കുവൈറ്റ്:കുവൈറ്റ് ജനത ഭയപ്പെടേണ്ടതില്ല:റേഡിയേഷൻ അളവിൽ വർധനവില്ലെന്ന് നാഷണൽ ഗാർഡ് അറിക്കുന്നു.കുവൈത്ത് വ്യോമാതിർ ത്തിയിലോ ജലാതിർത്തിയിലോ റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതി സാധാരണമാണെന്നും നാഷണൽ ഗാർഡ്. റേഡിയേഷൻ അളവിൽ ശൈഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ വർധനവ് കണ്ടെത്തിയിട്ടില്ലെന്ന് നാഷണല്‍ ഗാര്‍ഡിന്‍റെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത്. ശൈഖ് സലേം അൽ-അലി അൽ-സബാ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ രാജ്യത്തുടനീളമുള്ള നിരീക്ഷണ ശൃംഖലകളിലൂടെ 24 മണിക്കൂറും റേഡിയേഷൻ അളവ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിയൻ ആണവോർജ്ജ കേന്ദ്രങ്ങളിൽ നിന്ന് റേഡിയേഷൻ ചോർച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇത് വരെ ആണവ വികരണ തോതിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ എ ഇ എ) യുടെ അറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ എ ഇ എ വ്യക്തമാക്കി. ഫോർദോയ്ക്ക് സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിലവിൽ ആശങ്കപ്പെടുത്തുന്ന തോതിൽ വികരണമുണ്ടായിട്ടില്ല. അമേരിക്കയുടെ ആക്രമണം ഉണ്ടായ ഇറാന്റെ മൂന്ന് കേന്ദ്രങ്ങളിലും ആണവോർജ പദ്ധതികൾ ഉടനൊന്നും തുടരാൻ കഴിയാത്ത വിധം കനത്ത നാശമുണ്ടായി എന്നാണ് വിലയിരുത്തൽ. എന്നാൽ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇരുരാജ്യങ്ങളും ഏക്കാലവും ഓര്‍മിക്കുന്ന പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
കുവൈറ്റ് ജനത ഭയപ്പെടേണ്ടതില്ല: റേഡിയേഷൻ അളവിൽ വർധനവില്ല:നാഷണൽ ഗാർഡ്
ഡോ.കുഞ്ഞാലിയുടെ ആത്മകഥ”ഡോക്ടര്‍ ഹാര്‍ട്ട്”ഗോവാ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള പ്രകാശനം ചെയ്തു
കൊച്ചി:- ഡോ.കുഞ്ഞാലിയുടെ ആത്മകഥ “ഡോക്ടര്‍ ഹാര്‍ട്ട് ” ഗോവാഗവർണ്ണർ അഡ്വ. പി. എസ് .ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. ഒട്ടേറെ ആത്മകഥകൾ വായിക്കാന്‍ ഇടയായി ട്ടുണ്ടെങ്കിലും സത്യസന്ധവും വൈവിധ്യവുമാര്‍ന്ന വിഷയങ്ങളെ കൈകാര്യം ചെയ്യു കയും തുറന്നു പറയുകയും ചെയ്ത താണ് ‘ഡോക്ടര്‍ ഹാര്‍ട്ട്’ എന്ന പുസ്തകമെന്നും, ഈ പുസ്തക ത്തിൽ അക്കാദമിക് അറിവുകളെ ക്കാള്‍ അനുഭവ ജ്ഞാനങ്ങളാ ണെന്നും പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു കൊണ്ട് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കോഴിക്കോട് ടീയാര ഹോട്ടലിൽ നടന്ന വർണ്ണഭമായ ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. ഡോ.പി.കെ.അശോകന്‍ അധ്യക്ഷത വഹിച്ചു. എ.കെ.എം. അഷ്‌റഫ് എം എല്‍ എ , ഡോ. സന്തോഷ്ശ്രീധര്‍,ഡോ.കെ.മൊയ്തു, അഡ്വ.എടത്തൊടി രാധാകൃഷ്ണന്‍, ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് എം.വി.കുഞ്ഞാമു, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍, എം വി റംസി ഇസ്മയില്‍, പ്രൊഫ.മുഹമ്മദ് ഹസന്‍ ,ഡോ.മിലിമോണി, ഡോ.ശങ്കര്‍ മഹാദേവന്‍, പി ടി അബ്ദുള്ള ക്കോയ, എന്‍ സി അബ്ദുള്ള ക്കോയ, തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ആര്‍.ജയന്ത്കുമാര്‍ സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം പി ഇമ്പിച്ചമ്മദ് നന്ദിയും പറഞ്ഞു.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഗ്രാൻഡ് വിറ്റാര സിഎൻജി ഇന്ത്യൻ വിപണിയിലെത്തി
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഇന്ന് 2025 ഗ്രാൻഡ് വിറ്റാര സിഎൻജി ഇന്ത്യൻ വിപണിയി ലെത്തി.ഇതിന്റെ പ്രാരംഭ വില 13.48 ലക്ഷം രൂപയാണ്. അതേസമയം, സീറ്റ സിഎൻജിക്ക് ഇന്ത്യൻ വിപ ണിയിൽ 15.62 ലക്ഷം രൂപയാണ് വില. അപ്‌ഡേറ്റ് ചെയ്‌ത മോഡ ലിൽ ഇപ്പോൾ ആറ് എയർബാഗു കൾ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതയായി ലഭ്യമാണ്, കൂടാതെ എബിഎസ്, ഇബിഡി, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഐസോഫി ക്‌സ് ചൈൽഡ് സീറ്റ് റെസ്ട്രെ യിൻറ്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറു കളും ഉൾപ്പെടുന്നു.
