ബുറൈദ: ഇശൽ ബുറൈദ 2026 പ്രോഗ്രാമിനോടനുബന്ധിച്ച് ജൂലൈ 30, 2026 വ്യാഴാഴ്ച വൈകുന്നേരം ബുറൈദ ഇവന്റ് ഓഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ, സൗദി അറേബ്യയിലും മറ്റ് ജി.സി.സി രാജ്യങ്ങളിലുമായി സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹ്യപ്രവർത്തകനും ഗൾഫ് മലയാളി ഫെഡറേഷൻ (GMF) ജി.സി.സി ചെയർമാനുമായ റാഫി പാങ്ങോടിനെ അഖിലൻ ബുറൈദ കമ്മിറ്റി സ്നേഹാദരവോടെ ആദരിച്ചു.
പ്രവാസലോകത്ത് ദുരിതമനുഭ വിക്കുന്നവർക്കും വിവിധ നിയമക്കു രുക്കുകളിൽ അകപ്പെടുന്ന പ്രവാസികൾക്കും നിയമസഹാ യവും ശരിയായ മാർഗനിർദേശവും ലഭ്യമാക്കുന്നതിനായി അദ്ദേഹം വർഷങ്ങളായി നടത്തിയ നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് ഈ ആദരവിന് ആധാരമായത്. വിവിധ ജി.സി.സി രാജ്യങ്ങളിലെ നിയമങ്ങളും നടപടിക്രമങ്ങളും പ്രവാസികൾക്ക് മനസ്സിലാക്കിക്കൊ ടുക്കുകയും, ബന്ധപ്പെട്ട സംഘടന കളുടെയും അധികൃതരുടെയും സഹകരണത്തോടെ നിരവധി പേർക്ക് നിയമപരമായ സഹായം ലഭ്യമാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു.
സമൂഹസേവന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2026-ൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിലുള്ള “രാഷ്ട്ര സേവന പുരസ്കാരം” റാഫി പാങ്ങോടിന് ലഭിച്ചിരുന്നു. ആ നേട്ടത്തിന്റെ അംഗീകാരമായാണ് ഇശൽ ബുറൈദ 2026 വേദിയിൽ അഖിലൻ ബുറൈദ കമ്മിറ്റി അദ്ദേഹത്തെ സ്നേഹാദരവോടെ ആദരിച്ചത്.പ്രമുഖ സോഷ്യൽ മീഡിയ കലാകാരനായ നിഷാദ് സുൽത്താനും കുടുംബവും ചേർന്നാണ് ഉപഹാരവും സ്നേഹാദരവും സമർപ്പിച്ചത്.. അഖിലൻ ബുറൈദ പ്രസിഡന്റ് ഷാജഹാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ആയിരക്കണ ക്കിന് ആളുകൾ സാക്ഷികളായ വേദിയിൽ നടന്ന ഈ ആദരം പരിപാടിയുടെ ശ്രദ്ധേയ നിമിഷങ്ങ ളിലൊന്നായി മാറി.
ആദരവിന് നന്ദി അറിയിച്ച റാഫി പാങ്ങോട്, പ്രവാസികളുടെ ക്ഷേമത്തിനും നിയമപരമായ സംരക്ഷണത്തിനുമായി ഭാവിയിലും കൂടുതൽ ആത്മാർഥതയോടെ പ്രവർത്തിക്കുമെന്ന് അറിയിച്ചു. സമൂഹസേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധപ്ര വർത്തകർക്കും ഈ അംഗീകാരം സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.



