spot_img

ദുബായ് മെട്രോ ബ്ലൂ ലൈൻ പുറത്തുവിട്ടു: 14 പുതിയ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് ഇവിടെയെല്ലാം ?

Published:

ദുബായ്:ദുബായിലെ പൊതുഗതാ ഗത ശൃംഖലയെ കൂടുതൽ ശക്തമാക്കിക്കൊണ്ട് പ്രഖ്യാപിച്ച ‘ദുബായ് മെട്രോ ബ്ലൂ ലൈൻ’ പദ്ധതിയുടെ നിർമാണപ്രവർ ത്തനങ്ങൾ അതിവേഗം പുരോഗമി ക്കുന്നു. 21 കിലോമീറ്റർ, 9 കിലോമീറ്റർ എന്നിങ്ങനെ രണ്ട് പ്രധാന റൂട്ടുകളിലായി ആകെ 30 കിലോമീറ്റർ നീളത്തിലാണ് പുതിയ ബ്ലൂ ലൈൻ വരുന്നത്. ദുബായിൻ്റെ വടക്കുകിഴക്കൻ മേഖലകളെ നിലവിലുള്ള മെട്രോ ശൃംഖലയു മായി ബന്ധിപ്പിക്കുന്ന ഈ പദ്ധതി 2029-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ദുബായ് മെട്രോയുടെ ഇരുപതാം വാർഷിക ത്തോടനുബന്ധിച്ചായിരിക്കും ഈ ചരിത്ര നേട്ടം.
പദ്ധതിയുടെ പ്രധാന ടണലിംഗ് (തുരങ്കം നിർമാണ) ജോലികൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും 2025 മേയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
കുറയുന്ന ഗതാഗതക്കുരുക്ക്:      ബ്ലൂ ലൈൻ പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ നഗരത്തിലെ ഗതാഗത ക്കുരുക്കിൽ 20 ശതമാനം കുറവു ണ്ടാകുമെന്നാണ്പ്രതീക്ഷി ക്കുന്നത്.
യാത്രക്കാർ: പ്രതിദിനംലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന ഈ ലൈൻ വഴി പ്രതിവർഷം ഒരു ദശലക്ഷത്തോളം താമസക്കാർക്കും സന്ദർശകർക്കും യാത്രാസൗകര്യം ലഭിക്കും.
അണ്ടർഗ്രൗണ്ട് സെക്ഷൻ: പദ്ധതിയുടെ 15.5 കിലോമീറ്റർ ഭാഗം ഭൂമിക്കടിയിലൂടെയാണ് കടന്നുപോ കുന്നത്. ഇതിലെ ഏറ്റവും വലിയ ഭൂഗർഭ സ്റ്റേഷൻ ദുബായ് ഇൻ്റർനാ ഷണൽ സിറ്റി 1-ൽ ആയിരിക്കും. വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി:  ഈ റൂട്ടിലെ 9 പ്രധാന മേഖലകളിൽ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താ വളത്തിലേക്ക് (DXB) നേരിട്ട് കണക്റ്റിവിറ്റി ലഭിക്കും. വെറും 20 മിനിറ്റുകൊണ്ട് വിമാനത്താ വളത്തിൽ എത്തിച്ചേരാനാകും.
റെക്കോർഡ് സ്റ്റേഷൻ: ദുബായ് ക്രീക്ക് ഹാർബറിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ നിർമ്മിക്കും. ‘ഇമാർ പ്രോപ്പർട്ടീസ് സ്റ്റേഷൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റേഷന് പ്രതിദിനം 70,000-ത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും.