2025 മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജി ശ്രേണിയിൽ ഡെൽറ്റ, സീറ്റ എന്നീ രണ്ട് വകഭേദങ്ങൾ ഉൾപ്പെടുന്നു. യഥാക്രമം 13.48 ലക്ഷം രൂപയും 15.62 ലക്ഷം രൂപയു മാണ് വില. പുതുക്കിയ മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജിയിൽ നൽകിയിരിക്കുന്നത് അതേ 1.5 ലിറ്റർ കെ15 എഞ്ചിനാണ്, ഇത് സിഎൻജി-സ്പെക്കിൽ പരമാവധി 88 എച്ച്പി പവറും 121.5 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. പെട്രോൾ-ഒൺലി മോഡിൽ, ഗ്യാസോലിൻ മോട്ടോർ 103 ബിഎച്ച്പി പവറും 136 എൻഎം ടോർക്കും നൽകുന്നു. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ. സിഎൻജി മോഡിൽ ഗ്രാൻഡ് വിറ്റാര സിഎൻജി കിലോഗ്രാമിന് 26.6 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.
പുതിയ 2025 ഗ്രാൻഡ് വിറ്റാര എസ്-സിഎൻജി പുതിയ സൗകര്യങ്ങളും സുരക്ഷയും വാഗ്ദാനം ചെയ്യുന്നതി നൊപ്പം 6 എയർബാഗുകൾ സ്റ്റാൻഡേർഡായി അവതരിപ്പി ക്കുന്നു എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു. ന്യൂ ജനറേഷൻ കെ-സീരീസ് 1.5 ലിറ്റർ ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എഞ്ചിൻ നൽകുന്ന ഇത്, അതിന്റെ ആവേശകരമായ എസ്‌യുവി ഡ്രൈവ് അനുഭവത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ശ്രദ്ധേയമായ ഇന്ധനക്ഷമത നൽകുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
2025 ഗ്രാൻഡ് വിറ്റാര എസ്-സിഎൻജിയിൽ PM 2.5 ഡിസ്‌പ്ലേ യുള്ള ഓട്ടോ പ്യൂരിഫി, വയർലെസ് കണക്റ്റിവിറ്റിയും സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളു കളുമുള്ള 22.86 സെ.മീ (9) സ്മാർട്ട്‌പ്ലേ പ്രോ+ എന്റർടൈൻ മെന്റ് സിസ്റ്റം, ക്ലാരിയണിൽ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ നിരവധി സവിശേഷ തകൾ ഉൾപ്പെടുന്നു. റിയർ വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ് ഡോക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റുള്ള റീക്ലൈനിംഗ് റിയർ സീറ്റ്, എഞ്ചിൻ പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണുള്ള കീലെസ് എൻട്രി, ഓട്ടോ-ഫോൾഡിംഗ് ഓആർവിഎമ്മുകൾ, സുസുക്കി കണക്റ്റ് തുടങ്ങി നിരവധി സവിശേഷതകൾ കാറിൽ ലഭ്യമാണ്.
