ലണ്ടൻ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ലണ്ടനിലെ ട്രാൻസ്പോർട്ട് നെറ്റ്വർക്ക് (TfL) 2026-ൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാ നൊരുങ്ങുന്നു. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ ട്രെയിനുകളും ബസ് റൂട്ടുകളും എത്തുമ്പോൾ തന്നെ, ടിക്കറ്റ് നിരക്കിലെ വർദ്ധനയും നിയന്ത്രണങ്ങളും ലണ്ടൻവാസികൾക്ക് തിരിച്ചടി യാകും. 2026-ൽ ലണ്ടൻ ഗതാഗതത്തിൽ പ്രതീക്ഷിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്:
1. ട്യൂബ് നിരക്കുകൾ വർദ്ധിക്കും
മാർച്ച് മാസം മുതൽ ലണ്ടനിലെ ട്യൂബ്, ട്രെയിൻ നിരക്കുകളിൽ ശരാശരി 5.8 ശതമാനം വർദ്ധനവ് ഉണ്ടാകും. പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലാണിത്. ഇതോടെ സോൺ 1 മുതൽ 2 വരെയുള്ള യാത്രയ്ക്ക് പീക്ക് സമയങ്ങളിൽ £3.70 നൽകേണ്ടി വരും. ദൂരപരിധി അനുസരിച്ച് മറ്റ് നിരക്കുകളിലും മാറ്റമുണ്ടാകും.
2. ഡ്രൈവർ ഇല്ലാത്ത ടാക്സികൾ എത്തുന്നു
ലണ്ടനിലെ നിരത്തുകളിൽ വിപ്ലവക രമായ മാറ്റത്തിന് തുടക്കമിട്ട് ‘വേമോ’ (Waymo) തങ്ങളുടെ ഡ്രൈവർ ഇല്ലാത്ത ജാഗ്വാർ കാറുകൾ 20 ലണ്ടൻ റോഡുകളിൽ പരീക്ഷണാർത്ഥം ഇറക്കും. ചൈനീസ് കമ്പനിയായ ‘ബൈഡു’വും ഉബർ, ലിഫ്റ്റ് എന്നി വയുമായി സഹകരിച്ചാണ് ഡ്രൈവർ ഇല്ലാത്ത ടാക്സികൾ നിരത്തിലിറക്കാൻ പദ്ധതിയിടുന്നത്
3. പുതിയ പിക്കഡിലി, ഡി.എൽ.ആർ ട്രെയിനുകൾ
യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പിക്കഡിലി ലൈനിൽ അത്യാധു നിക എയർകണ്ടീഷൻഡ് ട്രെയിനുകൾ 2026 പകുതിയോടെ ഓടിത്തുടങ്ങും. കൂടാതെ, ഡി.എൽ.ആർ (DLR) ശൃംഖലയിലെ പഴയ ട്രെയിനുകൾ മാറ്റി കൂടുതൽ സൗകര്യങ്ങളുള്ള പുതിയവ 2026 അവസാനത്തോടെ പൂർണ്ണമായും നിലവിൽ വരും.
4. കൺജഷൻ ചാർജിൽ വലിയ വർദ്ധനവ്
2020-ന് ശേഷം ആദ്യമായി ലണ്ടനിലെ കൺജഷൻ ചാർജിൽ മാറ്റം വരുത്തുന്നു. ജനുവരി 2 മുതൽ ഇത് 15 പൗണ്ടിൽ നിന്ന് 18 പൗണ്ടായി ഉയരും. ഇലക്ട്രിക് കാർ ഉടമകൾക്ക് ഇതുവരെ ലഭിച്ചിരുന്ന 100 ശതമാനം ഇളവ് ഇതോടെ നിർത്തലാക്കും.
5. പുതിയ സൂപ്പർലൂപ്പ് ബസ് റൂട്ടുകൾ
പുറം ലണ്ടൻ ഭാഗങ്ങളെ ബന്ധിപ്പി ക്കുന്ന വേഗമേറിയ ‘സൂപ്പർലൂപ്പ്’ ശൃംഖലയിലേക്ക് രണ്ട് പുതിയ റൂട്ടുകൾ കൂടി വരുന്നു. നോർത്ത് ഗ്രീനിച്ചിനെയും ആബി വുഡി നെയും ബന്ധിപ്പിക്കുന്ന SL11, ഗാന്റ്സ് ഹില്ലിനെയും റെയിൻഹാ മിനെയും ബന്ധിപ്പിക്കുന്ന SL12 എന്നിവയാണവ.
6. നിയന്ത്രണങ്ങളുമായി റിക്ഷകളും (Pedicabs) സൈക്കിൾ പദ്ധതികളും
ലണ്ടൻ നഗരത്തിലെ നിയന്ത്രണ മില്ലാത്ത റിക്ഷകൾക്ക് (Pedicabs) കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ഇവയ്ക്ക് ലൈസൻസും നിശ്ചിത നിരക്കും ഏർപ്പെടുത്തും. കൂടാതെ, സാന്റാൻഡർ സൈക്കിളു കൾക്കായി (Santander Cycles) പുതിയ ആപ്പും ഇ-ബൈക്കുകൾ ക്കായി ഇൻ-ഡോക്ക് ചാർജിംഗ് സംവിധാനവും 2026-ൽ നടപ്പിലാക്കും.
7. നോർത്തേൺ, പിക്കഡിലി ലൈൻ അടച്ചിടുന്നു
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി മുതൽ മെയ് വരെ നോർത്തേൺ ലൈനിലെ ബാങ്ക് ബ്രാഞ്ചിൽ രാത്രികാല നിയന്ത്രണങ്ങൾ ഉണ്ടാകും. കൂടാതെ സൗത്ത്ഗേറ്റ്, ബാരൺസ് കോർട്ട് എന്നീ സ്റ്റേഷനുകളിലും മാസങ്ങളോളം അറ്റകുറ്റപ്പണികൾ നടക്കും.
> കുറിപ്പ്: ഓക്സ്ഫോർഡ് സ്ട്രീറ്റ് പൂർണ്ണമായും കാൽനടയാത്ര ക്കാർക്കായി മാത്രമായി മാറ്റാനുള്ള മേയറുടെ പദ്ധതിയും 2026 അവസാനത്തോടെ ആരംഭി ച്ചേക്കും.
2026-ൽ ലണ്ടൻ മാറുന്നു; ട്യൂബ് നിരക്ക് വർദ്ധന മുതൽ ഡ്രൈവർ ഇല്ലാത്ത ടാക്സികൾ വരെ:അറിയേണ്ടതെല്ലാം
Published:
Cover Story



