ദുബായ്:ദുബായ് ഹെൽത്ത് കെയർ സിറ്റിയിലെ (DHCC) ബിസിനസ് സമൂഹത്തിന് പിന്തുണ യുമായി ദുബായ് ഹെൽത്ത് കെയർ സിറ്റി അതോറിറ്റി (DHCA) പുതിയ സാമ്പത്തിക ഇളവുകൾ പ്രഖ്യാപിച്ചു. സ്വതന്ത്ര മേഖലയിലെ ബിസിനസ് പങ്കാളി കൾക്ക് സുസ്ഥിരമായ വളർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യ ത്തോടെയാണ് ഈ നടപടി.
ദുബായിലെ വിവിധ മേഖലകളെ ശാക്തീകരിക്കുന്നതിനും വെല്ലുവിളി കളെ നേരിടാൻ അവരെ പ്രാപ്തരാ ക്കുന്നതിനുമുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാ യാണ് ഈ തീരുമാനം.
പ്രധാന ഇളവുകൾ :- ലൈസൻസ്പുതുക്കൽ: 2026 ഏപ്രിൽ മുതൽ ജൂൺ 30 വരെ കൊമേഴ്സ്യൽ ലൈസൻസ് പുതു ക്കുന്നവർക്ക് വൈകിയതിനുള്ള പിഴയും (Late renewal penalties), റീ-ഇൻസ്റ്റേറ്റ്മെന്റ് ഫീസും പൂർണ്ണ മായും ഒഴിവാക്കി.
* പണമടയ്ക്കാം: ലൈസൻസ് ഫീസുകൾ ഗഡുക്ക ളായി അടയ്ക്കാനുള്ള സൗകര്യവും അതോറിറ്റി ഒരുക്കിയിട്ടുണ്ട്. 2026 സെപ്റ്റംബർ 30 വരെ പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ (Post-dated cheques) വഴി പണമടയ്ക്കാൻ ബിസിനസുകൾക്ക് സാധിക്കും.
*വാടകയിൽ ഇളവുകൾ: ഫ്രീ സോണിനുള്ളിലെ വിവിധ ലീസ് കരാറുകൾക്ക് കൂടുതൽ ഇളവുകൾ നൽകി. അപേക്ഷിക്കുന്ന മുറയ്ക്ക് ചെക്കുകൾ നീട്ടിവെക്കാനോ (Postponement) അല്ലെങ്കിൽ തുക ഗഡുക്കളായി പുനഃക്രമീകരി ക്കാനോ സാധിക്കും. ഇതിനായുള്ള അധിക നിരക്കുകളും (Deferment charges) ചെക്ക് മടങ്ങിയാലുള്ള പിഴകളും ഒഴിവാക്കിയിട്ടുണ്ട്.
“ഞങ്ങളുടെ ബിസിനസ് പങ്കാളി കളുടെ വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതി ബദ്ധതയാണ് ഈ നടപടികളിലൂടെ പ്രതിഫലിക്കുന്നത്. നിക്ഷേപകർക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്ന തിലൂടെ ലോകോത്തര നിലവാര മുള്ള ആരോഗ്യ സേവനങ്ങൾ ദീർഘകാലത്തേക്ക് നിലനിർത്താൻ സാധിക്കും. “ദുബായ് ഹെൽത്ത് കെയർ സിറ്റി അതോറിറ്റി സിഇഒ ഇസ്സാം ഗലാദാരി അറിയിച്ചു. യോഗ്യരായ ബിസിനസ് പങ്കാളി കൾക്ക് നിശ്ചിത സമയപരിധി ക്കുള്ളിൽ ഈ ആനുകൂല്യങ്ങൾ ക്കായി അപേക്ഷിക്കാവുന്നതാണ്. ദുബായ് നൽകുന്ന മികച്ച ബിസിനസ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കമ്പനി കൾക്ക് കൂടുതൽ വികസന സാധ്യതകൾ കണ്ടെത്താൻ ഈ ഇളവുകൾ സഹായകരമാകും.
ദുബായ് ഹെൽത്ത് കെയർ സിറ്റി; ലൈസൻസ് പുതുക്കുന്നതിനും വാടകയ്ക്കും വൻ ഇളവുകൾ പ്രഖ്യാപിച്ചു
Published:
Cover Story



