ദുബായ്: നിങ്ങൾ ദുബായിലേക്ക് ആദ്യമായി എത്തുന്ന ഒരാളായാലും അതല്ല അവധിക്കാലം ആഘോഷി ക്കാൻ എത്തിയതാണെങ്കിലും, അവിടെ കാണാനും ആസ്വദി ക്കാനും ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ ദുബായ് യാത്ര പൂർണ്ണമാകണമെങ്കിൽ നിങ്ങൾ കണ്ടിരിക്കേണ്ട ചില പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ടൂറിസ്റ്റുകൾക്കിടയിൽ ഏറെ പ്രശസ്തമായ, ദുബായ് സന്ദർ ശകർ തീർച്ചയായും കണ്ടിരിക്കേണ്ട 7 പ്രധാന സ്ഥലങ്ങൾ ഇവയാണ്:
1) അറ്റ്ലാന്റിസ് അക്വാവെഞ്ചർ (Atlantis Aquaventure)
ലോകത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്കുകളിൽ ഒന്നാണിത്. പ്രശസ്തമായ അറ്റ്ലാന്റിസ് ദി പാം ഹോട്ടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കുമായി 105-ലധികം വാട്ടർ സ്ലൈഡുകളുണ്ട്. സൺക്രീമും ഗോഗിൻസും കരുതി വാട്ടർ പാർക്ക് ആരാധകർക്ക് ഇവിടെ ആവേശകരമായ സമയം ആസ്വദിക്കാം. യു.എ.ഇ താമസക്കാർക്ക് ടിക്കറ്റുകളിൽ 40 ശതമാനം വരെ ഇളവുകളും ജന്മദിനം ആഘോഷിക്കുന്നവർക്ക് സൗജന്യ പ്രവേശനവും ഇവിടെ ലഭ്യമാണ്.
- സമയം: ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ.
2) ബുർജ് ഖലീഫ (Burj Khalifa)
828 മീറ്റർ ഉയരമുള്ള, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണിത്. ഇതിന്റെ 148-ാമത്തെ നിലയിലുള്ള ‘അറ്റ് ദി ടോപ്പ്’ ഒബ്സർവേഷൻ ഡെക്കിൽ കയറിയാൽ ദുബായിന്റെ മനോഹരമായ ആകാശ കാഴ്ചകൾ പൂർണ്ണമായി ആസ്വദിക്കാം.
- സമയം: ദിവസവും രാവിലെ 5 മുതൽ അർദ്ധരാത്രി വരെ.
3) ദുബായ് ഫ്രെയിം (Dubai Frame)
സബീൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ പ്രശസ്തമായ കാഴ്ചയിടം നഗരത്തിന്റെ പഴയതും പുതിയതുമായ മുഖങ്ങൾ ഒരേസമയം കാണിച്ചുതരുന്നു. 150 മീറ്റർ ഉയരത്തിലുള്ള ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള നടപ്പും അതുവഴിയുള്ള കാഴ്ചകളും സന്ദർശകർക്ക് പുതിയൊരു അനുഭവമായിരിക്കും.
- സമയം: ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ.
4) ദുബായ് സൂക്കുകൾ (Dubai Souks)
സുഗന്ധവ്യഞ്ജനങ്ങൾ,വസ്ത്രങ്ങൾ, സ്വർണം, പെർഫ്യൂമുകൾ എന്നിവ യെല്ലാം ലഭിക്കുന്ന പരമ്പരാഗത വിപണികളാണിത്. ദുബായിലെ പഴയകാല വ്യാപാര സംസ്കൃതി അടുത്തറിയാൻ ഉത്തമമായ ഇടം. തിരക്ക് ഒഴിവാക്കാൻ രാവിലെ ഒപ്പമോ അല്ലെങ്കിൽ രാത്രി 9 മണിക്ക് അടുത്തോ സന്ദർശിക്കു ന്നതാണ് കൂടുതൽ സൗകര്യപ്രദം.
5) ദുബായ് മോൾ (Dubai Mall)
1,200-ലധികം കടകളും 200-ലധികം ഭക്ഷണശാലകളുമുള്ള ലോകത്തിലെ ഏറ്റവും തിരക്കേറിയ മാളുകളിൽ ഒന്ന്. കൂറ്റൻ അക്വേറിയം, ഐസ് റിങ്ക്, ചൈന ടൗൺ എന്നിവയെല്ലാം ഉൾക്കൊ ള്ളുന്ന ഇത് ഒരു നഗരത്തിനുള്ളിലെ മറ്റൊരു നഗരം പോലെയാണ് അനുഭവപ്പെടുക.
- സമയം: ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ.
6) മ്യൂസിയം ഓഫ്ദി ഫ്യൂച്ചർ (Museum of the Future)
പുതിയ സാങ്കേതികവിദ്യകളുടെയും ഭാവി ലോകത്തിന്റെയും കാഴ്ചക ളൊരുക്കുന്ന അതിശയകരമായ മ്യൂസിയം. ആകാശത്തുനിന്ന് ഭൂമിയെ കാണുന്നതിന്റെ അനുഭൂതിയും, ഒരു ജയന്റ് റോബോട്ട് കൈകൊണ്ട് തയ്യാറാക്കുന്ന കോഫിയും ഇവിടെയുള്ള പ്രധാന ആകർഷണങ്ങളിൽ ചിലതാണ്.
- സമയം: ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ.
7) ബുർജ് അൽ അറബ് (Burj Al Arab)
ദുബായിന്റെ പ്രമുഖ ലാൻഡ്മാർ ക്കുകളിൽ ഒന്നായ ഈ ആഡംബര ഹോട്ടൽ നിലവിൽ നവീകരണ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി അടച്ചിട്ടിരി ക്കുകയാണ്. ചരിത്രത്തിലെ ആദ്യത്തെ പ്രധാന നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2027 അവസാനം മാത്രമേ ഇത് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കൂ. ടൂറുകളും നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്



