spot_img
Home Blog Page 49

സൗദി അറേബ്യയിൽ വ്യാപക പരിശോധന: 21,000ലേറെ പ്രവാസികൾ അറസ്റ്റിലായി

0

റിയാദ്:- സൗദി അറേബ്യയിൽ വ്യാപക പരിശോധന: 21,000ലേറെ പ്രവാസികൾ അറസ്റ്റിലായി.സൗദിയിൽ വിവിധ നിയമലംഘകരായ വിദേശികളെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധന കർശനമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ച കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് 21,000-ലധികം പേരെയാണ് പിടികൂടിയത്. ഇവരിൽ 12,200 താമസ നിയമലംഘകരും 5,600 അതിർത്തി സുരക്ഷാ ലംഘകരും 3,400 തൊഴിൽ നിയമലംഘകരുമാണ്.രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 34 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരിൽ 15,300 പുരുഷന്മാരും 2,226-ലധികം സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 10,000-ലധികം നിയമലംഘകരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,400 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്

അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

അർജൻ്റീനയിലെ മെൻഡോസയിൽ ഭൂചനം

0

മെൻഡോസ :അർജൻ്റീനയിലെ മെൻഡോസയിൽ ഭൂചനം. അർജൻ്റീനയിലെ മെൻഡോസ മേഖലയിൽ ഇന്ന് രാവിലെ റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെൻ്റർ (ഇഎംഎസ്‌സി) അറിയിച്ചു.

ഭൂകമ്പം 120 കിലോമീറ്റർ (75 മൈൽ) ആഴത്തിലായിരുന്നുവെന്ന് ഇഎംഎസ്‌സി അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

യുഎഇ പൊതുമാപ്പ്; പ്രവാസികൾക്ക് നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതർ

0

അബുദാബി :- യുഎഇ പൊതുമാപ്പ്; പ്രവാസികൾക്ക് നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതർ.അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി (ഐസിപി)അറിയിച്ചിരുന്നു. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകൾ ശരിയാക്കി വീസ നിയമവിധേയരാകാനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 

ഐ.സി.പി (ഐസിപി) സെന്ററുകള്‍ വഴിയോ, ഐ.സി.പി അംഗീകാരമുള്ള ടൈപ്പിങ് സെന്ററുകള്‍ വഴിയോ, ഓണ്‍ലൈനായോ അപേക്ഷിക്കാവുന്നതാണ്. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രവാസി കേരളീയര്‍ക്ക്  നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ

ദുബായ് : പ്രവീൺ കുമാർ : +971 50 351 6991, അഡ്വ. ഗിരിജ  : +971 55 3963907, രാജൻ കെ  : +971 55 7803261

അബുദാബി : ഉബൈദുള്ള : +971 50 5722959,

റാസൽഖൈമ : ഷാജി കെ : +971 50 3730340,

അൽ ഐൻ : റസൽ മുഹമ്മദ് : +971 50 4935402,

ഫുജൈറ : ഉമ്മർ ചൊലക്കൽ  : +971 56 2244522,

ഷാർജ : ജിബീഷ് കെ ജെ  : +971 50 4951089

ഇതുകൂടാതെ uaeamnesty@gmail.com എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. 

മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് ഫോട്ടോ, അപേക്ഷകന്റെയും സ്പോണ്‍സറുടേയും പാസ്പോർട്ടുകളുടെ പകർപ്പ്, ആശ്രിതരുടെ സർട്ടിഫിക്കറ്റുകൾ (കുട്ടികൾക്ക്), എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി അപേക്ഷയുടെ രസീത് എന്നീ രേഖകള്‍ അപേക്ഷ നല്‍കുന്നതിന് ആവശ്യമായി വന്നേക്കാം.അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ലഭ്യമാണ്. നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം (യു.എ.ഇ) വിടണം. അനധികൃത താമസക്കാര്‍ക്ക് ജോലി നൽകുന്നത് ഒഴിവാക്കണമെന്ന് യുഎഇയിലെ തൊഴിലുടമകൾക്കും നിര്‍ദ്ദേശമുണ്ട്.  ഇത് ലംഘിക്കുന്നവര്‍ കനത്ത പിഴയും ഒടുക്കേണ്ടിവരും.

