കൊച്ചി:-കനത്ത മഴ : നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് അവധി : പരിക്ഷകളിൽ മാറ്റമില്ല.മഴ കനത്തതിൻ്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ17 വ്യാഴാഴ്ച കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലകളിലെ കളക്ടന്മാർ അവധി പ്രഖ്യാപിച്ചു.ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.


സ്ഥിരതയാർന്ന ഭരണവും ശക്തമായ സുരക്ഷാചട്ടക്കൂടുമാണ് ഖത്തറിനെ മെന മേഖലയിൽ വീണ്ടും ഒന്നാമതെത്തിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് 163 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തി ലാണ് ആഗോള സമാധാന സൂചിക തയ്യാറാക്കിയത്. സാമൂഹിക സുരക്ഷ, ആഭ്യന്തര, അന്തർദേശീയ സംഘർഷങ്ങള്, സൈനികവൽ ക്കരണം തുടങ്ങി 23 മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് സമാധാന സൂചിക തയ്യാറാക്കുന്നത്. മേഖലയിലെ കലുഷിത സാഹചര്യ ങ്ങള്ക്കിടയിലും സമാധാന സൂചികയില് മികവ് കാട്ടാനായത് ഖത്തറിന്റെ നേട്ടമാണ്.ആഗോള തലത്തിൽ 31-ാം സ്ഥാനത്തുള്ള കുവൈത്താണ് സാമാധാന സൂചികയിൽ ഖത്തറിന് പിന്നിലുള്ള ജിസിസി രാജ്യം. ഒമാൻ 42ാം സ്ഥാനവും യു.എ.ഇ 52ാം സ്ഥാനവും ജോർദാൻ 72ാം സ്ഥാനവും നേടി. പട്ടികയിൽ ഐസ്ലൻഡാണ് ഒന്നാം സ്ഥാനത്ത്. അയർലൻഡ്, ഓസ്ട്രിയ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് ആഗോള തലത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യ 115ാം സ്ഥാനത്തും അമേരിക്ക 128ാം സ്ഥാനത്തുമാണ്.
2025 മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജി ശ്രേണിയിൽ ഡെൽറ്റ, സീറ്റ എന്നീ രണ്ട് വകഭേദങ്ങൾ ഉൾപ്പെടുന്നു. യഥാക്രമം 13.48 ലക്ഷം രൂപയും 15.62 ലക്ഷം രൂപയു മാണ് വില. പുതുക്കിയ മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജിയിൽ നൽകിയിരിക്കുന്നത് അതേ 1.5 ലിറ്റർ കെ15 എഞ്ചിനാണ്, ഇത് സിഎൻജി-സ്പെക്കിൽ പരമാവധി 88 എച്ച്പി പവറും 121.5 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. പെട്രോൾ-ഒൺലി മോഡിൽ, ഗ്യാസോലിൻ മോട്ടോർ 103 ബിഎച്ച്പി പവറും 136 എൻഎം ടോർക്കും നൽകുന്നു. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ. സിഎൻജി മോഡിൽ ഗ്രാൻഡ് വിറ്റാര സിഎൻജി കിലോഗ്രാമിന് 26.6 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.
പുതിയ 2025 ഗ്രാൻഡ് വിറ്റാര എസ്-സിഎൻജി പുതിയ സൗകര്യങ്ങളും സുരക്ഷയും വാഗ്ദാനം ചെയ്യുന്നതി നൊപ്പം 6 എയർബാഗുകൾ സ്റ്റാൻഡേർഡായി അവതരിപ്പി ക്കുന്നു എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു. ന്യൂ ജനറേഷൻ കെ-സീരീസ് 1.5 ലിറ്റർ ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എഞ്ചിൻ നൽകുന്ന ഇത്, അതിന്റെ ആവേശകരമായ എസ്യുവി ഡ്രൈവ് അനുഭവത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ശ്രദ്ധേയമായ ഇന്ധനക്ഷമത നൽകുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
2025 ഗ്രാൻഡ് വിറ്റാര എസ്-സിഎൻജിയിൽ PM 2.5 ഡിസ്പ്ലേ യുള്ള ഓട്ടോ പ്യൂരിഫി, വയർലെസ് കണക്റ്റിവിറ്റിയും സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളു കളുമുള്ള 22.86 സെ.മീ (9) സ്മാർട്ട്പ്ലേ പ്രോ+ എന്റർടൈൻ മെന്റ് സിസ്റ്റം, ക്ലാരിയണിൽ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ നിരവധി സവിശേഷ തകൾ ഉൾപ്പെടുന്നു. റിയർ വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ് ഡോക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റുള്ള റീക്ലൈനിംഗ് റിയർ സീറ്റ്, എഞ്ചിൻ പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണുള്ള കീലെസ് എൻട്രി, ഓട്ടോ-ഫോൾഡിംഗ് ഓആർവിഎമ്മുകൾ, സുസുക്കി കണക്റ്റ് തുടങ്ങി നിരവധി സവിശേഷതകൾ കാറിൽ ലഭ്യമാണ്.