ഷാർജ:- സോഷ്യൽ മീഡിയ വഴി ഡോക്ടറുടെ കുറിപ്പടിയില്ലാതെ മൗൺജാരോ കുത്തിവെപ്പുകൾ അനധികൃതമായി വിറ്റ കേസിൽ മൂന്നുപേർക്ക് ഷാർജ മിസ്ഡീമീ നേഴ്സ് കോടതി പിഴയും ശിക്ഷയും വിധിച്ചു.
ലൈസൻസില്ലാതെ മരുന്ന് വിറ്റതിനും ഫാർമസി നടത്തിയ തിനും രണ്ട് പ്രതികൾക്ക് പതിനായിരം ദിർഹം വീതം പിഴ ചുമത്തി നിയമവിരുദ്ധമായി പണമിടപാടുകൾ നടത്തിയ മൂന്നാമത്തെ പ്രതിക്ക് അയ്യായിരം ദിർഹം പിഴയുമാണ് കോടതി വിധിച്ചത്. പിടിച്ചെടുത്ത മരുന്നു കളും കേസുമായി ബന്ധപ്പെട്ട പണവും കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനുമായി ഉപയോഗി ക്കുന്ന മൗൺജാരോ മരുന്ന് സോഷ്യൽ മീഡിയയിലൂടെ അനധികൃതമായി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണ ത്തിലാണ് പ്രതികൾ പിടിയിലായത് വിചാരണയിൽ പ്രതികൾ കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു
പ്രമേഹ ചികിത്സയിലും ശരീരഭാരം കുറയ്ക്കുന്നതിലും വലിയ സ്വാധീനം ചെലുത്തുന്ന മൗൺജാരോ മരുന്നിന് നിരവധി ഗുണങ്ങളും ഒപ്പം ശ്രദ്ധിക്കേണ്ട പാർശ്വഫലങ്ങളുമുണ്ട് ടൈപ്പ് രണ്ട് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാൻ ഈ മരുന്ന് ഏറെ സഹായകരമാണ് വിശപ്പ് കുറയ്ക്കാനും ശരീരത്തിലെ അമിത കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു എന്നതിനാ ലാണ് ഇന്ന് ലോകമെമ്പാടും ഇതിന് ഇത്രയധികം ജനപ്രീതി ലഭിച്ചിരി ക്കുന്നത് എന്നാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെയും നിരീക്ഷണ വുമില്ലാതെയും ഇത് ഉപയോഗിക്കു ന്നത് ഗുരുതരമായ ആരോഗ്യപ്രശ്ന ങ്ങൾക്ക് കാരണമാകും മനംപിടത്തം ഛർദ്ദി വയറിളക്കം വയറുവേദന തുടങ്ങിയ സാധാരണ പാർശ്വഫലങ്ങൾക്ക് പുറമെ ദഹനവ്യവസ്ഥയെ ഗുരുതരമായി ബാധിക്കാനും ചിലരിൽ ഇത് കാരണമാകാറുണ്ട് വ്യാജവ്യാപാ രത്തിലൂടെയും അനധികൃത ഓൺലൈൻ വഴിയും ഇത്തരം മരുന്നുകൾ വാങ്ങുമ്പോൾ ഗുണനിലവാരമില്ലാത്തതോ കാലഹരണപ്പെട്ടതോ ആയ മരുന്നുകൾ ലഭിക്കാനും അത് ജീവന് തന്നെ ആപത്തായി മാറാനും സാധ്യതയുള്ളതിനാൽ ആരോഗ്യവിദഗ്ദ്ധരുടെ കൃത്യമായ കുറിപ്പടിയില്ലാതെയും അനുമതിയില്ലാതെയും ഉള്ള മരുന്നുപയോഗവും കച്ചവടവും കർശനമായി ഒഴിവാക്കേണ്ടതാണ്