ടെസ്‌ല X മോഡൽ 2025 ഡിസംബറിൽ ഇന്ത്യയിൽ എത്തും

0

ടെസ്‌ല മോഡൽ എക്സ് 2025 ഡിസംബറിൽ ഇന്ത്യയിൽ എത്തും.ലോംഗ് റേഞ്ച്, പ്ലെയ്‌ഡ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളുള്ള ടെസ്‌ല മോഡൽ എക്‌സ് ഒരു ഓൾ-ഇലക്‌ട്രിക് എസ്‌യുവിയാണ്. ഇതിൽ ലോംഗ് റേഞ്ചിന് 0-96kmph (0-60mph) സ്പ്രിൻ്റ് വേഗത കൈവരിക്കാൻ 3.8സെക്കൻഡ് മതിയാകും. എന്നാൽ പ്ലെയ്‌ഡിനാകട്ടെ
2.5 സെക്കൻഡ് മതി. ടെസ്‌ല രണ്ട് ഇലക്ട്രിക് പവർട്രെയിനുകളിൽ അന്താരാഷ്ട്ര-സ്പെക്ക് മോഡൽ X വാഗ്ദാനം ചെയ്യുന്നു: ലോംഗ് റേഞ്ച്, പ്ലെയ്ഡ്. ലോംഗ് റേഞ്ച് വേരിയൻ്റിന് ഡ്യുവൽ മോട്ടോർ സെറ്റപ്പ് ലഭിക്കുമ്പോൾ, പ്ലെയ്ഡ് വേരിയൻ്റിന് ട്രൈ-മോട്ടോർ സജ്ജീകരണമാണ് ലഭിക്കുന്നത്. രണ്ട് വേരിയൻ്റുകളിലും ഓൾ-വീൽ ഡ്രൈവ് സംവിധാനമുണ്ട്. ലോംഗ് റേഞ്ച് പതിപ്പ് 579 പരിധി അവകാശപ്പെടുമ്പോൾ പ്ലെയ്ഡ് വേരിയൻ്റ് 547 കി.മീറ്ററാണ് വാഗ്ദാനം ചെയ്യുന്നത്.198.9 ഇഞ്ച് (5,052 മിമി) നീളവും 89.4 ഇഞ്ച് (2,271 എംഎം) വീതിയും കണ്ണാടികളുള്ളതും 66 ഇഞ്ച് (1,684 മിമി) ഉയരവുള്ള ടെസ് ല എക്സ് മോഡലിന് 206 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്.

ഫീച്ചറുകൾ : 
17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സ്‌മാർട്ട്‌ഫോണുകൾക്കുള്ള രണ്ട് വയർലെസ് ചാർജിംഗ് പാഡുകൾ എന്നിവ മോഡൽ എക്‌സിൻ്റെ സവിശേഷതയാണ്. കൂടാതെ, പിന്നിലെ യാത്രക്കാർക്കായി 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ശക്തമായ 22-സ്പീക്കർ 960W സൗണ്ട് സിസ്റ്റവും ഇത് വാഗ്ദാനം ചെയ്യുന്നു.

സുരക്ഷ: പാസഞ്ചർ, ഡ്രൈവർ എയർബാഗുകൾ, ക്രാഷ് സെൻസറുകൾ, ട്രൈ മോട്ടോർ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഫ്രണ്ട് കൂട്ടിയിടി മുന്നറിയിപ്പ്, സൈഡ് കൂട്ടിയിടി മുന്നറിയിപ്പ്, എമർജൻസി ലെയ്ൻ ഡിപ്പാർച്ചർ ഒഴിവാക്കൽ, തിരുത്തൽ, അക്‌സെറ്ററേഷൻ എന്നിവയുൾപ്പെടെയുള്ള വിപുലമായ സുരക്ഷാ ഫീച്ചറുകൾ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ക്യാബിൻ ഓവർഹീറ്റ് പ്രൊട്ടക്ഷൻ, ഇൻ-ആപ്പ് വെഹിക്കിൾ ലൊക്കേഷൻ മോണിറ്ററിംഗ്, ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ.


ഡീപ് ബ്ലൂ മെറ്റാലിക്, മിഡ്‌നൈറ്റ് സിൽവർ മെറ്റാലിക്, പേൾ വൈറ്റ് മൾട്ടി കോട്ട്, റെഡ് മൾട്ടി കോട്ട്, സോളിഡ് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ വിപണിയിൽ എത്തുന്ന ഈ കാറിൻ്റെ വിലയാരംഭിക്കുന്നത് രണ്ട് കോടി മുതലാണ്.

