ന്യൂഡൽഹി:ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ (Bundibugyo virus disease) അതിവേഗം പടരുന്ന പശ്ചാത്തല ത്തിൽ, വിദേശത്തുനിന്നും ഇന്ത്യയിലേക്ക് വരുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രക്കാർക്കും ആരോഗ്യ സ്വയംസാക്ഷ്യപത്രം (Health Self-Declaration) നിർബന്ധമാക്കി. ഇതിനായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ‘എയർ സുവിധ 2.0’ (Air Suvidha 2.0) പോർട്ടൽ പുനരാരംഭിച്ചു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ എബോള വ്യാപനം ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്ത രാവസ്ഥയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ അടിയന്തര നടപടി.
പ്രവാസികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
* യാത്രയ്ക്ക് മുൻപ്ഫോറം പൂരിപ്പിക്കണം: ഇന്ത്യയിലേക്കുള്ള യാത്ര തിരിക്കുന്നതിന് 24 മണിക്കൂ റിനുള്ളിൽ ഓൺലൈൻ വഴി ‘എയർ സുവിധ’ സെൽഫ് ഡിക്ലറേ ഷൻ ഫോം (SDF) നിർബന്ധമായും പൂരിപ്പിച്ചിരിക്കണം. വെബ് ചെക്ക്-ഇൻ സമയത്ത് ഇത് ചെയ്യുന്നതാ യിരിക്കും കൂടുതൽ സൗകര്യപ്രദം.
* രേഖപ്പെടുത്തേണ്ട വിവരങ്ങൾ: കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, രോഗബാധിതരുമായോ രോഗബാധിത പ്രദേശങ്ങളുമായോ സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന വിവരം, നിലവിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ ഫോമിൽ വ്യക്തമാക്കണം.
* കൈയ്യിൽ കരുതുക: ഓൺലൈനായി സമർപ്പിച്ച ഫോമിന്റെ കോപ്പി ഡൗൺലോഡ് ചെയ്ത് കൈയ്യിൽ സൂക്ഷിക്കണം. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ഇമിഗ്രേഷൻ കൗണ്ടറിലോ ഇന്റർനാഷണൽ ട്രാവൽ ഹെൽത്ത് ഡെസ്കിലോ ഇത് കാണിക്കേണ്ടതുണ്ട്.
പ്രത്യേക അറിയിപ്പ്: എയർ സുവിധ ഫോം കൃത്യമായി പൂരിപ്പിക്കാത്ത യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടികളിൽ കാലതാമസമോ അല്ലെങ്കിൽ ഇന്ത്യയിലേക്കുള്ള പ്രവേശന വിലക്കോ നേരിടേണ്ടി വന്നേക്കാം. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനും സമ്പർക്കമില്ലാത്ത (Contactless) പരിശോധന ഉറപ്പാക്കാനുമാണ് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയിരി ക്കുന്നത്.
ആശങ്കയായി പുതിയ വൈറസ് വകഭേദം
നിലവിൽ പടരുന്ന ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന അപൂർവ്വ ഇനം എബോള വൈറസിന് നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ കർശനമായ അതിർത്തി നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഏർപ്പെടുത്തി വരുന്നത്. അതിനാൽ നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികൾ യാത്രയ്ക്ക് മുൻപ് എയർ സുവിധ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
എബോള ഭീതി: ഇന്ത്യയിലേക്ക് വരുന്ന പ്രവാസികൾക്ക് ‘എയർ സുവിധ’ ഡിക്ലറേഷൻ നിർബന്ധമാക്കി
Published:
Cover Story