യുഎഇ പ്രസിഡെൻ്റ് ഇറാനോട് പ്രാദേശികസമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു
അബുദാബി:-യുഎഇ പ്രസിഡെൻ്റ് ഇറാനോട് പ്രാദേശികസമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു .ഇറാൻ- ഇസ്രായേൽ സംഘർഷ ത്തിൽ ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോൺ സംഭാഷണ ത്തിനിടെയാണ് ഇറാനോടും അവിടുത്തെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. നിലവിലെ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു. വർധിച്ചുവരുന്ന സംഘർഷം പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കു ന്നതിനും കൂടുതൽ അസ്ഥിരത ഒഴിവാക്കുന്നതിനും നയതന്ത്ര കൂടിയാലോചനകളിൽ യുഎഇ സജീവമായി ഏർപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കു ന്നതിനുള്ള ചർച്ചകൾക്കും ഏതൊരു നടപടിക്കും യുഎഇയുടെ പിന്തുണയും അദ്ദേഹം ഉറപ്പിച്ചു. സംഘർഷം അവസാനിപ്പിക്കാൻ മേഖലാ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഇടപെടൽ ശക്തമാക്ക ണമെന്നും ഇതിനായി രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹ വും ഒന്നിച്ച് ഇടപെടണമെ ന്നും യുഎഇ ആഹ്വാനം ചെയ്തിരുന്നു.
ഇറാൻ-ഇസ്രായേൽ സംഘർഷം, യുഎഇ അടിയന്തരവിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി
ദുബായ്:-ഇറാൻ-ഇസ്രായേൽ സംഘർഷം, യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി.ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് യുഎഇയി ലുടനീളമുള്ള വിമാനത്താവള പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാ കാതിരിക്കുന്നതിനായി യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി. നിലവിലെ സംഘർഷ സാഹചര്യ ത്തിൽ മിക്ക രാജ്യങ്ങളും വ്യോമ പാത അടക്കുകയും വിമാന സർവീ സുകൾ റദ്ദാക്കുകയും ചെയ്തി രുന്നു. പ്രതികരണ പദ്ധതിയുടെ ഭാഗമായി ഫീൽഡ് ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കു ന്നതായിരിക്കും. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടപ്പാക്കുന്നതി നുമാണ് ഈ നടപടി ലക്ഷ്യം വെക്കുന്നത്.ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പ് നിലനിർത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെയും നൂതന സാങ്കേ തികവിദ്യകളുടെയും പിന്തുണ യോടെ യുഎഇ വിമാനത്താവള ങ്ങളിൽ 24 മണിക്കൂറും ഫീൽഡ് ടീമുകളെ വിന്യസിച്ചു . യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രി ക്കുന്നതിനും ഇമിഗ്രേഷൻ നടപടിക്രമങ്ങൾ സുഗമമാക്കു ന്നതിനും വിമാനങ്ങളുടെ ഷെഡ്യൂൾ പുന:ക്രമീകരിക്കുന്നതിനുമായി ബന്ധപ്പെട്ട എയർലൈനുകളുമായി ഈ ഫീൽഡ് ടീമുകൾ ഏകോപി പ്പിച്ച് പ്രവർത്തിക്കും.
വിമാനങ്ങൾ വൈകുന്നത് കൊണ്ടോ വഴി തിരിച്ചു വിടുന്നതി നാലോ കുടുങ്ങിപ്പോയ യാത്ര ക്കാർക്ക് പ്രത്യേക പരിഗണന നൽകുന്ന തായിരിക്കും. വിമാന സർവീസു കൾക്ക് തടസ്സം നേരിടുന്ന സമയത്ത് യാത്രക്കാർക്ക് വിവരങ്ങൾ നൽകുകയും താൽക്കാലിക താമസ സൗകര്യം ഉറപ്പാക്കുകയും ചെയ്യും.ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഇറാൻ, ഇറാഖ്, ജോർദാൻ, സിറിയ, ഇസ്രായേൽ എന്നിവയുൾ പ്പെടെ നിരവധി രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചിരുന്നു. ഇതോടെ യുഎഇ യിൽ നിന്നുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കുകയും വഴിതി രിച്ചുവിടുകയും ചെയ്തിരുന്നു.
യുഎഇയിൽ ഒരു കാറിന് തീപിടിച്ചതിനെ തുടർന്ന് ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്
ദുബായ് : -യുഎഇയിൽ ഒരു കാറിന് തീപിടിച്ചതിനെ തുടർന്ന് ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്.ഇന്നലെ വൈകിട്ടോടെ വായിബ് അൽ ഹന്നയിൽ നിന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. അപകടം നടന്നതായി വിവരം ലഭിച്ചയുടൻ തന്നെ ദിബ്ബ അൽ ഫുജൈറയിൽ നിന്നുള്ള പോലീസ് പട്രോളിങ് ഉദ്യോഗസ്ഥർ, ട്രാഫിക് ഉദ്യോഗസ്ഥർ, മസാഫി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, നാഷണൽ ആംബുലൻസ് എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ഗതാഗതം പുന:സൃഷ്ടിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ എട്ട് പേർക്ക് നിസാര പരിക്കുകളാണ്.