നവംബർ 24 മുതൽ ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് പ്രഖ്യാപിച്ചു

0

ദുബായ്: –നവംബർ 24 മുതൽ ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് പ്രഖ്യാപിച്ചു. ദുബായ് സാലിക്കിലെ പുതിയ രണ്ട് ടോള്‍ഗേറ്റുകള്‍ നവംബര്‍ 24 മുതലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.. ‘ബിസിനസ് ബേ ഗേറ്റ്’, ‘അല്‍ സഫ സൗത്ത് ഗേറ്റ്’ എന്നിവയാണ് പുതിയ ടോള്‍ ഗോറ്റുകള്‍. ഇതോടെ ദുബായില്‍ സാലിക്ക് പ്രവര്‍ത്തിപ്പിക്കുന്ന ടോള്‍ഗേറ്റുകളുടെ എണ്ണം 10 ആയി. സാലിക് പുതിയ ഗേറ്റുകള്‍ ആരംഭിക്കുന്ന കാര്യം ഓഗസ്റ്റ് 28-ന് പ്രഖ്യാപിച്ചിരുന്നു. അവയാണ് ഈ മാസം അവസാന വാരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.പുതിയ രണ്ട് ടോള്‍ ഗേറ്റുകള്‍ ശെയ്ഖ് സായിദ് റോഡ് സ്ട്രെച്ചിലൂടെയും പുറത്തേക്കും വാഹന നീക്കം കൂടുതല്‍ സുഗമവും കാര്യക്ഷമവുമാവുമെന്ന് അധികൃതര്‍ അറിയിച്ചു. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവിടങ്ങളിലാണ് പുതിയ സാലിക്ക് ഗേറ്റുകള്‍ വരുന്നത്. അല്‍ ഖൈല്‍ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അല്‍ മൈദാന്‍ സ്ട്രീറ്റിനും ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ശെയ്ഖ് സായിദ് റോഡിലെ അല്‍ സഫ സൗത്തിലും സ്ഥിതി ചെയ്യുന്ന രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി വരുന്നതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടില്‍ നിന്ന് 10 ആയി ഉയരും.ഷാര്‍ജ, അല്‍ നഹ്ദ, അല്‍ ഖുസൈസ് എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അല്‍ ഖൈല്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന പാലമെന്ന നിലയില്‍ ബിസിനസ് ബേയിലെ പാലം ഏറെ തിരക്കേറിയ കേന്ദ്രമാണ്. പുതിയ ഗേറ്റുകള്‍ ഇതുവഴിയുള്ള ട്രാഫിക്ക് 16 ശതമാനം വരെ കുറയ്ക്കുമെന്ന് സാലിക് സിഇഒ ഇബ്രാഹിം അല്‍ ഹദ്ദാദ് പറഞ്ഞു. പുതിയ സാലിക് ഗേറ്റുകള്‍ വരുന്നതോടെ അല്‍ ഖൈല്‍ റോഡില്‍ 12 മുതല്‍ 15 ശതമാനം വരെയും അല്‍ റബാത്ത് സ്ട്രീറ്റില്‍ 10 മുതല്‍ 16 ശതമാനം വരെയും ട്രാഫിക് കുറയും. അതേപോലെ ശെയ്ഖ് സായിദ് റോഡില്‍ നിന്ന് മൈദാന്‍ സ്ട്രീറ്റിലേക്ക് വലത്തോട്ടുള്ള ട്രാഫിക് 15 ശതമാനം കുറയും. ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റിനും മെയ്ദാന്‍ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം ഇത് മെച്ചപ്പെടുത്തും.

പുതിയ സാലിക് ടോള്‍ ഗേറ്റ് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഗേറ്റുകൾപ്രവർത്തനക്ഷമമാകുന്നതിനുമുൻപായി പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശങ്ങളും നൽകും. പുതിയ ഗേറ്റുകളുടെ പ്രവർത്തനം പൂർണമായും സൗരോർജത്തിലായിരിക്കും.

പുതിയ ഗേറ്റുകളിലെ നിരക്കുകൾ, സമയക്രമം എന്നിവ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഒരു വാഹനം ഗേറ്റുവഴി കടന്നുപോകുമ്പോൾ നാലുദിർഹമാണ് സാലിക് ഈടാക്കുന്നത്.

വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ സാലിക് സ്റ്റിക്കറുകൾ നിർബന്ധമായും പതിപ്പിക്കണം. പുതിയ വാഹനം വാങ്ങിയാലുടൻ സാലിക് സ്റ്റിക്കറും മറക്കാതെ വാങ്ങണം. വാഹനത്തിന്റെ മുൻവശത്താണ് സ്റ്റിക്കർ പതിപ്പിക്കേണ്ടത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി.) സാങ്കേതികവിദ്യയുപയോഗിച്ചാണ് സാലിക് പ്രവർത്തിക്കുന്നത്.

കഴിഞ്ഞവർഷം എട്ട് സാലിക് ഗേറ്റുകളിലായി 59.3 കോടി ട്രിപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തിന്റെ ആദ്യപകുതിയിലെ 23.8 കോടി യാത്രകൾ വഴി സാലികിന്റെ അർധവാർഷിക വരുമാനം 110 കോടി ദിർഹമായി ഉയർന്നു.

