spot_img

ഇന്ത്യയുടെ വിസ നിയമങ്ങളിൽ വൻ അഴിച്ചു പണി : പുതിയ നിയമങ്ങൾ 2026 അവസാനത്തോടെ നിലവിൽവരും

Published:

​വിദേശ ടൂറിസ്റ്റുകൾക്കും ബിസി നസ്സ് യാത്രക്കാർക്കും വിദ്യാർത്ഥി കൾക്കും ചികിത്സതേടിയെത്തുന്ന രോഗികൾക്കും ഇന്ത്യ സന്ദർശനം കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി വിസ സമ്പ്രദായത്തിൽ സമഗ്രമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. നിലവിലുണ്ടായിരുന്ന 13 പ്രധാന വിസ വിഭാഗങ്ങൾ 9 ആയി ചുരുക്കിയതായി അധികൃതർ വ്യക്തമാക്കി. സാങ്കേതിക നവീകരണങ്ങൾ പൂർത്തിയാകുന്ന തോടെ 2026 അവസാനത്തോടെ പുതിയ പരിഷ്കരിച്ച സംവിധാനം നിലവിൽ വരും.
​വിസ അപേക്ഷാ ഫോമുകളിലെ ഫീൽഡുകളുടെ എണ്ണം 65 മുതൽ 70 ശതമാനം വരെ വെട്ടിക്കുറച്ചി ട്ടുണ്ട്. കൂടാതെ സബ്-വിഭാഗങ്ങൾ 49-ൽ നിന്ന് 23 ആയി കുറച്ചതും അപേക്ഷാ നടപടികൾ കൂടുതൽ സുഗമമാക്കും.
​പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
​* ടൂറിസ്റ്റ് വിസ ‘വിസിറ്റർ വിസ’ ആയി മാറുന്നു: ടൂറിസത്തിന് പുറമെ ഹ്രസ്വകാല ബിസിനസ്സ് മീറ്റിം ഗുകൾ, മെഡിക്കൽ കൺസൾട്ടേ ഷനുകൾ, വെൽനസ് റിട്രീറ്റുകൾ, യോഗാ പ്രോഗ്രാമുകൾ, ഇന്ത്യൻ ഭാഷകൾ, സംഗീതം, കലകൾ എന്നിവയിലെ കോഴ്സുകൾ എന്നിവയ്ക്കായി പുതിയ വിസിറ്റർ വിസ (Visitor Visa) കൊണ്ടുവരുന്നു.
* ​വി-1 (V-1): 30 ദിവസത്തിനു ള്ളിൽ മൾട്ടിപ്പിൾ എൻട്രി അനുവദിക്കുന്നു.
​വി-2 (V-2): 1, 5 അല്ലെങ്കിൽ 10 വർഷം വരെ കാലാവധിയുള്ള ദീർഘകാല സന്ദർശനങ്ങൾക്കായി. മലയാളി കയറുന്നതുപോലെയുള്ള പർവ്വതാരോഹണ പ്രവർത്തന ങ്ങളും ഇതിൽ ഉൾപ്പെടുത്തി യിട്ടുണ്ട് (ആറ് മാസത്തെ പ്രത്യേക മൾട്ടിപ്പിൾ എൻട്രി വ്യവസ്ഥ യോടെ).
*​മെഡിക്കൽ വിസകൾ (Medical Visas): ചികിത്സയ്ക്കായി ഇന്ത്യയി ലെത്തുന്ന വിദേശികൾക്ക് ഡിഫോൾട്ടായി ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കും. ‘ഹീൽ ഇൻ ഇന്ത്യ’ (Heal in India) പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം.
​എം-1 (M-1): ആയുഷ് ഒഴികെയുള്ള പരമ്പരാഗത ചികിത്സ.
​എം-3 (M-3): ആയുഷ് (AYUSH) സമ്പ്രദായത്തിലുള്ള ചികിത്സ.
