ദുബായ് : –2026-ലെ ആഗോള വിജ്ഞാന സൂചികയിൽ (Global Knowledge Index – GKI) അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 26-ാം സ്ഥാനവും കരസ്ഥമാക്കി യു.എ.ഇ. 60.4 പോയിന്റുകൾ നേടിയാണ് യു.എ.ഇ ഈ നേട്ടം കൈവരിച്ചത്. നവീകരണത്തിലും സാങ്കേതിക വിദ്യയിലും അധിഷ്ഠിതമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്ന തിലും മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിലും രാജ്യം വഹിക്കുന്ന നിർണ്ണായക പങ്ക് ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണ് ഈ അംഗീകാരം.
ദുബായിൽ നടന്ന ‘നോളജ് സമ്മിറ്റ് 2026’-ന്റെ പ്രത്യേക പതിപ്പിലാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷനും (MBRF) ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയും (UNDP) സംയുക്തമായി സൂചികാ ഫലങ്ങൾ പ്രഖ്യാപിച്ചത്. ‘അറിവ്: മാറുന്ന ലോകത്തെ പ്രതിസന്ധികളെ അതിജീവിക്കൽ’ (Knowledge: Navigating Crises in a Changing World) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ വിവിധ മേഖലകളിലെ വിദഗ്ധരും ഗവേഷകരും നയരൂപീകരണ വിദഗ്ധരും പങ്കെടുത്തു.
അറബ് രാജ്യങ്ങളുടെ പട്ടികയിൽ 50.4 പോയിന്റോടെ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും ആഗോളത ലത്തിൽ 47-ാം സ്ഥാനത്തുമെത്തി. 48.1 പോയിന്റോടെ ഖത്തർ അറബ് തലത്തിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 59-ാം സ്ഥാന ത്തും ഇടംപിടിച്ചു. ബഹ്റൈൻ 46.3 പോയിന്റോടെ അറബ് തലത്തിൽ നാലാം സ്ഥാനത്തും ആഗോളതല ത്തിൽ 67-ാം സ്ഥാനത്തുമെത്തി യപ്പോൾ, 45.5 പോയിന്റോടെ ഒമാൻ അറബ് തലത്തിൽ അഞ്ചാം സ്ഥാനത്തും ആഗോളതലത്തിൽ 72-ാം സ്ഥാനത്തും എത്തി. ആഗോള പട്ടികയിൽ 69.8 പോയിന്റോടെ സ്വിറ്റ്സർലൻഡാണ് ഒന്നാമത്. സിംഗപ്പൂർ (69.0), സ്വീഡൻ (68.4), ഡെൻമാർക്ക് (66.0), നോർവേ (65.9) എന്നിവ യാണ് ആദ്യ അഞ്ച് സ്ഥാനങ്ങ ളിലുള്ള മറ്റ് രാജ്യങ്ങൾ.
സുസ്ഥിര മാനവ വികസനം മുന്നോട്ട് കൊണ്ടുപോകുന്ന തിനായി രാജ്യങ്ങൾ എങ്ങനെ അറിവ് ഉൽപ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും പ്രയോഗിക്കു കയും ചെയ്യുന്നു എന്നതിന്റെ സമഗ്രമായ വിലയിരുത്തലാണ് ഈ സൂചിക നൽകുന്നത്. ദ്രുതഗതിയിലുള്ള ആഗോള മാറ്റങ്ങളുമായി പൊരുത്തപ്പെടാനും വെല്ലുവിളികളെ നേരിടാനും രാജ്യങ്ങളെ പ്രാപ്തമാക്കുന്നതിൽ അറിവിനുള്ള പ്രാധാന്യമാണ് GKI 2026 എടുത്തുകാണിക്കുന്നതെന്ന് MBRF സി.ഇ.ഒ ജമാൽ ബിൻ ഹുവൈറെബ് പറഞ്ഞു. വിദ്യാഭ്യാസത്തിനും നവീകരണ ത്തിനും ജനങ്ങൾക്കും മുൻഗണന നൽകുന്ന യു.എ.ഇ ഭരണനേതൃ ത്വത്തിന്റെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധികളെ നേരിടാനും അവയിൽ നിന്ന് കരകയറാനും രാജ്യങ്ങളെ ശക്തിപ്പെടുത്തു ന്നതിൽ അറിവിനുള്ള പങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നതായി യു.എൻ.ഡി.പി നോളജ് പ്രോജക്ട് ചീഫ് ടെക്നിക്കൽ അഡ്വൈസറും പ്രോജക്ട് മാനേജരുമായ ഡോ. ഹാനി ടോർക്കി പറഞ്ഞു. പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസവും സാങ്കേതിക പരിശീലനവും, ഗവേഷണവും നവീകരണവും, വിവരസാങ്കേ തികവിദ്യ (ICT), സമ്പദ്വ്യവസ്ഥ, പരിസ്ഥിതി-സാമൂഹിക-ഭരണ (ESG) മേഖലകൾ എന്നീ ആറ് മാനദണ്ഡ ങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. സുസ്ഥിര വികസനം കൈവരിക്കു ന്നതിനും ആഗോള വെല്ലുവിളികളെ മറികടക്കുന്നതിനും വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ തുടർച്ചയായ നിക്ഷേപം അനിവാ ര്യമാണെന്നും റിപ്പോർട്ട് അടിവര യിടുന്നു.
ആഗോള വിജ്ഞാന സൂചികയിൽ അറബ് രാജ്യങ്ങളിൽ ഒന്നാമതായി യു.എ.ഇ; ആഗോളതലത്തിൽ ഇരുപത്തിയാറാം സ്ഥാനം
Published:
Cover Story