കഴിഞ്ഞവർഷം ഇതേ കാലയളവിനെയപേക്ഷിച്ച് വരുമാനത്തിൽ 5.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

നിലവിൽ അൽ ബർഷ, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നീപ്രദേശങ്ങളിലായി എട്ട് സാലിക് ഗേറ്റുകളാണുള്ളത്. പ്രധാന റോഡുകൾക്കുപുറമേ ജൂൺമുതൽ ദുബായ് മാളിലെ പാർക്കിങ്ങിലും സാലിക് ഏർപ്പെടുത്തിയിട്ടുണ്ട്.

സൗദി അറേബ്യ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ ഫാക്ടറികൾക്ക് പുതിയ നിയമം കൊണ്ടുവന്നു

0

റിയാദ് ;-സൗദി അറേബ്യ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ ഫാക്ടറികൾക്ക് പുതിയ നിയമം കൊണ്ടുവന്നു.2025 ജനുവരി മുതൽ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ ശീതീകരിച്ച് സൂക്ഷിക്കുന്ന (ഫ്രോസൺ) ഉൽപന്നങ്ങളുടെയും കോൾഡ് സ്റ്റോറേജിന്‍റെയും അനുബന്ധ സൗകര്യങ്ങളുടെയും താപനില ‘വസൽ’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച് അപ്ഡേറ്റ് ചെയ്യണം. ശീതീകരിച്ച ഭക്ഷ്യ വസ്തുക്കളുണ്ടാക്കുന്നഫാക്ടറികൾക്കും വെയർഹൗസുകൾക്കും ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും തീരുമാനം ബാധകമാകും.ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ ഫാക്ടറികൾ, വെയർഹൗസുകൾ, കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയിലെ താപനിലയും ഈർപ്പവും അളക്കുന്ന മീറ്ററുകളെ ഓൺലൈനായി ‘വസൽ’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാനാണ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഉദ്ദേശിക്കുന്നത്. ഫുഡ് ആൻഡ്ഡ്രഗ് അതോറിറ്റി ഉദ്ദേശിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിനിസ്‌ട്രേഷൻ ‘എസ്റ്റിലാ’ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ച ഒരു പുതിയ പദ്ധതിയിലൂടെയാണ് ഇതിന് തയ്യാറെടുക്കുന്നത്.

ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെയും പൊതുതാൽപ്പര്യവും പൊതുജനാരോഗ്യവും കൈവരിക്കുന്നതിന് സർക്കാർ ഏജൻസികളും സ്വകാര്യമേഖലയും തമ്മിലുള്ള സംയോജിത പ്രവർത്തനത്തിെൻ്റെചട്ടക്കൂടിനുള്ളിലാണിത്. ഭക്ഷ്യശൃംഖലയുടെ ഘട്ടങ്ങളിൽ ഭക്ഷ്യസുരക്ഷക്ക് ഉണ്ടാകാവുന്ന അപകടസാധ്യതകളെ അടിസ്ഥാനമാക്കിയുമാണ്.
‘ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനും സംഭരിക്കുന്നതിനുമുള്ള പൊതുവായ നിബന്ധനകൾ’ എന്നതിനായുള്ള സാങ്കേതിക വ്യവസ്ഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി. താപനില പുറത്ത് നിന്ന് എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന ഒരു സ്ഥലത്തായിരിക്കണമെന്നും വ്യവസ്ഥയിലുണ്ട്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന എല്ലാ ഫാക്ടറികളോടും വെയർഹൗസുകളോടും അവയുടെ ഗതാഗത മാർഗങ്ങളോടും അതോറിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകളും താപനില സൂചിപ്പിക്കുന്ന ഇലക്ട്രോണിക് ലിങ്കേജും പൂർത്തിയാക്കാൻ ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. 2025 ജനുവരി മുതൽ ഈ മൂന്ന് വ്യവസ്ഥകളും നിർബന്ധമാവും.

പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്പനികളുടെ എണ്ണം 540 ആയി ഉയര്‍ന്നു

0

റിയാദ്: സൗദിയിൽ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്പനികളുടെ എണ്ണം 540 ആയി വർധിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് വ്യക്തമാക്കി. റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിൽ ചിലത് ഏറ്റവും വലിയ ബഹുരാഷ്ട്രകമ്പനികളാണ്.”വിഷൻ 2030’ ലക്ഷ്യം വെച്ചത് 2030-ഓടെ 500 കമ്പനികൾ എന്നതാണ്. എന്നാൽ അഞ്ച് വർഷം ബാക്കിയുള്ളപ്പോൾ തന്നെ ആ ലക്ഷ്യം മറികടന്നു.