​ഒപ്പം കൂടെവരുന്ന അറ്റൻഡന്റുകൾക്കായി എം-2, എം-4 വിസകളും ലഭ്യമാണ്. പുതിയ മാറ്റത്തിലൂടെ ഓരോ സന്ദർശന ത്തിനും പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും.
​വിദ്യാർത്ഥി വിസകൾ (Student Visas): വിദ്യാർത്ഥി വിസകൾ രണ്ട് പ്രധാന വിഭാഗങ്ങളായി ചുരുക്കി.
​*എസ്-1 (S-1): സ്കൂൾ, ബിരുദം, ബിരുദാനന്തര വിദ്യാഭ്യാസം എന്നി വയ്ക്ക്.
​*എസ്-2 (S-2): ഡോക്ടറൽ ഗവേഷണം, സന്ദർശക ഫാക്കൽറ്റി, ഇന്റേൺഷിപ്പ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, ശാസ്ത്രീയ പര്യവേക്ഷണങ്ങൾ എന്നിവയ്ക്ക്.
​’സ്റ്റഡി ഇൻ ഇന്ത്യ’ പോർട്ടൽ വഴി പ്രവേശനം നേടുന്ന വിദ്യാർത്ഥി കൾക്ക് അഞ്ച് വർഷം വരെയോ കോഴ്സിന്റെ കാലാവധി വരെയോ ഉള്ള ഇ-എസ്1 (e-S1) വിസ ലഭിക്കും.
​ബിസിനസ്സ് വിസകൾ (Business Visas):
​ബി-1 (B-1): ഇന്ത്യയിൽ വ്യാവസാ യിക-വാണിജ്യ സംരംഭങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ദീർഘകാല ബിസിനസ്സ് പ്രവർത്ത നങ്ങൾക്ക്.
​ബി-2 (B-2): ഹ്രസ്വകാല കോൺ ട്രാക്ട് ജോലികൾ, കോൺഫറൻ സുകൾ, കായികം, സാംസ്കാരിക പരിപാടികൾ, സിനിമ നിർമ്മാണം, പ്രത്യേക സാങ്കേതിക അസൈൻ|മെന്റുകൾ എന്നിവയ്ക്ക്. ഉപകരണ ങ്ങൾ സ്ഥാപിക്കൽ, മെയിന്റനൻസ്, ക്വാളിറ്റി കൺട്രോൾ എന്നിവ യ്ക്കായി എത്തുന്ന എൻജിനീ യർമാർക്കും ഐ.ടി വിദഗ്ദ്ധർക്കും ഇതിലൂടെ പ്രയോജനം ലഭിക്കും.
​ പുതിയ 9 പ്രധാന വിസ വിഭാഗങ്ങൾ
​പരിഷ്കരിച്ച സംവിധാനപ്രകാരം ഇനിപ്പറയുന്ന 9 പ്രധാന വിഭാഗങ്ങ ളാണ് ഉണ്ടാകുക:
​1.ബിസിനസ്സ് (Business)
​2.ഡിപ്ലോമാറ്റിക് (Diplomatic)
​3.വർക്ക് (Work)
​4.ജേർണലിസ്റ്റ് (Journalist)
​5.മെഡിക്കൽ (Medical)
6.ഔദ്യോഗികം (Official)
7. (Student)
8.വിസിറ്റർ (Visitor)
9. (Miscellaneous –  വംശജരായ ചില വ്യക്തികൾ, അവരുടെ കുടുംബങ്ങൾ, ദീർഘകാല വിസ ഹോൾഡർമാരുടെ ആശ്രിതർ എന്നിവർക്കായി)
​നിലവിൽ 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇലക്ട്രോണിക് വിസ (ഇ-വിസ) സൗകര്യം ലഭ്യമാണ്. ആഗോളതലത്തിലെ മികച്ച സമ്പ്ര ദായങ്ങൾ പഠിച്ച ശേഷമാണ് ഇന്ത്യ വിസ നിയമങ്ങളിൽ ഈ ചരിത്രപ രമായ മാറ്റങ്ങൾ കൊണ്ടുവന്നി രിക്കുന്നത്.

Cover Story

Related Articles

Recent Articles