യാത്രകളും ആഘോഷങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായി 2027-ലെ പൊതു അവധി ദിനങ്ങളുടെ വിവരങ്ങൾ യുഎഇ പുറത്തുവിട്ടു. യുഎഇ പൊതു അവധി നിയമ പ്രകാരം ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ വർഷത്തിൽ കുറഞ്ഞത് 12 ഔദ്യോഗിക പൊതു അവധികളാണ് ലഭിക്കുക. ഗ്രിഗോറിയൻ കലണ്ടറും ചന്ദ്രക്കല ദർശനത്തെ അടിസ്ഥാനമാക്കി യുള്ള ഇസ്ലാമിക് ഹിജ്രി കലണ്ടറും ചേർത്താണ് അവധി ദിനങ്ങൾ നിശ്ചയിക്കുന്നത്.
പെരുന്നാൾ ഉൾപ്പെടെയുള്ള ഹിജ്രി കലണ്ടർ അവധികളുടെ കൃത്യമായ തീയതികൾ ചന്ദ്രദർശനത്തിന് ശേഷമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ എങ്കിലും, ജ്യോതിശാ സ്ത്ര കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയുള്ള സാധ്യതാ പട്ടിക ഇപ്പോൾ ലഭ്യമാണ്. 2024 ഏപ്രിലിൽ രൂപീകരിച്ച് 2025 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പൊതു അവധി നിയമം അനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
2027 പ്രതീക്ഷിക്കുന്ന പ്രധാന അവധി ദിനങ്ങൾ
ന്യൂഇയർ (പുതുവത്സരാരംഭം): ജനുവരി 1 (വെള്ളി) – ആദ്യ വാരം തന്നെ മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡ് ലഭിക്കും.
ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ): മാർച്ച് 10 (ബുധൻ) മുതൽ മാർച്ച് 12 (വെള്ളി) വരെ (റമദാൻ 30 ദിവസം പൂർത്തിയാ ക്കുകയാണെങ്കിൽ). ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ അഞ്ച് ദിവസത്തെ ഏറ്റവും വലിയ അവധിക്കാലമാണ് ഇതിലൂടെ ലഭിക്കുക.
അറഫാ ദിനം: മേയ് 15 (ശനി)
ഈദുൽ അദ്ഹാ (ബലിപെരു ന്നാൾ): മേയ് 16 (ഞായർ) മുതൽ മേയ് 18 (ചൊവ്വാ) വരെ. അറഫാ ദിനവും വാരാന്ത്യവും ഉൾപ്പെടെ നാല് ദിവസത്തെ ലോങ് വീക്കെൻഡ് ലഭിക്കും.
ഹിജ്രി പുതുവർഷം (Islamic New Year): ജൂൺ 7 (തിങ്കൾ). ഔദ്യോ ഗിക ദിവസം ജൂൺ 6 ഞായറാഴ്ച യാണെങ്കിലും പുതിയ നിയമ പ്രകാരം അവധി തിങ്കളാഴ്ച ത്തേക്ക് മാറ്റാനാണ് സാധ്യത.
നബിദിനം (Prophet Muhammad’s Birthday): ഓഗസ്റ്റ് 16 (തിങ്കൾ). ഔദ്യോഗിക ദിവസം ഓഗസ്റ്റ് 15 ഞായറാഴ്ചയാണെങ്കിലും അവധി തിങ്കളാഴ്ചത്തേക്ക് മാറ്റാൻ സാധ്യത യുണ്ട്.
ദേശീയ ദിനം (Eid Al Etihad): ഡിസംബർ 2 (വ്യാഴം), ഡിസംബർ 3 (വെള്ളി). ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ നാല് ദിവസത്തെ ലോങ് വീക്കെൻഡോടെ വർഷത്തെ അവസാന പൊതു അവധി അവസാനിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പുതിയ നിയമപ്രകാരം, ചന്ദ്രദർശ നവുമായി ബന്ധപ്പെട്ട ചില അവധികൾ ആഴ്ചയുടെ തുടക്ക ത്തിലേക്കോ അവസാനത്തി ലേക്കോ മാറ്റി മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡുകളാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് അധികാരമുണ്ട്. ഹിജ്രി പുതുവർ ഷവും നബിദിനവും ഇത്തരത്തിൽ തിങ്കളാഴ്ചകളിലേക്ക് മാറാനാണ് സാധ്യത.
ഏതെങ്കിലും പൊതു അവധികൾ വാരാന്ത്യ ദിവസങ്ങളിലോ (ശനി, ഞായർ) മറ്റ് അവധി ദിവസങ്ങ ളിലോ ഒന്നിച്ച് വന്നാൽ അതിന് പകരമായി മറ്റ് ദിവസങ്ങളിൽ അവധി നൽകില്ല. എന്നാൽ 2027-ൽ ഇത്തരത്തിലുള്ള അവധി ദിനങ്ങളുടെ ഒത്തുചേരൽ (Overlap) ഉണ്ടാകില്ല.
ഇതുകൂടാതെ, പ്രാദേശിക സർക്കാ രുകൾക്ക് ആവശ്യമെങ്കിൽ പ്രത്യേക പൊതു അവധികൾ പ്രഖ്യാപി ക്കാനും അനുവാദമുണ്ട്.
യുഎഇ 2027-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു: നിങ്ങളുടെ ദീർഘമായ വാരാന്ത്യങ്ങൾ നേരത്തെ പ്ലാൻ ചെയ്യു
Published:
Cover Story