2016-ൽ ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) 70 ശതമാനത്തിലധികം വളർന്നു. 2014 മുതൽ പ്രതിവർഷം നാല് മുതൽ അഞ്ച് വരെ ശതമാനം എണ്ണയിതര സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചക്ക് വിഷൻ സംരംഭങ്ങൾ സംഭാവന നൽകിയിട്ടുണ്ട്.ജി20 രാജ്യങ്ങളിൽ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാണ് സൗദിയുടേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗദി സാമ്പത്തിക വ്യവസ്ഥ മധ്യപൂർവേഷ്യയുടെ സാമ്പത്തിക കേന്ദ്രമാണ്. മേഖലയിലെ യുദ്ധവും ചെങ്കടലിലെ കപ്പൽഗതാഗത അസ്വസ്ഥതകളും ഇതിനെ കാര്യമായി ബാധിച്ചില്ല. കാരണം വളർച്ചയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ തടസ്സപ്പെടുത്തുന്നതിനേക്കാൾ കൂടുതലാണ്. സമ്പദ്‌ വ്യവസ്ഥയുടെ ശക്തിയാൽ ആഗോളതലത്തിൽ വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞു.

സൗദിയിലേക്ക് 3.3 ലക്ഷം കോടി ഡോളർ നേരിട്ടുള്ള നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. അത് ഞങ്ങൾ നേടും. അതിനെ വളർച്ച മൂലധന സമവാക്യം എന്ന് ഞങ്ങൾ വിളിക്കുന്നു. ഈ സമവാക്യം വർഷം തോറും എട്ട് ശതമാനം എന്നതിന് തുല്യമായി വളരുകയാണ്. ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം രാജ്യത്ത് പ്രവർത്തിക്കാൻ നിേക്ഷപ ലൈസൻസ് നേടിയ വിദേശ കമ്പനികളുടെ എണ്ണം 10 മടങ്ങ് വർധിച്ചു. വിനോദസഞ്ചാര മേഖലയിൽ, കഴിഞ്ഞ വർഷം സൗദിയിലെത്തിയ ടൂറിസ്റ്റുകളുടെയും സന്ദർശകരുടെയും എണ്ണം 10 കോടി ആയതായും മന്ത്രി പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ നിങ്ങളെ ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചോ..? ജോലിസ്ഥലത്ത് ആരെങ്കിലും നിങ്ങളോട് വിവേചനം കാട്ടിയോ…? ഈ നമ്പറുകളിൽ പരാധി നൽകു. പരിഹാരം ഉറപ്പ്.

0

നിയമലംഘകർക്ക് ആറുമാസം മുതൽ 10 വർഷം വരെ തടവും അഞ്ചു ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ

ദുബായ്: – യു എ ഇയിൽ സോഷ്യൽ മീഡിയയിലൂടെ നിങ്ങളെ ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചോ.. ?ജോലി സ്ഥലത്ത് ആരെങ്കിലും നിങ്ങളോട് വിവേചനം കാട്ടിയോ…?ഭയപ്പെടേണ്ട ദുബായ് ഭരണകൂടം നിങ്ങളോടൊപ്പമുണ്ട്. കാരണം സഹിഷ്ണുതയും സമാധാനവും പ്രദാനംചെയ്യുന്ന രാജ്യമാണ് യു.എ.ഇ. ഇവിടെ മതം, ജാതി, ലിംഗം, വംശം തുടങ്ങി എല്ലാത്തരം വിവേചനങ്ങളും റിപ്പോർട്ട് ചെയ്യാൻ ഒട്ടേറെ മാർഗങ്ങൾ നിലവിലുണ്ട്. വിവേചനങ്ങൾക്കെതിരേ 2015-ലാണ് യു.എ.ഇയിൽ നിയമം പ്രാബല്യത്തിലായത്. പിന്നീട്, 2023-ൽ കൂടുതൽ ശിക്ഷാനടപടികൾചേർത്ത് ഭേദഗതിചെയ്തു.മതവിദ്വേഷമുണ്ടാക്കുന്ന പദപ്രയോഗവും പ്രസംഗവും, അവഹേളനം, ഓൺലൈൻ വഴി അപമാനിക്കൽ, ജോലി സ്ഥലത്തെ വിവേചനം തുടങ്ങി ഏതൊരു പ്രവൃത്തിയും ഈ രാജ്യത്ത് കുറ്റകരമാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ അധികാരികളെ നേരിട്ട് അറിയിക്കാം. യു.എ.ഇ. പോലീസിന്റെ ഓൺലൈൻ സേവനങ്ങൾവഴി പരാതി നൽകാം. നിയമലംഘകർക്ക് ആറുമാസം മുതൽ 10 വർഷം വരെ തടവും അഞ്ചു ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.

