spot_img

യുഎഇയിൽ ഇനി മുതൽ വിനോദ സഞ്ചാരികൾക്കും ബാങ്ക് അക്കൗണ്ട് ആരംഭിക്കാം : പുതിയപദ്ധതിക്ക് തുടക്കമായി

Published:

അബുദാബി:ഡിജിറ്റൽ സാമ്പ ത്തിക സേവന രംഗത്ത് വിപ്ലവക രമായ മാറ്റത്തിനൊരുങ്ങി യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്). രാജ്യത്തെത്തുന്ന വിനോദസഞ്ചാ രികൾക്ക് വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ തൽക്ഷണം ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്ന പുതിയ സംവിധാനം നിലവിൽ വന്നു. സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (CBUAE), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി (ICP), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (ADCB) എന്നിവർ സംയുക്ത മായാണ് ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ എന്ന ഈ ഡിജിറ്റൽ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പ്രധാന സവിശേഷതകൾ:
* ഡിജിറ്റൽ ഐഡന്റിറ്റി: യുഎഇയിൽ പ്രവേശിക്കുന്ന നിമിഷം തന്നെ സഞ്ചാരികൾക്ക് അത്യാധുനിക ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതി കവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ ഐഡന്റിറ്റി ലഭിക്കും.
*മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട്: ADCB-യുടെ മൊബൈൽ ആപ്പ് വഴി സഞ്ചാരികൾക്ക് അക്കൗണ്ട് തുടങ്ങാം. പേപ്പർ രേഖകളോ ബാങ്ക് ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമോ ഇതിനില്ല.
*ഡിജിറ്റൽ ഡെബിറ്റ് കാർഡ്: അക്കൗണ്ട് ആക്റ്റീവ് ആകുന്ന തോടെ ലഭിക്കുന്ന ഡിജിറ്റൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഉടൻ തന്നെ ഇടപാടുകൾ നടത്താം.
*ഡിജിറ്റൽ പെയ്‌മെന്റ്: പ്രാദേശിക പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളായ ‘ജയ്വാൻ’ (Jaywan), ‘ആനി’ (Aani) എന്നിവയുമായി ഈ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നു.
പ്രധാന നേട്ടങ്ങൾ:
യാത്രക്കാർക്ക് കയ്യിൽ പണം കരുതാതെ തന്നെ ഡിജിറ്റലായി പണമിടപാടുകൾ നടത്താനും ചിലവുകൾ സുരക്ഷിതമായി നിയന്ത്രിക്കാനും ഈ സംവിധാനം സഹായിക്കും. ബിസിനസ് യാത്ര ക്കാർക്കും ദീർഘകാലം താമസി ക്കുന്ന വിനോദസഞ്ചാരികൾക്കും ഇത് ഏറെ പ്രയോജനകരമാണ്.
“രാജ്യത്തെത്തുന്ന സഞ്ചാരികൾക്ക് എത്തിയ നിമിഷം മുതൽ സുരക്ഷി തവും സംയോജിതവുമായ ബാങ്കിംഗ് അനുഭവം നൽകുക യാണ് ഞങ്ങളുടെ ലക്ഷ്യം.”
സൈഫ് ഹുമൈദ് അൽ ദാഹേരി (സെൻട്രൽ ബാങ്ക് ഓഫ് യുഎഇ) അറിയിച്ചു.യുഎഇയെ ഒരു ‘ക്യാഷ്‌ലെസ്സ്’ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാ യാണ് ഈ നടപടി. സുരക്ഷയും സൗകര്യവും ഒരുപോലെ ഉറപ്പാക്കു ന്നതിലൂടെ ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന യുഎഇയുടെ പദവി കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു .

Cover Story

Related Articles

Recent Articles