- ദുബായ്:-കുറഞ്ഞ വിലയിൽ സ്റ്റൈലിഷ് ഫാഷൻ വസ്തങ്ങൾക്ക് പേരുകേട്ട പ്രൈമാർക്കിൻ്റെ ദുബായിലെ ആദ്യ ഷോറൂം ഏപ്രിൽ 9 വ്യാഴാഴ്ച ദുബായ് സിറ്റി സെന്റർ മിർദിഫിൽ തുറക്കും.യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രശസ്തമായ ബജറ്റ് ഫാഷൻ ബ്രാൻഡ് ‘പ്രൈമാർക്ക്’ (Primark) ഒടുവിൽ ദുബായിൽ പ്രവർത്തനമാരം ഭിക്കുകയാണ്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള വസ്ത്രങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്ന പ്രൈമാർക്കിന്റെ ആദ്യ സ്റ്റോറാണ് ദുബായ് മാളിൽ തുറന്നത്. ഇതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സ്റ്റോറുകൾ തുറക്കാനൊരുങ്ങുകയാണ് അധികൃതർ.
പുതിയ സ്റ്റോറുകൾ എവിടെയൊക്കെ?
ദുബായ് മാളിലെ വൻ വിജയത്തിന് പിന്നാലെ താഴെ പറയുന്ന സ്ഥല ങ്ങളിൽ ഉടൻ പുതിയ ശാഖകൾ തുറക്കും:
* സിറ്റി സെന്റർ മിർദിഫ്: ഏപ്രിൽ 9 വ്യാഴാഴ്ച തുറക്കും.
* മാൾ ഓഫ് ദി എമിറേറ്റ്സ്: മെയ് മാസത്തിൽ പ്രവർത്തനമാരംഭിക്കും (തീയതി പ്രഖ്യാപിച്ചിട്ടില്ല).
* മറ്റ് രാജ്യങ്ങൾ: 2026 അവസാനത്തോടെ ബഹ്‌റൈൻ (സിറ്റി സെന്റർ ബഹ്‌റൈൻ), ഖത്തർ (ദോഹ ഫെസ്റ്റിവൽ സിറ്റി) എന്നിവിടങ്ങളിലും പ്രൈമാർക്ക് എത്തും.
അൽഷായ ഗ്രൂപ്പുമായി ചേർന്നാണ് പ്രൈമാർക്ക് മിഡിൽ ഈസ്റ്റിൽ വിപുലീകരണം നടത്തുന്നത്. കുവൈറ്റിലെ അവന്യൂസ് മാളിലായി രുന്നു മേഖലയിലെ ആദ്യ സ്റ്റോർ.
വിലക്കുറവ് തന്നെ പ്രധാന ആകർഷണം
യുകെയിലെ അതേ കുറഞ്ഞ നിരക്കുകൾ തന്നെ ദുബായിലും തുടരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
* ടി-ഷർട്ടുകൾ: 15 ദിർഹം മുതൽ.
* ജീൻസ്: 50 ദിർഹം മുതൽ.
* ബാഗുകളും ഷൂസുകളും: 27 ദിർഹം മുതൽ.
ഫാഷൻ വസ്ത്രങ്ങൾ കൂടാതെ സൗന്ദര്യവർദ്ധക വസ്തുക്കൾ (Beauty products), വീട്ടുപകര ണങ്ങൾ (Homeware), കുട്ടികൾ ക്കുള്ള വസ്ത്രങ്ങൾ എന്നിവ യെല്ലാം ഒരേ മേൽക്കൂരയിൽ ലഭ്യമാണ്.
“വിലയിൽ മാറ്റമുണ്ടാകില്ല. ജീൻസുകൾ 50 ദിർഹത്തിലും ബേസിക് ടി-ഷർട്ടുകൾ 15 ദിർഹത്തിലും ലഭ്യമാക്കും,” – ജോൺ ഹാഡൻ (CEO, അൽഷായ ഗ്രൂപ്പ്).
എന്താണ് പ്രൈമാർക്കിന്റെ പ്രത്യേകത?
55 വർഷം മുമ്പ് അയർലൻഡിലെ ഡബ്ലിനിൽ ‘പെന്നീസ്’ (Penney’s) എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ലോകമെമ്പാ ടുമുള്ള 17 രാജ്യങ്ങളിൽ 470-ലധികം സ്റ്റോറുകളുമായി പടർന്നു പന്തലിച്ചിരിക്കുകയാണ്. ട്രെൻഡി ഡിസൈനുകൾ സാധാരണ ക്കാർക്ക് താങ്ങാവുന്ന വിലയിൽ നൽകുന്നു എന്നതാണ് ഇതിന്റെ ജനപ്രീതിക്ക് കാരണം.