പരാതി നൽകാൻ

അബുദാബി പോലീസിന്റെ അമാൻ സേവനത്തിലൂടെ 8002626, 8002828 എന്ന നമ്പറുകളിലേക്ക് എസ്.എം.എസ്. അയക്കാം.

ദുബായ് പോലീസിന്റെ അൽ അമീൻ സേവനത്തിലൂടെ 8004888 എന്ന നമ്പറിലോ യു.എ.ഇ.ക്ക് പുറത്തുള്ളവർക്ക് +9718004888 എന്ന നമ്പറിലൂടെയോ പരാതികൾ നൽകാം.

ഷാർജ പോലീസിന്റെ നജീദ് സേവനത്തിലൂടെ 800151 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്യാം. അല്ലെങ്കിൽ 7999 നമ്പറും ഉപയോഗിക്കാം.ജുഡീഷ്യൽ അധികാരികൾ മുഖേന പരാതി നൽകി കേസ് ഫയൽ ചെയ്യാം.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ (ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് ഇമിറേറ്റൈസേഷൻ മന്ത്രാലയം) ഓൺലൈൻ ചാനലുകൾ വഴി ജോലിസ്ഥലത്തെ വിവേചനം റിപ്പോർട്ട് ചെയ്യാം. പരാതിക്കൊപ്പം കേസിനെ പിന്തുണയ്ക്കുന്ന കാര്യമായ തെളിവുകൾ ഹാജരാക്കണം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽനിന്നോ അല്ലെങ്കിൽ ഓഫീസുകളിൽനിന്നോ ഔദ്യോഗിക പരാതി ഫോറം ലഭിക്കും.സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെപരാതികളറിയിക്കാം.തെളിവുകൾ ഒപ്പം ഹാജരാക്കുന്നത് പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത മെച്ചപ്പെടുത്തും. സാക്ഷിമൊഴികളും സമർപ്പിക്കാം.മനുഷ്യാവകാശ പരാതികൾ ഹ്യൂമൻ റൈറ്റ്‌സ് ഓഫീസ് ജൂഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്, അബുദാബി കമ്യൂണിറ്റി അതോറിറ്റി (സി.ഡി.എ) എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യാം. സി.ഡി.എ.യുടെ 8002121 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ human_rights@cda.gov.ae എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യാം.മനുഷ്യാവകാശ പരാതികൾ ഹ്യുമൻ റൈറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷനിലും അറിയിക്കാം. (https://nhriuae.com/en)വിവേചന പ്രശ്നങ്ങൾ യു.എ.ഇ യിലെ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രാലയത്തിലും അറിയിക്കാം. info@tolerance.gov.ae എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

യുഎഇ വിസ പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടി

0

ദുബായ്: -യുഎഇ വിസ പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടി.ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി, യുഎഇ വിസ പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് നീട്ടുന്നതായി വ്യാഴാഴ്ച പ്രഖ്യാപിച്ചു, പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും.

സെപ്റ്റംബർ 1-ന് ആരംഭിച്ച പദ്ധതി ഒക്ടോബർ 31-ന് അവസാനിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ആയിരക്കണക്കിന് താമസക്കാർ തങ്ങളുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തി, സർക്കാർ അധികാരികൾ അധികമായി താമസിക്കുന്നവർക്ക് ദശലക്ഷക്കണക്കിന് പിഴകൾ ഒഴിവാക്കി.
ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലിയാണ് ഈക്കാര്യം അറിച്ചത്. “യുഎഇയുടെ 53-ാമത് യൂണിയൻ ദിനാഘോഷത്തോടനുബന്ധിച്ചും രാജ്യത്തിൻ്റെ മാനുഷികവും പരിഷ്‌കൃതവുമായ മൂല്യങ്ങളുടെ ആൾരൂപമായാണ് (മാപ്പ്) സമയപരിധി നീട്ടാനുള്ള തീരുമാനം.
“രാജ്യം വിടുകയോ തൊഴിൽ കരാർ നേടുകയോ അവരുടെ താമസസ്ഥലം ഭേദഗതി ചെയ്ത് രാജ്യത്ത് തുടരുകയോ ചെയ്തുകൊണ്ട് തങ്ങളുടെ നില പരിഹരിക്കാൻ ആഗ്രഹിക്കുന്ന നിയമലംഘകരുടെ അപ്പീലുകൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയ്ക്കുള്ള പ്രതികരണം കൂടിയാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 31 -ലെ പൊതുമാപ്പ് സമയപരിധിക്ക് മുമ്പുള്ള അവസാന ദിവസങ്ങളിൽ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വർധനവും അൽ ഖൈലി ചൂണ്ടിക്കാട്ടി.

