ദുബായ്: നോട്ടുകളും നാണയ ങ്ങളും പൂർണ്ണമായും ഒഴിവാക്കി, ഡിജിറ്റൽ ഇടപാടുകളിലേക്ക് പൂർണ്ണമായി മാറാനുള്ള ‘കാഷ്ലെസ് സിറ്റി’ (Cashless City) പദ്ധതിയുമായി ദുബായ് മുന്നോട്ട്. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ 90 ശതമാനം ഇടപാടുകളും ഡിജിറ്റൽ രൂപത്തിലാക്കുകയാണ് ലക്ഷ്യം. ഈ തന്ത്രപ്രധാന നീക്കത്തി ലൂടെ യു.എ.ഇ സമ്പദ്വ്യവ സ്ഥയ്ക്ക് പ്രതിവർഷം 8 ബില്യൺ ദിർഹത്തിലധികം അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ 2024 ഒക്ടോബറിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കാഷ്ലെസ് നഗരങ്ങളിൽ ഒന്നായി ദുബായിയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമി ടുന്നത്.
തുടക്കം ജൂൺ1ന് : പാർക്കിംഗ് പേയ്മെന്റുകൾ ഇനി പൂർണ്ണമായും ഡിജിറ്റൽ
ഈ പദ്ധതിയുടെ വലിയൊരു ചുവടുവെപ്പായി, 2026 ജൂൺ 1 തിങ്കളാഴ്ച മുതൽ ദുബായിലെ പാർക്കിംഗ് മീറ്ററുകളിലെ ക്യാഷ് പേയ്മെന്റുകൾ പൂർണ്ണമായും നിർത്തലാക്കുമെന്ന് ‘പാർക്കിൻ’ (Parkin) കമ്പനി അറിയിച്ചു. ഇനി മുതൽ ഉപഭോക്താക്കൾക്ക് പാർക്കിൻ ആപ്പ് (Parkin App), എസ്.എം.എസ് (SMS) എന്നിവ വഴി മാത്രമേ പണമടയ്ക്കാനാകൂ. അതേസമയം ‘നോൽ’ (nol) കാർഡുകൾ വഴിയുള്ള പേയ്മെന്റ് തുടർന്നും ലഭ്യമായിരിക്കും.
വിനോദസഞ്ചാരികൾക്കായി ‘ടൂറിസ്റ്റ് ഐഡന്റിറ്റി :
ദുബായിൽ എത്തുന്ന വിനോദസ ഞ്ചാരികൾക്ക് ക്യാഷ് ഉപയോഗി ക്കേണ്ടി വരുന്നത് ഒഴിവാക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ (Tourist Identity) എന്ന പേരിൽ പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട്: യു.എ.ഇയിൽ വിമാനമിറങ്ങുന്ന സഞ്ചാരികൾക്ക് മിനിറ്റുകൾക്കകം ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് തുറക്കാം.
ഉടൻ പേയ്മെന്റ് സൗകര്യം: അക്കൗണ്ട് തുറക്കുന്നതോടെ ലഭിക്കുന്ന ഡിജിറ്റൽ ഡെബിറ്റ് കാർഡുകൾ വഴി ഉടനടി ഇടപാ ടുകൾ നടത്താം.
യു.എ.ഇയുടെ ‘ജയ്വാൻ’ (Jaywan) ഡൊമസ്റ്റിക് കാർഡ് പ്രോഗ്രാമും ‘ആനി’ (Aani) പേയ്മെന്റ് സംവിധാനവും ടൂറിസ്റ്റുകൾക്ക് ഉപയോഗിക്കാനാകും.ഇതിനു പുറമെ, സാധാരണയായി ക്യാഷ് കൈവശം വെക്കാറുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരി കളെ ഡിജിറ്റൽ പേയ്മെന്റിലേക്ക് ആകർഷിക്കാൻ എമിറേറ്റ്സ് (Emirates), ഫ്ലൈദുബായ് (flydubai) എന്നീ എയർലൈനുകളും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും പുതിയ സാങ്കേതികവിദ്യകളും
ബാങ്കിംഗ് ആപ്പുകളും ക്രെഡിറ്റ് കാർഡുകളും കൂടാതെ, ആർട്ടിഫി ഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പരിഹാരങ്ങളും കോൺടാക്റ്റ്ലെസ് പേയ്മെന്റ് സാങ്കേതികവിദ്യകളും വികസി പ്പിക്കാനും ദുബായ് പദ്ധതിയി ടുന്നുണ്ട്. ബിസിനസുകളെ ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് മാറ്റാൻ സഹായിക്കുന്നതിനായി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററും (DIFC) ദുബായ് ഫിനാൻസും സംയുക്ത മായി പ്രത്യേക വർക്ക്ഷോപ്പുകളും നടത്തുന്നുണ്ട്.
ഭരണകൂടത്തിന്റെ ഈ ദീർഘവീക്ഷ ണത്തോടെയുള്ള നീക്കം വഴി വൈകാതെ തന്നെ പരമ്പരാഗത വിപണികളായ (Souqs) സൂക്കുകളിൽ പോലും നോട്ടുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ പൂർണ്ണമായും ഇല്ലാതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
“2026-അവസാനത്തോടെ ദുബായ് പൂർണ്ണ ഡിജിറ്റൽ യുഗത്തിലേക്ക് : ഭരണകൂടത്തിൻ്റെ ‘കാഷ്ലെസ് സിറ്റി’ പദ്ധതിക്ക് ജൂൺ 1 ന് തുടക്കമാകും
Published:
Cover Story



