ദുബായ്:അംഗീകാരമില്ലാത്ത ഏജൻസികൾ വഴിയോ വ്യക്തിപര വുമായോതാൽക്കാലിക ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതി നെതിരെ താമസക്കാർക്ക് ‘മുന്നറി യിപ്പുമായി ദുബായ് പോലീസ്. വീടുകളുടെയും കുടുംബാംഗങ്ങ ളുടെയും സുരക്ഷ മുൻനിർത്തി, ലൈസൻസുള്ളതും അംഗീകൃത വുമായ ഏജൻസികൾ വഴിമാത്രമേ താൽക്കാലിക ജീവനക്കാരെ തിരഞ്ഞെടുക്കാവൂ എന്ന് പോലീസ് നിർദേശിച്ചു. ജനറൽ ഡിപ്പാർട്ട് മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റി ഗേഷന്റെ കീഴിലുള്ള ക്രെെം പ്രിവൻഷൻ വിഭാഗം നടത്തുന്ന ബോധവൽക്കരണ കാമ്പെയ്‌ന്റെ ഭാഗമായാണ് ഈ നിർദേശം.
താൽക്കാലികമായി എത്തുന്ന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകളും പശ്ചാത്തലവും കൃത്യമായി പരിശോധിച്ച ശേഷമേ അവരെ വീടിനുള്ളിൽ പ്രവേശി പ്പിക്കാവൂ. വ്യക്തമായ രേഖകളോ വിവരങ്ങളോ ഇല്ലാത്തവരെ യാതൊരു കാരണവശാലും വീട്ടിൽ ജോലിക്ക് നിർത്തരുത്.
പ്രധാന നിർദേശങ്ങൾ: വിലപിടിപ്പുള്ളവ സുരക്ഷിതമാക്കുക:
താൽക്കാലിക ജീവനക്കാർ വീട്ടിലുള്ളപ്പോൾ പണം, സ്വർണം, പ്രധാനപ്പെട്ട രേഖകൾ എന്നിവ സുരക്ഷിതമായ സ്ഥലങ്ങളിൽ ലോക്ക് ചെയ്തു സൂക്ഷിക്കുക. ഇത് മോഷണ സാധ്യതകൾ ഇല്ലാതാക്കാൻ സഹായിക്കും.
കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷ: അപരിചിതരോ പൂർണ്ണമായി വിശ്വാസമില്ലാത്തവരോ ആയ തൊഴിലാളികൾക്കൊപ്പം കുട്ടികളെയോ പ്രായമായവരെയോ തനിയെ വിടരുത്.
ജാഗ്രത പുലർത്തുക: താൽക്കാലിക തൊഴിലാളിക ളുടെയോ മണിക്കൂർ വേതനത്തിന് എത്തുന്ന ജീവനക്കാരുടെയോ ഭാഗത്തുനിന്ന് സംശയാസ്പദമായ എന്തെങ്കിലും പെരുമാറ്റമുണ്ടായാൽ ഉടൻ അധികൃതരെ അറിയിക്കണം.
“വീടുകളുടെ സുരക്ഷ എന്നത് ഒരു കൂട്ടായ ഉത്തരവാദിത്ത മാണ്. കൃത്യമായ ബോധവൽ ക്കരണത്തിലൂടെയും ജാഗ്രതയി ലൂടെയും മാത്രമേ കുറ്റകൃത്യങ്ങൾ തടയാനും സ്വത്തുക്കൾ സംരക്ഷി ക്കാനും സാധിക്കൂ.”
ദുബായ് പോലീസ്
ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയാ സ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ്ഐ’ (Police Eye)എന്ന സേവനം വഴിയോ, അടിയന്തര മല്ലാത്ത സാഹചര്യങ്ങൾക്ക് *901* എന്ന നമ്പറിലോ വിളിച്ച് വിവരങ്ങൾ അറിയിക്കാവുന്നതാ ണെന്നും പോലീസ് ഓർമ്മിപ്പിച്ചു.