“അവസാന തീയതി നീട്ടാനുള്ള തീരുമാനം, പിഴയിൽ നിന്ന് ഒഴിവാക്കി, ഒരു റീ എൻട്രി നിരോധനം ലഭിക്കാതെ, നിയമലംഘകർക്ക് അവരുടെ നില പരിഹരിക്കാനുള്ള അവസാന അവസരമാണ്,” അൽ ഖൈലിം അഭിപ്രായപ്പെട്ടു: “ഇത് (അയവുള്ള നടപടികൾ) സംരംഭത്തിൻ്റെ മാനുഷിക വശം പ്രതിഫലിപ്പിക്കുന്നു. , കൂടാതെ നിയമലംഘകർക്ക് അവരുടെ പദവി പരിഹരിക്കാനും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ തരണം ചെയ്യാനും അവരുടെ മുഴുവൻ അവകാശങ്ങളും നേടിയെടുക്കാനും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനും കൂടുതൽ അവസരം നൽകാനുള്ള ICP’ യുടെ താൽപ്പര്യം ഉൾക്കൊള്ളുന്നു.”

നിയമലംഘകർ തങ്ങളുടെ പദവി ശരിയാക്കിയത് വലിയൊരു ജനപങ്കാളിത്തമാണെന്ന് അൽ ഖൈലി പറഞ്ഞു. കാലാവധി നീട്ടിയതിന് ശേഷവും താമസ നിയമങ്ങൾ ലംഘിക്കുന്നത് തുടരുന്ന ഓവർസ്റ്റേയർമാർക്കുള്ള പിഴ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
നിയമലംഘകർക്കെതിരെ ഐസിപി പരിശോധന ശക്തമാക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ മാസം ആദ്യം, നാടുകടത്തലും നിയമലംഘകരെ നോ-എൻട്രി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് നടപടികൾ കർശനമാക്കുമെന്നും ഐസിപി പറഞ്ഞു.

2007 മുതൽ യുഎഇ ഗവൺമെൻ്റ് ആരംഭിച്ച നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണ് ഇത്. 2018ൽ മുമ്പത്തെ പൊതുമാപ്പ് 2018 ഒക്ടോബർ 31 വരെ 90 ദിവസത്തേക്ക് മാത്രമേ പ്രവർത്തിക്കൂ, എന്നാൽ കൂടുതൽ അനുവദിക്കുന്നതിനായി ആ വർഷം ഡിസംബർ 31 വരെ രണ്ട് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. റെസിഡൻസി ലംഘിക്കുന്നവർക്ക് അവരുടെ പദവി ശരിയാക്കാനോ പിഴകളില്ലാതെ രാജ്യം വിടാനോ.
യുഎഇയിലുടനീളമുള്ള ഏത് ഐസിപി സെൻ്ററുകളിലും അംഗീകൃത ടൈപ്പിംഗ് സെൻ്ററുകളിലും ഓൺലൈൻ ചാനലുകളിലും ഓവർസ്റ്റേയേഴ്‌സിന് അപേക്ഷിക്കാമെന്ന് ഐസിപി അറിയിച്ചു.

ജോജു ജോര്‍ജിന് പണിയറിയാം . പക്ഷെ കേരള പോലീസിനെ അറിയില്ല

0

ചലച്ചിത്രതാരം ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പണി’ . ഈ ചിത്രത്തിലൂടെ തനിക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങും എന്നു കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം . മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം ശ്വാസം അടക്കിപ്പിടച്ചാണ് പ്രേക്ഷകർ കണ്ടത്.
തൃശ്ശൂര്‍ നഗരത്തെ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പശ്ചാത്തലമാക്കി ജോജു ജോർജ് അണിയിച്ചൊരുക്കിയ” പണി ” എന്ന ചലച്ചിത്രത്തിൽ ഗിരി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും സംവിധായൻ തന്നെ. ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

തൃശ്ശൂർ നഗരത്തിൽ ഒരു വൃദ്ധൻ നടത്തുന്ന മോട്ടോർ സൈക്കിൾ റിപ്പയർ ഷോപ്പിൽ ജോലി ചെയ്യുന്ന യുവാക്കളായ ഡോൺ സെബാസ്റ്റ്യൻ (സാഗർ സൂര്യ), സിജു കെ.ടി (ജുനൈസ് വി.പി.) എന്നിവരിലൂടെയാണ് കഥ വികാസം പ്രാപിക്കുന്നത്. നിഷ്കളങ്കരും ശാന്തരുമായ ഇവർ പട്ടപ്പകൽ തൃശ്ശൂർ നഗരത്തിൽ വച്ച് ഒരു കൊലപാതകം നടത്തുന്നു. അതെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളിലൂടെ പോകുന്ന കഥ വളരെ യാഥർശ്ചികമായി നഗരത്തിലെ മുൻ അധോലോക നായകനായിരുന്ന ഗിരിയിലേക്ക് തിരിയുന്നു – (ജോജു ജോർജ്) ഇതോടെ ചിത്രത്തിൻ്റെ കഥാഗതി മാറുന്നു.

