സാഹചര്യ ങ്ങളോട് പ്രതികരിക്കുകയല്ല, മറിച്ച് ആഗോള പ്രവണതകൾ മുൻകൂട്ടി കണ്ട് മാറ്റങ്ങൾ നടപ്പിലാക്കുക യാണെന്ന് ഇന്റലക്ച്വൽ പ്രോപ്പർട്ടി ബിസിനസ് ഗ്രൂപ്പ് അധ്യക്ഷ ഹുദ ബറകാത്ത് പറഞ്ഞു. ഭക്ഷ്യ സുരക്ഷയും വിതരണ ശൃംഖലയും ഉറപ്പാക്കുന്നതിൽ എമിറേറ്റ് വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ച് ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ട്രേഡേഴ്സ് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ റെദാ അൽ മൻസൂരിയും സൂചിപ്പിച്ചു.
നൂതനമായ നിയമ ചട്ടക്കൂടുകളും ബിസിനസ് സൗഹൃദ നയങ്ങളും ദുബായെ ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യാപാര കേന്ദ്രമായി നിലനിർത്തുന്നുവെന്ന് നേതാക്കൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

Cover Story

Related Articles

Recent Articles