റോഡിൽ പൊടുന്നനെ ഒരു കാറിന് തീപിടിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കാറിന് തീപിടിച്ചപ്പോൾ പിറകേ വന്ന മറ്റു വണ്ടികൾ വേഗം കുറച്ചു. എന്നാൽ അമിത വേഗത്തിലെ ത്തിയ ഒരു ട്രക്ക് വേഗം കുറച്ച് നീങ്ങിയിരുന്ന മറ്റ് വണ്ടികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനമോടിക്കുന്നവരോട് ജാഗ്രതയും വേഗ പരിധിയും പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം സൂക്ഷിക്കണമെന്നും ഫുജൈറ പോലീസ് ജനറൽ കമാൻഡ് ആവശ്യപ്പെട്ടു.
കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം:50 കണ്ടെയ്നറുകള്‍ കടലിൽ വീണു, 40 ജീവനക്കാരെ രക്ഷിക്കാൻ ശ്രമം
കണ്ണൂർ :-കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം:50 കണ്ടെയ്നറുകള്‍ കടലിൽ വീണു, 40 ജീവനക്കാരെ രക്ഷിക്കാൻ ശ്രമം.കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറു കളാണ് കപ്പലിലുണ്ടായിരുന്നത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയാ യിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖല യിലാണ് ഭാഗത്തായാണ് ഇന്ന് രാവിലെ അപകടമുണ്ടാ യതെന്നാണ് വിവരം. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂരിനും അഴീക്കൽ തീര ത്തിനും പടിഞ്ഞാറ് ഭാഗത്തായാണ് അപകമുണ്ടായതെന്നാണ് വിവരം.കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിംഗപൂര്‍ പതാകയുള്ള കാര്‍ഗോ ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ വെറും വയറ്റിൽ ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും
രാവിലെ വെറും വയറ്റിൽ ഗ്രാമ്പു യിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും. .ജേണൽ ഓഫ് ഫാർമകോ ഗ്നോസി ആൻഡ് ഫൈറ്റോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
വയറിളക്കം,ഗ്യാസ്ട്രിക് അസ്വസ്ഥത എന്നിവയുടെ ലക്ഷണങ്ങൾ ഒഴിവാ ക്കുന്നതിനും ഗ്രാമ്പു വെള്ളം ഫലപ്ര ദമാണെന്ന് ജേണൽ ഓഫ് ഫാർമ കോഗ്നോസി ആൻഡ് ഫൈറ്റോകെ മിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠന ത്തിൽ പറയുന്നു. കൂടാതെ വെറും വയറ്റിൽ കഴിക്കുന്നത് വയറു വീർക്കുന്നത് തടയുന്നു. രാത്രിയിൽ നമ്മുടെ കുടലിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു. രാവിലെ ഗ്രാമ്പു വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉണർത്തുകയും അടിവയറ്റിലെ വീക്കമോ ഇറുകിയതോ ആയ തോന്നൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി പോഷകാഹാര വിദഗ്ധ മിതാലി ഷാ പറയുന്നു.
വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിവ അകറ്റാനും ഗ്രാമ്പു കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുറച്ച് വെള്ളത്തിൽ അൽപ്പം ഗ്രാമ്പുവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോഗിച്ച് ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. പല്ല് വേദന, വായ്‌നാറ്റം എന്നിവ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് ഇത്. ഗ്രാമ്പുവിലെ ആൻറി-ഇൻഫ്ലമേറ്ററി, കാർമിനേറ്റീവ് (ഗ്യാസ്-റിലീവിംഗ്), ആന്റിമൈക്രോബയൽ ഗുണങ്ങൾ പ്രകൃതിദത്ത സംയുക്തമാണ്. യൂജെനോൾ ദഹനനാളത്തിന്റെ സുഗമമായ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു.
