ദുബായ്: നഗരവാസികളെ ആവേശത്തിലാഴ്ത്തി ലോകത്തിലെ ഏറ്റവും വലിയ സൗജന്യ കമ്യൂണിറ്റി ഫിറ്റ്നസ് ഇവന്റായ ‘ദുബായ് റൺ’ ഞായറാഴ്ച (നവംബർ 22) നടക്കും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പി ക്കുന്ന ഈ മെഗാ പരിപാടിയിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുക. പരിപാടിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ ദുബായിലെ ഏറ്റവും തിരക്കേറിയ പാതയായ ശൈഖ് സായിദ് റോഡ് വാഹനഗതാഗതം പൂർണ്ണമായി ഒഴിവാക്കി ഭീമൻ റണ്ണിംഗ് ട്രാക്കായി മാറ്റും. തികച്ചും സൗജന്യമായി പങ്കെടുക്കാവുന്ന ഈ പരിപാടിയി ലേക്ക് ഇപ്പോഴും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.
കുടുംബങ്ങൾക്കും തുടക്ക ക്കാർക്കും അനുയോജ്യമായ 5 കിലോമീറ്റർ റൂട്ടും, പരിചയസമ്പ ന്നരായ ഓട്ടക്കാർക്കായി 10 കിലോമീറ്റർ റൂട്ടുമാണ് ഒരുക്കിയി രിക്കുന്നത്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന 5 കിലോമീറ്റർ റൂട്ട്, ബുർജ് ഖലീഫ, ദുബായ് ഓപ്പറ എന്നിവ കടന്ന് ദുബായ് മാളിന് സമീപം സമാപിക്കും. ഇതേ സ്ഥലത്ത് നിന്ന് തന്നെ ആരംഭി ക്കുന്ന 10 കിലോമീറ്റർ റൂട്ട് ദുബായ് കനാൽ ബ്രിഡ്ജ് കടന്ന് ശൈഖ് സായിദ് റോഡിലൂടെ ചുറ്റി ഡി.ഐ.എഫ്.സി (DIFC) ഗേറ്റിന് സമീപമാണ് അവസാനിക്കുക.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വർക്ക് പേര്, ജനനത്തീയതി, ഫോൺ നമ്പർ, ഇമെയിൽ, താമസിക്കുന്ന നഗരം എന്നിവ നൽകി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കുട്ടികളെയും കൂടെ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യ മുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് രാവിലെ 4 മണി മുതൽ 7 മണി വരെയുള്ള അരമണിക്കൂർ ഇടവേളകളിൽ തങ്ങൾക്ക് അനുയോജ്യമായ സ്റ്റാർട്ടിംഗ് സമയം തിരഞ്ഞെടുക്കാവു ന്നതാണ്. 30 ദിവസം തുടർച്ചയായി ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പ്രധാന ഭാഗമാണിത്. ഞായറാഴ്ച രാവിലെ 6.30-ന് ആരംഭിക്കുന്ന ഓട്ടം 9 മണിയോടെ സമാപിക്കും. തുടർന്ന് ശൈഖ് സായിദ് റോഡ് സാധാരണ ഗതാഗതത്തിനായി തുറന്നു കൊടുക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർ ശനിയാഴ്ചയ്ക്കകം (നവംബർ 21) സബീൽ പാർക്ക് ഫിറ്റ്നസ് വില്ലേജിൽ നിന്ന് തങ്ങളുടെ ‘ബിബ്’ (Bib) നിർബന്ധമായും കൈപ്പറ്റേ ണ്ടതാണ്. ബിബ് ഇല്ലാത്തവരെ ഓട്ടത്തിൽ പങ്കെടുക്കാൻ അനുവദി ക്കില്ല. സ്റ്റാർട്ടിംഗ് പോയിന്റിലേക്ക് എത്താൻ ദുബായ് മെട്രോ ഉപയോ ഗിക്കുന്നതാണ് ഏറ്റവും ഉചിതം. ഓട്ടക്കാർക്ക് കൃത്യസമയത്ത് എത്തുന്നതിനായി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്. സബീൽ പാർക്കിലേക്ക് പോകുന്നവർ മാക്സ് (Max) മെട്രോ സ്റ്റേഷനിൽ ഇറങ്ങണം. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്കായി 10 ദിർഹം നിരക്കിൽ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.



