മലയാള ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഒരു സുവർണ്ണ കാലഘട്ടം സൃഷ്ടിച്ച പ്രതിഭയാണ് അലക്സ് പോൾ. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം, പ്രേക്ഷകരുടെ കാതുകളി ലേക്ക് പ്രണയത്തിന്റെ പുതിയൊരു വസന്തവുമായി അദ്ദേഹം തിരിച്ചെ ത്തുകയാണ്. ഇക്കുറി ഒരു പ്രത്യേക തയുണ്ട്; മകൾ അശ്വതി പോൾ ആദ്യമായി രചനയും സംവിധാ നവും നിർവ്വഹിക്കുന്ന LOVE and U’എന്ന ചിത്രത്തിലൂടെയാണ് ഈ അച്ഛൻ-മകൾ കൂട്ടുകെട്ട് ഒന്നിക്കു ന്നത്.
മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ മൂന്ന് പ്രണയകഥകൾ പറയുന്ന ഈ ചിത്രം, പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയി രിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൊച്ചി യിൽ പുരോഗമിക്കുമ്പോൾ, സിനിമയുടെ ഏറ്റവും വലിയ ആകർഷണമായി മാറുന്നത് അലക്സ് പോൾ ഒരുക്കുന്ന സംഗീതം തന്നെയാണ്.
നാല് ഭാഷകളിൽ തീർക്കുന്ന ഗ്ലോബൽ മാജിക്
കേവലം ഒരു പ്രാദേശിക ചിത്രത്തി നപ്പുറം, ആഗോളതലത്തിലുള്ള സംഗീതപ്രേമികളെ ലക്ഷ്യമിട്ടാണ് ‘LOVE and U’ ഒരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിലായി തനിമ ചോർന്നുപോകാതെയാണ് അലക്സ് പോൾ ഇതിലെ ഈണങ്ങൾ ചിട്ടപ്പെടുത്തിയി രിക്കുന്നത്. മാസ്മരികമായ മെലഡികളും പ്രണയത്തിന്റെ ആഴം തൊട്ടറിയുന്ന ദൃശ്യാവിഷ്ക്കാ രങ്ങളും ഒത്തുചേരുമ്പോൾ തിയേറ്ററുകളിൽ ഇതൊരു പുതിയ തരംഗം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
അലക്സ് പോളിന്റെ പുതിയ സംഗീതയാത്രയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ച എക്കാല ത്തെയും വലിയ ഹിറ്റുകളെ ഓർക്കാതിരിക്കാൻ കഴിയില്ല. ക്യാമ്പസ് പ്രണയവും സൗഹൃദവും ആഘോഷങ്ങളുമെല്ലാം അദ്ദേഹ ത്തിന്റെ കൈകളിൽ സുരക്ഷിത മായിരുന്നു.
മലയാളിയുടെ കലാലയ ഓർമ്മ കളുടെ സുഗന്ധവുമായി എത്തിയ ക്ലാസ്സ്മേറ്റ് മലയാള സിനിമ ചരിത്ര ത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക്കൽ ഹിറ്റുകളിൽ ഒന്നായി രുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്മേറ്റിലെ
“കാത്തിരുന്ന പെണ്ണല്ലേ…”, “എന്റെ ഖൽബിലെ…”എന്നീ ഗാനങ്ങൾ ക്യാമ്പസ് സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും പ്രതീകങ്ങളായി ഇന്നും മലയാളി നെഞ്ചോട് ചേർ പിടിക്കുന്ന ഗാനമായി നിലനിൽ ക്കുന്നു.ഈ ഒരൊറ്റ ചിത്രം മതി അലക്സ് പോൾ എന്ന സംഗീത ജ്ഞന്റെ റേഞ്ച് മനസ്സിലാക്കാൻ.
തനി നാടൻ ഈണങ്ങളും, അടിപൊളി പാട്ടുകളുമായി എത്തിയ ഷാഫി-മമ്മൂട്ടി കൂട്ടുകെ ട്ടിൽ പുറത്തിറങ്ങിയ ഈ ചിത്ര ത്തിലെ ഗാനങ്ങൾ തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കി മാറ്റിയവയാണ്.
അതുപോലെ യൂത്തിനിടയിൽ തരംഗമായിമാറിയ പൃഥ്വിരാജ് നായകനായ ‘ചോക്ലേറ്റ്’ എന്ന ചിത്രത്തിലെ ഗാനങ്ങൾ അക്കാലത്തെ യുവാക്കൾക്കിട യിൽ വൻ ഹിറ്റായിരുന്നു. അലക്സ്പോളിൻ്റെ ഫാസ്റ്റ് നമ്പറുകളും മെലഡികളും ചിത്രത്തിന്റെ വൻ വിജയത്തിന് പ്രധാന പങ്കുവഹിച്ചഘടമായിരുന്നു.
കോമഡിയും ആക്ഷനും നിറഞ്ഞ മാസ്സ് ചിത്രങ്ങൾക്ക് എങ്ങനെ പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കണമെന്ന് അദ്ദേഹം കാണിച്ചുതന്ന ചിത്രമായിരുന്നു ‘ഹലോ’ അതിലെ “മഴവില്ലിൻ നീളമുള്ള…” എന്ന ഗാനവും, ‘മായാവി’യിലെ “മുറ്റത്തെ മുല്ലെ ചൊല്ലു” എന്ന് തുടങ്ങുന്ന പാട്ടുകളും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.
ഇതൊക്കെ കൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് സംഗീത ലോകം അലക്സ് പോളിൻ്റെയും മകളുടെയും ചിത്രം കാത്തിരി ക്കുന്നത്.
തന്റെ കരിയറിലെ ഏറ്റവും മികച്ച മെലഡികളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച അലക്സ് പോൾ, ‘LOVE and U’ എന്ന ചിത്രത്തിലൂടെ നാല് ഭാഷകളിലേക്ക് തന്റെ സംഗീത സാമ്രാജ്യം വ്യാപിപ്പിക്കു മ്പോൾ പ്രക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. കോളേജ് അധ്യാപിക കൂടിയായ മകൾ അശ്വതിയുടെ ദൃശ്യഭംഗിക്ക് അച്ഛന്റെ ഈണങ്ങൾ കൂട്ടാകു മ്പോൾ, ഇതൊരു പക്കാ മ്യൂസി ക്കൽ എന്റർടൈനർ ആയിരിക്കു മെന്ന് ഉറപ്പിക്കാം.



