ന്യൂയോർക്ക്:- ദീർഘദൂഘദൂര വിമാന യാത്രകളിലെ ഉറക്കമി ല്ലായ്മ യ്ക്കും ശാരീരിക ബുദ്ധിമുട്ടു കൾക്കും പരിഹാരവുമായി എയർ ന്യൂസിലൻഡ് തങ്ങളുടെ പുത്തൻ പരീക്ഷണം അവതരിപ്പിക്കുന്നു. ഇക്കോണമി ക്ലാസ് യാത്രക്കാർ ക്കായി വിമാനത്തിനുള്ളിൽ തന്നെ ബങ്ക് ബെഡുകൾ (Bunk Beds) സൗകര്യപ്പെടുത്തുന്ന സ്കൈനെസ്റ്റ്’ (Skynest)സ്ലീപ്പിംഗ് പോഡുകളാണ് കമ്പനി പുറത്തിറക്കുന്നത്.
അൾട്രാ ലോംഗ് ഹാൾ ബോയിംഗ് 787-9 വിമാനങ്ങളിലാണ് ഈ സൗകര്യം ആദ്യഘട്ടത്തിൽ ലഭ്യമാ കുക. ഓക്ലൻഡ് – ന്യൂയോർക്ക് റൂട്ടിലെ 15 മണിക്കൂറിലേറെ ദൈർഘ്യമുള്ള യാത്രകളിലാണ് ഈ ‘പറക്കും കിടക്കകൾ’യാത്രക്കാർക്ക് ആശ്വാസമാകുന്നത്.
*എന്താണ് സ്കൈനെസ്റ്റ്?
ഇക്കോണമി, പ്രീമിയം ഇക്കോണമി യാത്രക്കാർക്കായി വിമാനത്തി നുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ആറ് സ്ലീപ്പിംഗ് പോഡുകളാണ് സ്കൈനെസ്റ്റ്. ഇതിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്:
*പൂർണ്ണമായി നിവർന്നു കിടക്കാ വുന്ന മെത്ത: തലയണയും പുതപ്പും അടങ്ങുന്ന സുഖപ്രദമായ കിടക്ക.
*ആധുനിക സൗകര്യങ്ങൾ: യുഎസ്ബി ചാർജിംഗ് പോർട്ട്, റീഡിംഗ് ലൈറ്റ്, ഇയർ പ്ലഗ്ഗുകൾ, മികച്ച വെന്റിലേഷൻ സംവിധാനം എന്നിവ ഓരോ പോഡിലുമുണ്ട്.
*നാല് മണിക്കൂർ സെഷൻ: ഒരാൾക്ക് ഒരു യാത്രയിൽ പരമാ വധി നാല് മണിക്കൂർ നേരത്തേക്ക് ഒരു പോഡ് ബുക്ക് ചെയ്യാം.
*ശുചിത്വം: ഓരോ സെഷന് ശേഷവും പുതിയ യാത്രക്കാരനായി പോഡുകൾ വൃത്തിയാക്കി ബെഡ് ഷീറ്റുകൾ മാറ്റുന്നതാണ്.
*ബുക്കിംഗും നിരക്കും :
2024-ലും 2025-ലും പ്ലാൻ ചെയ്തിരു ന്നെങ്കിലും ചില കാരണങ്ങളാൽ വൈകിയ ഈ പദ്ധതി 2026 മെയ് മുതൽ ലഭ്യമാകുമെന്നാണ് സൂചന. ‘ആദ്യം വരുന്നവർക്ക് ആദ്യം’ എന്ന അടിസ്ഥാനത്തിലായിരിക്കും ബുക്കിംഗ്. ഒരു നാല് മണിക്കൂർ സെഷന് ഏകദേശം 400 മുതൽ 600 ഡോളർ വരെ (ഏകദേശം 33,000 – 50,000 രൂപ) ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദീർഘദൂര യാത്ര കഴിഞ്ഞെത്തു ന്നവർ ക്ഷീണമില്ലാതെ ലക്ഷ്യസ്ഥാ നത്ത് ഇറങ്ങാൻ ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് എയർ ന്യൂസിലൻഡ് അധികൃതർ അവകാശപ്പെടുന്നു. ആഡംബര യാത്രകൾ ബിസിനസ് ക്ലാസു കാർക്ക് മാത്രം പരിമിതമായിരുന്ന കാലത്ത് നിന്ന് സാധാരണ യാത്രക്കാർക്കും ചെറിയൊരു അധിക തുക നൽകി ഉറക്കം ഉറപ്പാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
എയർ ന്യൂസിലൻഡ് ഫ്ലൈയിറ്റിൽ ഇനി ഇക്കോണമി ക്ലാസിലും കിടന്നുറങ്ങി യാത്ര ചെയ്യാം
Published:
Cover Story



