spot_img

യുഎഇ – ജോർദാൻ റെയിൽവേ പദ്ധതി: 19,000 കോടി രൂപയുടെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു

Published:

അബുദാബി:- ജോർദാനിലെ ഖനന മേഖലകളെ അഖാബ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 360 കിലോമീറ്റർ ദൈർഘ്യമുള്ള ബൃഹത്തായ റെയിൽവേ പദ്ധതി ക്കായി യുഎഇയും ജോർദാനും കരാറിലൊപ്പുവെച്ചു. 2.3 ബില്യൺ ഡോളർ (ഏകദേശം 19,000 കോടി യിലധികം രൂപ) ചെലവ് വരുന്ന പദ്ധതിയുടെ കരാർ ഒപ്പിടലിന് യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ജോർദാൻ പ്രധാനമന്ത്രി ഡോ. ജാഫർ ഹസ്സൻ എന്നിവർ സാക്ഷ്യം വഹിച്ചു. അബുദാബി യിലെ ഖസർ അൽ വതനിലാ യിരുന്നു ചടങ്ങുകൾ നടന്നത്. പദ്ധതിയുടെ പ്രധാന വിവരങ്ങൾ കണക്റ്റിവിറ്റി: ജോർദാനിലെ പ്രധാന ഖനന കേന്ദ്രങ്ങളായ അൽ ഷിദിയ, ഘോർ അൽ സാഫി എന്നിവയെ അഖാബ തുറമുഖവു മായി റെയിൽവേ വഴി ബന്ധി പ്പിക്കും.
*ലക്ഷ്യം: പ്രതിവർഷം 16 ദശലക്ഷം ടൺ ഫോസ്ഫേറ്റും പൊട്ടാഷും കടത്താനാണ് ഈ പദ്ധതി ലക്ഷ്യമി ടുന്നത്. ഇതിനായി ‘യുഎഇ-ജോർദാൻ റെയിൽവേ കമ്പനി’ രൂപീകരിക്കും.
*സമ്പദ്‌വ്യവസ്ഥ: കയറ്റുമതി വർദ്ധി പ്പിക്കുക, ഗതാഗത ചെലവും സമയവും കുറയ്ക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
*സഹകരണം: യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ‘ഇത്തിഹാദ് റെയിൽവേയുടെ’ വൈദഗ്ധ്യം ഈ പദ്ധതിയിൽ പ്രയോജനപ്പെടുത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ കരാറെന്ന് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. 2023 അവസാനത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനും തമ്മിൽ ഒപ്പിട്ട 5.5 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറിന്റെ തുടർച്ചയാ യാണ് ഈ പദ്ധതി നടപ്പിലാ ക്കുന്നത്.
ഗതാഗത മേഖലയ്ക്ക് പുറമെ മറ്റു വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഷെയ്ഖ് മൻസൂറും ജോർദാൻ പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി.

Cover Story

Related Articles

Recent Articles