spot_img

യു.എ.ഇയിൽ സ്വകാര്യ മേഖലയിലെ ശമ്പള വിതരണത്തിന് പുതിയ നിയമം; ജൂൺ 1 മുതൽ കർശന നടപടികൾ

Published:

ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വിതരണം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്ന തിനായി മാനവശേഷി സ്വദേശി വത്കരണ മന്ത്രാലയം (MOHRE) പുതിയ വേതന സംരക്ഷണ നിയമങ്ങൾ പ്രഖ്യാപിച്ചു. 2026 ജൂൺ 1മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ഓരോ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തെ ഒന്നാം തീയതിക്കുള്ളിൽ തന്നെ ജീവനക്കാ രുടെ അക്കൗണ്ടുകളിൽ എത്തിച്ചി രിക്കണം.
തൊഴിൽ വിപണിയിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും വേതനം വൈകുന്നത് തടയുന്നതിനും വേണ്ടിയാണ് നിയമങ്ങൾ കൂടുതൽ കർശനമാക്കിയത്.
പ്രധാന മാറ്റങ്ങൾ ചുരുക്കത്തിൽ:
ശമ്പള തീയതി: മുൻമാസത്തെ ശമ്പളം അടുത്ത മാസം ഒന്നാം തീയതിക്കുള്ളിൽ നൽകണം. (ഉദാഹരണത്തിന്: 2026 മെയ് മാസത്തെ ശമ്പളം ജൂൺ 1-നകം നൽകിയിരിക്കണം).
അംഗീകൃത ചാനലുകൾ: ശമ്പളം നിർബന്ധമായും വേതന സംരക്ഷണ സംവിധാനം (WPS) വഴിയോ മന്ത്രാലയം അംഗീകരിച്ച മറ്റ് മാർഗ്ഗങ്ങളിലൂടെയോ മാത്രമേ നൽകാവൂ. നിശ്ചിത തീയതി കഴിഞ്ഞുള്ള പേയ്‌മെന്റുകൾ നിയമലംഘനമായി കണക്കാക്കും.
നിയമലംഘകർക്കെതിരെയുള്ള കർശന നടപടികൾ (Enforcement Timeline)
ശമ്പളം വൈകുന്ന ദിവസങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കമ്പനികൾക്കെതിരെ ഘട്ടം ഘട്ടമായി ശക്തമായ നടപടിക ളാണ് മന്ത്രാലയം സ്വീകരിക്കുക:
രണ്ടാം ദിവസം (Day2): ഇലക്ട്രോണിക് സംവിധാന ത്തിലൂടെയുള്ള നിരീക്ഷണം ആരംഭിക്കുകയും നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്യും.
അഞ്ചാം ദിവസം (Day5): കമ്പനികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് തടയും.
പതിനൊന്നാം ദിവസം (Day11): ആവർത്തിച്ച് വീഴ്ച വരുത്തുന്ന കമ്പനികൾക്ക് കനത്ത അഡ്മിനി സ്ട്രേറ്റീവ് പിഴ ചുമത്തുകയും, അവരെ ബിസിനസ്സ് ക്ലാസിഫിക്കേ ഷനിലെ മൂന്നാം കാറ്റഗറിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യും.
പതിനാറാം ദിവസം (Day16): തൊഴിലാളികൾക്ക് വേണ്ടി മന്ത്രാലയം നേരിട്ട് തൊഴിൽ തർക്കങ്ങൾ രജിസ്റ്റർ ചെയ്യും. കൺസ്ട്രക്ഷൻ, ട്രാൻസ്പോർട്ട്, സെക്യൂരിറ്റി, ക്ലീനിംഗ് തുടങ്ങിയ ഉയർന്ന റിസ്ക് ഉള്ള മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെ ടുത്തും.
ഇരുപത്തിയൊന്നാം ദിവസം (Day 21): പൊതു പ്രോസിക്യൂട്ടർക്ക് കേസ് കൈമാറൽ, ശമ്പളം ഈടാ ക്കാനുള്ള എൻഫോഴ്സ്മെന്റ് ഉത്തരവുകൾ, കമ്പനി ആസ്തികൾ കണ്ടുകെട്ടൽ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് യാത്രാവിലക്ക്  എന്നിവ അടക്കമുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും.
ഇളവുകളും നിബന്ധനകളും
പുതിയ നിയമപ്രകാരം കമ്പനികൾ കുറഞ്ഞത് 85% ശമ്പളമെങ്കിലും കൃത്യസമയത്ത് വിതരണം ചെയ്തി രിക്കണം. ബാക്കി 15% തുക താഴെ പറയുന്ന അംഗീകൃത കാരണങ്ങ ളാൽ മാത്രമേ മാറ്റിവെക്കാൻ അനുവാദമുള്ളൂ:
* ജീവനക്കാരുടെ ലോൺ തിരിച്ചടവ്.
* മുൻകൂട്ടി അനുമതി വാങ്ങിയുള്ള ശമ്പളം പിടിക്കൽ.
* അവധി കാരണമുള്ള ശമ്പളക്കുറവ്.
ഒഴിവാക്കപ്പെട്ടവർ: തൊഴിൽ തർക്കത്തിലുള്ള ജീവനക്കാർ, ശമ്പളമില്ലാത്ത അവധിയിലുള്ളവർ, വിദേശത്തിരുന്ന് ജോലി ചെയ്യുന്നവർ, ഹ്രസ്വകാല വർക്ക് പെർമിറ്റുള്ളവർ (3 മാസത്തിൽ താഴെ), മത്സ്യബന്ധന ബോട്ടുക ളിലെ ജീവനക്കാർ, പബ്ലിക് ടാക്സി ഡ്രൈവർമാർ, ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവരെ ഈ കർശനമായ ടൈംലൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജീവനക്കാർക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ
ഈ പുതിയ പരിഷ്കാരം ജീവന ക്കാരുടെ ശമ്പള തുകയിലോ കരാറിലോ മാറ്റം വരുത്തുന്നില്ല. പകരം, ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരു ത്തുകയാണ് ചെയ്യുന്നത്. വേതനം വൈകുന്ന സാഹചര്യമുണ്ടായാൽ മന്ത്രാലയത്തിന്റെ വേഗത്തിലുള്ള ഇടപെടലും കൂടുതൽ സുതാര്യ തയും തൊഴിലാളികൾക്ക് ഇനി മുതൽ ഉറപ്പാക്കാം. ശമ്പളം വിതരണം ചെയ്യാൻ തേർഡ് പാർട്ടി ഏജൻസികളെ ചുമതലപ്പെടു ത്തിയാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമയ്ക്ക് മാത്രമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Cover Story

Related Articles

Recent Articles