യുഎഇയിൽ നാളെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യത
അബുദാബി :-യുഎഇയിൽ നാളെ മണിക്കൂറിൽ40 കിലോമീറ്റർ വേഗ തയിൽ ശക്തമായപൊടിക്കാറ്റ് വീശാൻ സാധ്യത.നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോള ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ റിപ്പോർട്ട് പ്രകാരം ജൂൺ 1 ഞായറാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ഇത് ചിലപ്പോൾ പൊടിപടലമാകും. പകൽ സമയത്ത് കാറ്റ് ക്രമേണ ശക്തി പ്രാപിക്കുകയും 40 കിലോ മീറ്റർ വേഗതയിൽ എത്തുമെന്നും ദൃശ്യപരത കുറയുവാൻ സാധ്യത ഉണ്ടെന്നും പറയുന്നു .നേരിയതോ മിതമായതോ ആയ വടക്കുപടി ഞ്ഞാറൻ കാറ്റ് ചില സമയങ്ങളിൽ, പൊടിയും മണലും വീശാൻ ഇടയാക്കും, കൂടാതെ ചില തുറന്ന പ്രദേശങ്ങളിൽ ചിലപ്പോൾ ദൃശ്യപരത കുറയ്ക്കും,” NCM പ്രവചനം പറഞ്ഞു.കാറ്റിൻ്റെ വേഗത മണിക്കൂറിൽ 15 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കാനഡയിൽ കാട്ടുതീ പടരുന്നു : ചരിത്രത്തിലെഏറ്റവും വലിയ കാട്ടുതീ:ആയിരങ്ങളെ ഒഴിപ്പിച്ചു
ഓട്ടാവാ :-കാനഡയിൽ കാട്ടുതീ പടരുന്നു : ചരിത്രത്തിലെഏറ്റവും വലിയകാട്ടുതീ: ആയിരങ്ങളെ ഒഴിപ്പിച്ചു.2025 മെയ് മാസം കാനഡ യിൽ വ്യാപകമായ കാട്ടു തീകൾ വലിയ ദുരന്തമായി മാറിയി ട്ടുണ്ട്. പ്രധാനമായും മനിറ്റോബ, സാസ്കാ ച്ചെവാൻ, ആൽബർട്ട എന്നീ പ്രവിശ്യകളിലാണ് തീപിടിത്തം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇത് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ സീസണു കളിൽ ഒന്നായി മാറിയിട്ടുണ്ട്.2025 മെയ് 30-നുള്ളതിൽ കാനഡയിൽ ഏകദേശം 1,377 കാട്ടുതീകൾ സജീവമാണ്, അതിൽ 94 എണ്ണം നിയന്ത്രണാതീതമായ നിലയിലാണ്.
മനിറ്റോബ പ്രവിശ്യയിൽ ഏകദേശം 200,000 ഹെക്ടർ വനഭൂമി കത്തിയി ട്ടുണ്ട്, ഇത് വാർഷിക ശരാശരി യുടെ മൂന്നിരട്ടിയാണെന്ന് റിപ്പോർ ട്ടുകൾ പറയുന്നു . ഫ്ലിൻ ഫ്ലോൺ (Flin Flon) നഗരത്തിലെ മുഴുവൻ ജനങ്ങളും ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. മനിറ്റോബയിൽ 23 സജീവ തീപിടി ത്തങ്ങളുണ്ട് .
സാസ്കാച്ചെവാൻ: 14 സജീവ കാട്ടുതീകളുണ്ട്, അതിൽ ചിലത് നിയന്ത്രണാതീതമാണ്.
ആൽബർട്ട 51 കാട്ടുതീകൾ സജീവമാണ്, ചിലത് എണ്ണോയിൽ കമ്പനികളുടെ പ്രവർത്തനങ്ങളെ ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു .
അടിയന്തരാവസ്ഥയും ഒഴിപ്പിക്കൽ നടപടികളും ഒഴിപ്പിക്കൽ: മനിറ്റോബയിൽ 17,000-ത്തിലധികം ആളുകൾ ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫ്ലിൻ ഫ്ലോൺ നഗരത്തിലെ മുഴുവൻ ജനങ്ങളും ഒഴിപ്പിക്കപ്പെട്ടു .
അടിയന്തരാവസ്ഥ: മനിറ്റോബയും സാസ്കാച്ചെവാനും പ്രവിശ്യാതല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് .സൈനിക സഹായം: കാനഡൻ സൈന്യവും അമേരിക്കൻ ഫയർഫൈറ്റർമാരും (125 പേർ) രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുന്നു .
ഈ കാട്ടുതീകളുടെ വ്യാപനം കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഉയർന്ന താപനിലയും കുറവായ ഈർപ്പവും മൂലമാണ്. 2023-ലെ കാട്ടുതീ സീസൺ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും നാശകരമായതായിരുന്നു, 2025-ലെ സീസൺ അതിനേക്കാൾ ഗുരുതരമാകാൻ സാധ്യതയുണ്ട് .
ആരോഗ്യ നിർദ്ദേശങ്ങൾ
പുക ബാധിത പ്രദേശങ്ങളിൽ: പുക ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർ N95 മാസ്കുകൾ ധരിക്കുക, വീടുകളിൽ എയർ പ്യൂരിഫയർ ഉപയോഗിക്കുക, പുറത്ത് പോകുന്നത് പരിമിതപ്പെടുത്തുക.
.