ത്രില്ലര്‍ മൂഡിലാണ് ചിത്രത്തിന്റെ പോക്ക്. ത്രില്ലര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് കാണുന്നവര്‍ക്ക് “പണി” ഒരു നല്ല ദൃശ്യ വിരുന്ന് തന്നെയാണ് ഒരുക്കുന്നത്. നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരുവേള പാളി പോകുമായിരുന്ന സിനിമ നട്ടെല്ലുള്ള ഒരു തിരക്കഥ കൊണ്ട് ഭദ്രമാക്കിയിട്ടുണ്ട് ജോജു ജോർജ്.

ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറായാണ് ചിത്രം തിയേറ്ററുകളിലെത്തിയത് .എങ്കിലും കുടുംബന്ധങ്ങളുടെ നൂലിഴകളും സൗഹൃദത്തിൻ്റെ തീഷ്ണതയും, പ്രണയത്തിൻ്റെ ലൈംഗികതയും ഇതിൽ വളരെ മനോഹരമായി തന്നെ ജോജു ജോർജ് ഇതിൽ ചേർത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ രണ്ടരമണിക്കൂറോളം പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ ചിത്രത്തിന് സാധിച്ചു. എന്നാൽ സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാൽ എവിടയോ അല്പം ലോജിയ്ക്കില്ലാഴ്മ ചിത്രത്തിൻ്റെ ആസ്വാദനത്തെ ബാധിക്കുന്നതായി തോന്നും. പ്രത്യേകിച്ച് പോലിസിൻ്റെയും, ക്വട്ടേഷൻ ടീമിൻ്റെയും കാര്യപ്രാപ്തി ഇല്ലായ്മ. കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും സമർത്ഥരായ ഫോഴ്സാണ് കേരള പോലീസ് എന്നതിൽ തിരക്കഥകൃത്തിന് ഒഴികെ മറ്റ് ആർക്കും സംശയം കാണില്ല. സിറ്റി പോലീസ് കമ്മീഷണർ അടക്കം ഒരു വൻ ഫോഴ്സ് ഇറങ്ങി പുറപ്പെട്ടിട്ടും നഗരത്തെ ഞെട്ടിച്ച് രണ്ട് കൊലപാതകം നടത്തി മൊബൈയിലിലൂടെ നായകനെ ഭിഷണിപ്പെടുത്തിക്കൊണ്ടിരിക്കു രണ്ട് സാധാ ചെറുപ്പക്കാരെ കണ്ടെത്താൻ പോലീസിന് കഴിയുന്നില്ല എന്നത് ഏറെ അപഹാസ്യമായി തോന്നി. പ്രത്യേകിച്ചും ടെക്നോളജി ഇത്രയും വളർന്ന ഇക്കാലത്ത്. മാത്രമല്ല തൃശ്ശൂർ നഗരത്തിലെ ഉടുവഴികൾ സർവ്വതും അറിയുന്ന ക്വട്ടേഷൻ സംഘത്തിനും അവരെ കണ്ടെത്തുവാൻ കഴിയുന്നില്ല. ഒരു കാര്യം ഉറപ്പാണ് ഈ രണ്ടു കൂട്ടരെക്കുറിച്ചും ജോജു ജോർജിൻ്റെ അറിവ് വളരെ പരിമിതമാണ്. അതിൻ്റെ കുറ്റവും കുറവും പ്രേക്ഷകരെ അറിയ്ക്കാതെയാണ് ജോജു ജോർജ് “പണി “എന്ന തൻ്റെ കന്നി ചലച്ചിത്രം അണിയിച്ചൊരിക്കിരിക്കുന്നത്. അത് ജോജു ജോർജ് എന്ന സംവിധായകന് തൻ്റെ പണി ശരക്കും അറിയാവുന്നത് കൊണ്ട് തന്നെയാണ്.

മികച്ച പശ്ചാത്തസംഗീതം, മികച്ച ഛായാഗ്രഹണം എന്നിവ സിനിമയെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളാണ്. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത് അഭിനയയാണ്. സീമ, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട തൻ്റെ സിനിമാ ജീവിതത്തിലെ ജോജു ജോർജിൻ്റഅനുഭവ സമ്പത്താണ് അദ്ദേഹത്തിൻ്റെ ‘പണി’ എന്ന ചലച്ചിത്രം.