spot_img

യു.എ.ഇയിലെ പ്രവാസി മലയാളിക്ക് തിരിച്ചടി: ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി; പുതുക്കിയ നിരക്ക് ജൂലൈ ഒന്നിന് പ്രാബല്യത്തിൽ

Published:

ദുബായ്: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളെ ആശങ്കയിലാഴ്ത്തി പാസ്‌പോർട്ട് സേവനങ്ങളുടെ ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ദുബായിലെ ഇന്ത്യൻ കോൺസു ലേറ്റ് ജനറൽ അറിയിച്ചു. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് (2012-ന് ശേഷം) പാസ്‌പോർട്ട് നിരക്കകളിൽ ഇത്രയും വലിയൊരു വർദ്ധനവ് വരുത്തുന്നത്.
അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായ് കോൺസുലേറ്റ്, കൂടാതെ യു.എ.ഇയിലുടനീളമുള്ള ഔട്ട്‌സോഴ്‌സ്ഡ് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ (ICAC) എന്നിവടങ്ങളിലെല്ലാം പുതിയ നിരക്കുകൾ ബാധകമായിരിക്കും. ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകളിലെ പാസ്‌പോർട്ട് സേവന നിരക്കുകൾ ഏകീകരിക്കു ന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

സാധാരണ കാറ്റഗറി യിലെ 36 പേജുള്ള പാസ്‌പോർട്ടിന് 60 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് ഇനി മുതൽ 450 ദിർഹം നൽകണം. മുൻപ് ഇത് 285 ദിർഹമായിരുന്നു. ഇതേ പാസ്‌പോർട്ട് തത്കാൽ സംവിധാനത്തിലൂടെ ലഭിക്കാൻ 900 ദിർഹം ചെലവ് വരും. 60 പേജുള്ള വലിയ പാസ്‌പോർട്ടിന്റെ സാധാ രണ നിരക്ക് 630 ദിർഹമായും തത്കാൽ നിരക്ക് 1,080 ദിർഹ മായും ഉയർത്തിയിട്ടുണ്ട്.
പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത് പുതിയതിന് അപേക്ഷിക്കു ന്നവർക്ക് നിരക്കുകൾ ഇനിയും വർദ്ധിക്കും. ഇത്തരംസാഹചര്യ ങ്ങളിൽ 36 പേജ് പാസ്‌പോർട്ടിന് സാധാരണ നിരക്കായി 900 ദിർഹവും തത്കാലിന് 1,350 ദിർഹവും നൽകണം. കേടുപടുകൾ വന്ന 60 പേജിന്റെ പാസ്‌പോർട്ടിന് സാധാരണ നിരക്ക് 1,080 ദിർഹവും തത്കാൽ നിരക്ക് 1,530 ദിർഹവുമാണ്.
18 വയസ്സിന് താഴെയുള്ള കുട്ടിക ളുടെ പാസ്‌പോർട്ട് ഫീസിലും വലിയ മാറ്റങ്ങളുണ്ട്. സാധാരണ 36 പേജ് പാസ്‌പോർട്ടിന് ഏകദേശം 70 ശതമാനത്തോളം വർദ്ധനവോടെ പുതിയ നിരക്ക് 325 ദിർഹമായി. മുൻപ് ഇത് 190 ദിർഹമായിരുന്നു. കുട്ടികളുടെ തത്കാൽ നിരക്ക് 775 ദിർഹമാണ്. കുട്ടികളുടെ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ സാധാരണ നിരക്ക് 775 ദിർഹവും തത്കാൽ നിരക്ക് 1,225 ദിർഹവുമായിരിക്കും. എന്നാൽ എട്ട് വയസ്സ് വരെയുള്ള കുട്ടികളുടെ പുതിയ (Fresh) പാസ്‌പോർട്ട് അപേക്ഷകൾക്ക് 10 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് സാധാരണ നിരക്ക് 295 ദിർഹവും തത്കാൽ നിരക്ക് 700 ദിർഹവുമായിരിക്കും. ഈ ഇളവ് പാസ്‌പോർട്ട് പുതുക്കുന്ന വർക്ക് (Re-issue) ലഭിക്കില്ല.
പാസ്‌പോർട്ടിന് പുറമെ മറ്റ് അനുബന്ധ സേവനങ്ങളുടെ നിരക്കുകളും ഉയർത്തിയിട്ടുണ്ട്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ എന്നിവയുടെ നിരക്ക് 95 ദിർഹത്തിൽ നിന്നും 145 ദിർഹമായി ഉയർത്തി. പുതുതായി ഉൾപ്പെടുത്തിയ എമർജൻസി സർട്ടിഫിക്കറ്റിന് 60 ദിർഹവും സർട്ടിഫിക്കറ്റ് ഓഫ് ഐഡന്റിറ്റിക്ക് 180 ദിർഹവുമാണ് ഈടാക്കുക. ഈ രണ്ട് സേവനങ്ങളും തത്കാൽ സ്കീമിൽ ലഭ്യമാകില്ല.
മുതിർന്നവർക്ക് (18 വയസ്സിന് മുകളിൽ) നൽകുന്ന പാസ്‌പോർട്ടു കളുടെ പരമാവധി കാലാവധി 10 വർഷമായിരിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് 5 വർഷം അല്ലെങ്കിൽ അവർക്ക് 18 വയസ്സ് തികയുന്നത് വരെ മാത്രമായിരിക്കും പാസ്‌പോർട്ട് കാലാവധി. പ്രഖ്യാപിച്ച ഈ നിരക്കുകൾക്ക് പുറമെ, ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയുടെ സർവീസ് ചാർജും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) ലെവിയും വെവ്വേറെ നൽകേണ്ടതുണ്ട്.
പാസ്‌പോർട്ട് നിരക്ക് വർദ്ധനവി നൊപ്പം തന്നെ യു.എ.ഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് പങ്കാളിയിലും മാറ്റം വന്നിട്ടുണ്ട്. ജൂലൈ 1 മുതൽ ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽ.എൽ.സി’ (Alhind Tours and Travels LLC) യു.എ.ഇയിലെ പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലാർ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഏക ഔദ്യോഗിക സേവന ദാതാവായി ചുമതലയേറ്റു. മുൻപുണ്ടായിരുന്ന ബി.എൽ.എസ് ഇന്റർനാഷണൽ (BLS), എസ്.ജി.ഐ.വി.എസ് ഗ്ലോബൽ (SGIVS) എന്നിവയ്ക്ക് പകരമായാണ് അൽഹിന്ദ് വരുന്നത്. യു.എ.ഇയിൽ 35 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുന്നതാണ് ഈ നിരക്ക് വർദ്ധനവ്.

Cover Story

Related Articles

Recent Articles