spot_img

ദുബായ് ഇനി പറക്കും: ആദ്യ എയർ ടാക്സി സ്റ്റേഷൻ സജ്ജം; ഉദ്ഘാടനം ചെയ്ത് ഷെയ്ഖ് ഹംദാൻ

Published:

ദുബായ്:- നഗര ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ്. ലോകത്തെ ആദ്യത്തെ അത്യാധുനിക എയർ ടാക്സി (Air Taxi) സ്റ്റേഷൻ്റെ നിർമ്മാണം ദുബായ് ഇൻ്റർനാഷണൽ എയർ പോർട്ടിന് (DXB) സമീപം പൂർത്തി യായി. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സ്റ്റേഷൻ സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി. ലോക പൊതുഗതാഗത ദിനത്തോട നുബന്ധിച്ചാണ് (ഏപ്രിൽ 17) ഈ സുപ്രധാന നാഴികക്കല്ല് ദുബായ് പിന്നിട്ടത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ കാഴ്ചപ്പാടിലൂന്നി യുള്ള ഈ പദ്ധതി, നഗരത്തെ ലോകത്തിൻ്റെ ഇന്നൊവേഷൻ ഹബ്ബാക്കി മാറ്റുന്നതിൻ്റെ ഭാഗമാ യാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

*സമയം ലാഭിക്കാം:

സാധാരണയായി കാറിൽ 45 മിനിറ്റ് എടുക്കുന്ന ദുബായ് എയർ പോർട്ടിൽ നിന്നും പാം ജുമൈറയി ലേക്കുള്ള യാത്ര, എയർ ടാക്സി യിലൂടെ വെറും 10 മിനിറ്റായി ചുരുങ്ങും.

*അത്യാധുനിക സൗകര്യങ്ങൾ:

നാല് നിലകളിലായി 3,100 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. പ്രതിവർഷം 1,70,000 യാത്രക്കാരെ ഉൾക്കൊ ള്ളാൻ ഇതിന് ശേഷിയുണ്ട്.

*പരിസ്ഥിതി സൗഹൃദം:

പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ‘ജോബി’ (Joby) എയർ ടാക്സികളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇവയ്ക്ക് ശബ്ദം കുറവാണെന്ന് മാത്രമല്ല, അന്തരീക്ഷ മലിനീകരണം ഉണ്ടാ ക്കുകയുമില്ല.

*നെറ്റ്‌വർക്ക്:

2026-ഓടെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നിവിട ങ്ങളിലായി നാല് സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.

ഈ വർഷം അവസാനം സർവീസ് ആരംഭിക്കും :

ഈ വർഷം അവസാനത്തോടെ എയർ ടാക്സികളുടെ വാണിജ്യാടി സ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടു ന്നതെന്ന് ആർടിഎ (RTA) എക്സി ക്യൂട്ടീവ് ബോർഡ് ചെയർമാൻ മത്താർ അൽ തായർ അറിയിച്ചു. ജോബി ഏവിയേഷൻ, സ്കൈ പോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി സഹകരിച്ചാണ് ആർടിഎ ഈ പദ്ധതി നടപ്പിലാ ക്കുന്നത്. മെട്രോ, ബസ്സുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയുമായി ബന്ധിപ്പിച്ചു കൊണ്ട് ഒരു സംയോ ജിത ഗതാഗത സംവിധാനമാണ് ദുബായ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. വരും വർഷങ്ങളിൽ ലോകത്തെ ഏറ്റവും മികച്ചതും സൗകര്യപ്രദ വുമായ നഗരമായി ദുബായിയെ മാറ്റുക എന്നതാണ് ഈ പദ്ധതിയുട ലക്ഷ്യമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

Cover Story

Related Articles

Recent Articles