ബ്ലൂ ലൈൻ കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളും റൂട്ടുകളും:
1.അൽ ജദ്ദാഫ് (Al Jaddaf): ബ്ലൂ ലൈൻ്റെ ഒന്നാം റൂട്ട് നിലവിലുള്ള ഗ്രീൻ ലൈനിലെ ക്രീക്ക് സ്റ്റേഷനിൽ നിന്നാണ് ആരംഭിക്കുന്നത്. ഇത് ഇരു ലൈനുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇൻ്റർചേഞ്ച് സ്റ്റേഷനായിരിക്കും.
2.അൽ റാഷിദിയ (Al Rashidiya): നിലവിൽ റെഡ് ലൈനിലെ ‘സെൻ്റർ പോയിൻ്റ്’ സ്റ്റേഷൻ എന്നറിയപ്പെ ടുന്ന ഇവിടെ നിന്നാണ് ബ്ലൂ ലൈൻ്റെ രണ്ടാമത്തെ റൂട്ട് ആരംഭിക്കുന്നത്.
3.ദുബായ് ഫെസ്റ്റിവൽ സിറ്റി (Dubai Festival City): വലിയ മാളും ജനസാന്ദ്രതയുമുള്ള ഈ മേഖല യ്ക്ക് പുതിയ മെട്രോ വലിയ ആശ്വാസമാകും. ക്രീക്ക് സ്റ്റേഷനി ലേക്ക് പോകാൻ ഇനി അബ്ര ബോട്ടുകളെ മാത്രം ആശ്രയി ക്കേണ്ടി വരില്ല.
4.റാസ് അൽ ഖോർ (Ras Al Khor): പ്രശസ്തമായ പക്ഷിസങ്കേ തമുള്ള ഈ പ്രദേശം ദുബായ് എയർപോർ ട്ടുമായും മറ്റ് പ്രധാന നഗരഭാഗങ്ങ ളുമായും നേരിട്ട് ബന്ധിപ്പിക്കപ്പെടും.
5.ഇൻ്റർനാഷണൽ സിറ്റി (International City): ബ്ലൂലൈൻ വഴി ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന പ്രദേശമാണിത്. ഡ്രാഗൺ മാർട്ട് സ്ഥിതി ചെയ്യുന്ന ഇവിടെ മൂന്ന് സ്റ്റേഷനുകൾ ഉണ്ടാകും. ഇതിലൊന്ന് ഭൂഗർഭ ഇൻ്റർചേഞ്ച് സ്റ്റേഷനായിരിക്കും.
6.ദുബായ് സിലിക്കൺ ഒയാസിസ് (Dubai Silicon Oasis): ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായുള്ള ഈ സാങ്കേതിക വിദ്യ ഹബ്ബിലൂടെയും ബ്ലൂ ലൈൻ കടന്നുപോകും.
7.അക്കാദമിക് സിറ്റി (Academic City):നിരവധി അന്താരാഷ്ട്ര സർവ്വകലാശാലകളും അമ്പതിനാ യിരത്തോളം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാഭ്യാസ നഗരത്തിന് പുതിയ മെട്രോ സ്റ്റേഷൻ വലിയ അനുഗ്രഹ മാകും.
8.മിർദിഫ് (Mirdif):  മിർദിഫ് സിറ്റി സെൻ്ററും മുഷ്രിഫ് പാർക്കുമുള്ള ഈ ജനവാസ മേഖലയ്ക്ക് നേരിട്ടുള്ള ഗതാഗത സൗകര്യം ഇതിലൂടെ ലഭിക്കും.
9.അൽ വർഖ (Al Warqa): മെട്രോയുടെ ചെറിയ രണ്ടാമത്തെ റൂട്ടിലാണ് അൽ വർഖ വരുന്നത്. ദുബായ് സഫാരി പാർക്കിലേക്ക് പോകുന്നവർക്കും ഈ മേഖലയിലെ അറുപതിനായിര ത്തോളം താമസക്കാർക്കും ഇത് ഏറെ ഉപകാരപ്പെടും.
വരും ദിവസങ്ങളിൽ ഈ റൂട്ടിലെ ഓരോ സ്റ്റേഷനുകളുടെയും ഔദ്യോഗിക നാമങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിക്കുന്നതായിരിക്കും

Cover Story

Related Articles

Recent Articles